ഓഹരി സൂചികകളുടെ ചാഞ്ചാട്ടം അനുദിനം വർദ്ധിക്കുകയാണ്. ട്രംപിന്‍റെ താരിഫ് ഭീഷണി, 2026 സാമ്പത്തിക വർഷത്തിലെ ആദ്യപാദഫലങ്ങൾ തുടങ്ങിയവയെല്ലാം വിപണിയുടെ വികാരത്തെ ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിക്ഷേപകർ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. സാങ്കേതികമായി മികച്ച് നിൽക്കുന്ന ഓഹരികളിൽ മാത്രം നിക്ഷേപം നടത്താൻ ശ്രദ്ധിക്കണം. അതോടൊപ്പം ബ്രോക്കറേജ് റിപ്പോർട്ടുകളും പരിശോധിക്കുന്നത് നല്ലതാണ്. ആഗോള ബ്രോക്കിങ് സ്ഥാപനങ്ങളായ ജെഫറീസ്, CLSA എന്നിവയും പ്രമുഖ ആഭ്യന്തര ബ്രോക്കിങ് സ്ഥാപനമായ ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസും ഹൊനാസ കൺസ്യൂമർ ലിമിറ്റഡ് ഓഹരി വാങ്ങാൻ ശുപാർശ ചെയ്യുന്നുണ്ട്. നമുക്ക് വിശദമായി പരിശോധിക്കാം.
ഹൊനാസ കൺസ്യൂമർ ലിമിറ്റഡ്
ബ്യൂട്ടി, പേഴ്‌സണൽ കെയർ ബ്രാൻഡായ മാമാഎർത്തിന്‍റെ മാതൃസ്ഥാപനമാണ് ഹൊനാസ കൺസ്യൂമർ ലിമിറ്റഡ്. 2026 ജൂൺപാദത്തിൽ കമ്പനിയുടെ ഓപ്പറേറ്റിങ് പ്രൊഫിറ്റ് 42 കോടി രൂപയാണ്. സമാന കാലയളവിൽ പ്രൊഫിറ്റ് ബിഫോർ ടാക്സ് 51 കോടി രൂപയിൽ നിന്ന് 54 കോടിയായി വർധിച്ചു. പ്രവർത്തന വരുമാനത്തിൽ വർഷം തോറും 7% വർധനവ് രേഖപ്പെടുത്തി 595 കോടി രൂപയായി. ഫോക്കസ് വിഭാഗങ്ങളിലെ വളർച്ചയും ബ്രാൻഡുകളിലുടനീളം ഒപ്റ്റിമൈസ് ചെയ്ത പ്രവർത്തനങ്ങളും സ്കെയിലും ഇതിന് കാരണമായി.
ഓഹരി വില
എൻഎസ്ഇയിൽ 5.6 ശതമാനം നേട്ടത്തോടെ 284.40 രൂപ എന്ന നിരക്കിലാണ് ബുധനാഴ്ച ഹൊനാസ കൺസ്യൂമർ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 6.4 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. ആറ് മാസത്തിനിടെ 27.9 ശതമാനം വളർച്ചയോടെ നിക്ഷേപകർക്ക് മികച്ച നേട്ടം നൽകാനും ഹൊനാസ കൺസ്യൂമറിന് സിധിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ ഒരുവർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഓഹരി 30 ശതമാനത്തോളം നഷ്ടം നേരിട്ടിട്ടുണ്ടെന്ന് കാണാം.

ടാർഗെറ്റ് വില
മഴ വരുമാന വളർച്ചയെ, പ്രത്യേകിച്ച് സൺസ്‌ക്രീൻ വിഭാഗത്തിൽ, ബാധിച്ചുവെന്ന് ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് വിലയിരുത്തി. പുതിയ ബ്രാൻഡുകൾ സാവധാനത്തിൽ വളരുന്നുണ്ടെങ്കിലും, മാമാഎർത്ത് ഇതുവരെ പൂർണ്ണമായി വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും, എന്നിരുന്നാലും വളർച്ചയുടെ ഒരു കേന്ദ്രബിന്ദുവായി ഇത് തുടരുന്നുവെന്നും ജെഫറീസ് പറഞ്ഞു. അതുകൊണ്ടുതന്നെ ഓഹരിയിൽ ബ്രോക്കറേജ് പോസിറ്റീവാണ്. 400 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ശുപാർശ. അതുപോലെ ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസും ഹൊനാസ കൺസ്യൂമർ ഓഹരിയിൽ പോസിറ്റീവാണ്. 400 രൂപയുടെ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ശുപാർശ.
അതേസമയം CLSA ഓഹരിയുടെ ഔട്ലുക്ക് 'Hold' എന്ന നിലയിൽ നിന്ന് 'Outperform' ആയി അപ്ഗ്രേഡ് ചെയ്തിരിക്കുന്നു. ലക്ഷ്യവില 303 രൂപയിൽ നിന്ന് 333 രൂപയായും വർധിപ്പിച്ചു.
ഓഹരി പങ്കാളിത്തം
ലഭ്യമായ പുതിയ വിവരങ്ങൾ പ്രകാരം പ്രമോട്ടർ 34.99% ഓഹരികൾ ഹോൾഡ് ചെയ്യുന്നു. റീടെയിൽ നിക്ഷേപകരുടെ കൈവശം 30.31% ഓഹരികളാണുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FII) 16.09%, മ്യൂച്വൽ ഫണ്ടുകൾ 2.39% മറ്റുള്ളവർ 16.51% എന്നിങ്ങനെയാണ് ഓഹരി പങ്കാളിത്തം.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
