കഷ്ടകാലം ഉടൻ തീരും, കുതിപ്പിന് തയ്യാറെടുത്ത് റെയിൽവേ ഓഹരി, വാങ്ങിയാൽ കീശ നിറയും, കൂടെക്കൂട്ടുന്നോ..?

നിക്ഷേപകർക്ക് പൊതുമേഖലാ ഓഹരികളോട് പ്രത്യേക താൽപര്യമുണ്ട്. സർക്കാരിന്‍റെ ഉറച്ച പിന്തുണയിലൂടെ നിരവധി റിസ്ക് ഘടകങ്ങളുടെ ഭീഷണി കാര്യമാക്കേണ്ടതില്ല എന്നതാണ് ഏറ്റവും ആകർഷക ഘടകം. പൊതുമേഖലാ ഓഹരികളിൽ തന്നെ റെയിൽവേ ഓഹരികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാറുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ഇടിവിലാണ് വ്യാപാരം നടക്കുന്നതെങ്കിലും ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ അഥവാ ഐആർഎഫ്‌സി ഓഹരികൾ വരും നാളുകളിൽ മികച്ച നേട്ടമുണ്ടാക്കുമെന്നാണ് മാർക്കറ്റ് വിദഗ്ധർ പറയുന്നത്. നമുക്ക് വിശദമായി പരിശോധിക്കാം.

ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്‌സി)

ആഭ്യന്തര, വിദേശ വിപണികളിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിനായി ഇന്ത്യൻ റെയിൽ‌വേയുടെ സമർപ്പിത ധനകാര്യ വിഭാഗമാണ് ഐ‌ആർ‌എഫ്‌സി. ഈ കമ്പനി ആരംഭിച്ചത് 1986-ലാണ്. മിനിരത്‌ന പദവിയുള്ള പൊതുമേഖലാ കമ്പനിയാണിത്. ഐആർഎഫ്‌സിയിൽ സർക്കാരിന് 86.36 ശതമാനവും വിദേശ നിക്ഷേപകർക്ക് 1.14 ശതമാനവും പങ്കാളിത്തമുണ്ട്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾക്ക് 0.5 ശതമാനം ഓഹരികളാണ് കമ്പനിയിലുള്ളത്.

പാദഫലങ്ങൾ

2025 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ, ഐആർഎഫ്‌സിയുടെ അറ്റാദായം 2.1 ശതമാനം കുറഞ്ഞ് 1,681.87 കോടി രൂപയായി. മറുവശത്ത്, പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 3.8 ശതമാനം വർദ്ധിച്ച് 6,722.83 കോടി രൂപയായി.

2025 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഐആർഎഫ്‌സി 6502.00 കോടി രൂപയുടെ പേയ്‌മെന്‍റ് ലാഭം റിപ്പോർട്ട് ചെയ്തു, മുൻ വർഷത്തെ ഇതേ കാലയളവിൽ ഇത് 6412.11 കോടി രൂപയായിരുന്നു. ഐആർഎഫ്‌സിയുടെ ചരിത്രത്തിൽ ഒരു സാമ്പത്തിക വർഷത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന പേയ്‌മെന്‍റ് ലാഭമാണിത്.

റെയിൽവേ ഓഹരി വാങ്ങാം, ലാഭം 50%

ഓഹരി വില ട്രെൻഡ്

എൻഎസ്ഇയിൽ 127.08 രൂപ എന്ന നിലയിലാണ് ഐആർഎഫ്‌സി ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4.3 ശതമാനം നഷ്ടം ഓഹരി നേരിട്ടിട്ടുണ്ട്. അതേസമയം ഒരുമാസത്തെ പ്രവർത്തനം വിലിയിരുത്തിയാൽ ഓഹരി 2.2 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് കാണാം. 229 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.

ഐആർഎഫ്‌സി ഓഹരി വാങ്ങണോ..?

നല്ല സാമ്പത്തിക അടിസ്ഥാനകാര്യങ്ങൾ, അനുകൂലമായ ഡിവിഡന്‍റുമായി ബന്ധപ്പെട്ട വികാരം തുടങ്ങിയവ ഓഹരി വിലയെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഓഹരിയുടെ ചാഞ്ചാട്ടത്തെ കൃത്യമായി നിരീക്ഷിക്കാൻ മാർക്കറ്റ് വിദഗ്ധർ ശുപാർശ ചെയ്യുന്നു. അതേസമയം ഓഹരിയിൽ ഹ്രസ്വകാല അസ്ഥിരത നിലനിൽക്കാം. എന്നിരുന്നാലും, ഇൻഫ്രാസ്ട്രക്ചർ ഫിനാൻസിംഗിൽ കമ്പനിയുടെ തന്ത്രപരമായ പങ്ക് അതിന്‍റെ ദീർഘകാല വളർച്ചാ സാധ്യതയെ കാണിക്കുന്നുവെന്ന് അനലിറ്റിക്സ് ഇൻസൈറ്റ് പറയുന്നു.

ടാർഗെറ്റ് വില

മാർക്കറ്റ് വിദഗ്ധനായ രാഖേഷ് ബൻസാൽ ഐആർഎഫ്‌സി ഓഹരിയിൽ പോസിറ്റീവാണ്. 190 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ശുപാർശ. നിലവിൽ ഈ ഓഹരി 127 രൂപ പരിധിയിലാണ് വ്യാപാരം നടത്തുന്നത്. അതായത് ഏകദേശം 50 ശതമാനത്തിന്‍റെ വളർച്ചയാണ് ടാർഗെറ്റ് വില സൂചിപ്പിക്കുന്നത്.

ഇന്ന് പച്ചയിൽ

ഇന്ത്യൻ ഓഹരി വിപണി ഇന്ന് (ചൊവ്വാഴ്ച) നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. സെൻസെക്സ് 70 പോയിന്റ് അഥവാ 0.09 ശതമാനം ഉയർന്ന് 80,288.38 ലും നിഫ്റ്റി 7 പോയിന്റ് അഥവാ 0.03 ശതമാനം ഉയർന്ന് 24,335.95 ലും ദിവസം അവസാനിച്ചു.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഐടി സൂചികയാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. സൂചിക 1.19% ഉയർന്നു. നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾസ്, നിഫ്റ്റി ഓയിൽ & ഗ്യാസ് എന്നിവയുൾപ്പെടെയുള്ള മറ്റ് മേഖലാ സൂചികകൾ 0.45% വരെ നേട്ടമുണ്ടാക്കി. നിഫ്റ്റി ഫാർമയാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്, സൂചിക 1% ഇടിവ് നേരിട്ടു. നിഫ്റ്റി മെറ്റൽ, നിഫ്റ്റി മീഡിയ, നിഫ്റ്റി റിയൽറ്റി, നിഫ്റ്റി ഓട്ടോ, നിഫ്റ്റി എഫ്എംസിജി എന്നിവ 0.90% വരെ നഷ്ടത്തിൽ ക്ലോസ് ചെയ്തു.

ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.23 ശതമാനവും സ്‌മോൾ ക്യാപ് സൂചിക 0.09 ശതമാനം ഉയർന്നു. ഇന്ത്യ വിക്സ് 2.53 ശതമാനം ഉയർന്ന്‌ 17.37 ൽ എത്തി.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X