ഇന്ത്യൻ ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ നാല് ദിവസമായി ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റി 50-യും പച്ചയിലാണ് അവസാനിച്ചത്. വ്യാഴാഴ്ച സെൻസെക്സ് 1,509 പോയിന്റ് അഥവാ 1.96% ഉയർന്ന് 78,553.20 ലും നിഫ്റ്റി 50 414 പോയിന്റ് അഥവാ 1.77% ഉയർന്ന് 23,851.65 ലും അവസാനിച്ചു. എന്നാൽ മിഡ്, സ്മോൾ ക്യാപ് ഓഹരികൾ പിന്നിലായി. അതേസമയം ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.56%, 0.52% എന്നിങ്ങനെ നേട്ടത്തോടെ അവസാനിച്ചു.
വിപണി വിലയിരുത്തൽ
ഫ്രണ്ട്‌ലൈൻ ഓഹരികളിൽ വൻ വാങ്ങൽ താൽപ്പര്യം ഉണ്ടായതോടെയാണ് നിഫ്റ്റി മുകളിലേക്ക് ഉയർന്നതെന്ന് പ്രഭുദാസ് ലില്ലധറിലെ ടെക്‌നിക്കൽ റിസർച്ച് വൈസ് പ്രസിഡന്റ് വൈശാലി പരേഖ് പറഞ്ഞു. മൊത്തത്തിലുള്ള ട്രെൻഡ് പോസിറ്റീവാണ്. 23400 സോണിൽ 100 പീരിയഡ് എംഎയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഹ്രസ്വകാല പിന്തുണയോടെ സൂചിക 24200, 24800 ലെവലുകളുടെ അടുത്ത അപ്‌സൈഡ് ലക്ഷ്യങ്ങളിലേക്ക് കുതിക്കാനാണ് സാധ്യത എന്നും വൈശാലി ചൂണ്ടിക്കാട്ടുന്നു.
ബാങ്ക്നിഫ്റ്റി സമീപകാലത്തെ ഏറ്റവും മികച്ച സെഷനുകളിൽ ഒന്നിന് സാക്ഷ്യം വഹിച്ചു. മുമ്പത്തെ പീക്ക് സോണിലെ 54470 ലെവലിനെ ഏതാണ്ട് വീണ്ടും പരിശോധിച്ചു. എച്ച്ഡിഎഫ്‌സി ബാങ്ക് , ഐസിഐസിഐ ബാങ്ക് , കൊട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, എസ്‌ബിഐ തുടങ്ങിയ മിക്ക മുൻനിര ബാങ്കിംഗ് ഓഹരികളും ശക്തി പ്രാപിച്ചു. ഇത് സൂചികയെ പുതിയ ഉയരത്തിലേക്ക് നയിച്ചു. വരും ദിവസങ്ങളിൽ സൂചിക 56200, 57500 ലെവലുകൾ എന്ന അപ്‌സൈഡ് ലക്ഷ്യത്തിലേക്കുള്ള ഗേറ്റുകൾ തുറന്നിരിക്കുന്നു, നിലവിൽ 52500 ലെവൽ പ്രധാനപ്പെട്ടതും നിർണായകവുമായ സപ്പോർട്ട് സോണായി നിലനിർത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാങ്ങാൻ 3 ഓഹരികൾ
1. റിലയൻസ് പവർ
മുമ്പ് റിലയൻസ് എനർജി ജനറേഷൻ ലിമിറ്റഡ് (REGL) എന്ന പേരിൽ അറിയപ്പെട്ട കമ്പനിയാണ് റിലയൻസ് പവർ. ഇന്ത്യയിലെ ആഭ്യന്തര വിപണികളിലും, ആഗോള വിപണികളിലും പവർ പ്രൊജക്ടുകളുടെ ഡെവലപ്മെന്‍റ്, കൺസ്ട്രക്ഷൻ, മെയിന്‍റെനൻസ് തുടങ്ങിയവ ചെയ്യുന്ന സ്മാൾക്യാപ് കമ്പനിയാണിത്.
എൻഎസ്ഇയിൽ 42.10 രൂപ എന്നതാണ് നിലവിൽ റിലയൻസ് പവർ ഓഹരിയുടെ വില.വ്യാഴാഴ്ച 0.65 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.21 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു. 20.98 ശതമാനമാണ് ഓഹരിയുടെ ഓു മാസത്തെ വളർച്ച. 53.64 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
ടാർഗെറ്റ് : 44.50 രൂപ |സ്റ്റോപ്പ് ലോസ് : 41 രൂപ
2. ജിഎംആർ എയർപോർട്ട്സ്
മുമ്പ് ജിഎംആർ എയർപോർട്ട്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന ജിഎംആർ എയർപോർട്ട്സ് ലിമിറ്റഡ്, ഇന്ത്യയിലെ ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ ആഗോള വിമാനത്താവള ഡെവലപ്പറും ഓപ്പറേറ്ററുമാണ്.
എൻഎസ്ഇയിൽ 1.04 ശതമാനം വളർച്ചയോടെ 86.53 രൂപ എന്ന നിരക്കിലാണ് വ്യാഴാഴ്ച ജിഎംആർ എയർപോർട്ട്സ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. അഞ്ച് ദിവസത്തിനിടെ 1.86 ശതമാനവും ഒരു മാസത്തിനിടെ 15.45 ശതമാനവും വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു. 103.75 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
ടാർഗെറ്റ് : 89 രൂപ |സ്റ്റോപ്പ് ലോസ് : 85 രൂപ
3. നാഷണൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡ്
എൻഎസ്ഇയിൽ 85.45 രൂപ എന്നതാണ് നിലവിൽ നാഷണൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 12.81 ശതമാനവും ഒരു മാസത്തിനിടെ 7.76 ശതമാനവും വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു.
ടാർഗെറ്റ് : 90 രൂപ |സ്റ്റോപ്പ് ലോസ് : 84 രൂപ
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications