കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1500 ശതമാനത്തോളം വളർച്ച കൈവരിച്ച ഓഹരിയാണ് സുസ്ലോൺ എനർജി. തന്‍റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കും വിധത്തിലുള്ള കുതിപ്പ്. ഇടയ്ക്ക് ചെറുതായി താഴേക്ക് വീണെങ്കിലും മുന്നോട്ടുള്ള പ്രയാണം തുടരാൻ സുസ്ലോണിന് സാധിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ പറയുന്നത്. അതുകൊണ്ടു തന്നെ ഇപ്പോൾ തന്നെ നിക്ഷേപകർക്ക് സുസ്ലോൺ ഓഹരി വാങ്ങാമെന്നും ബ്രോക്കറേജ് ശുപാർശ ചെയ്യുന്നു. എന്തൊക്കെ കാര്യങ്ങളാണ് സുസ്ലോണിന്‍റെ കുതിപ്പിന് കാരണമാവുക..? നമുക്ക് വിശദമായി പരിശോധിക്കാം.
ശക്തമായി ഓർഡർ ബുക്ക്
നിലവിൽ സുസ്ലോൺ എനർജിക്ക് ശക്തമായ ഓർഡർ ബുക്കുണ്ട്. 2026 സാമ്പത്തിക വർഷത്തിലെ ആകെ ഓർഡറുകൾ 4 ജിഗാവാട്ടായി കണക്കാക്കപ്പെടുന്നു. എന്നാൽ ഇത് 6.5 ജിഗാവാട്ടായി ഉയർന്നാനുള്ള ശ്രമത്തിലാണ് കമ്പനി. സുസ്ലോണിനെ സംബന്ധിച്ചിടത്തോളം, ഓർഡർ ബുക്കിലെ ഇപിസി വിഹിതം ഇടത്തരം കാലയളവിൽ 20 ശതമാനത്തിൽ നിന്ന് 50 ശതമാനം ആയി ഉയരുമെന്നാണ് പ്രതീക്ഷയെന്ന് മോത്തിലാൽ ഓസ്വാളിന്‍റെ റിപ്പോർട്ടിലുണ്ട്. കാറ്റാടി ടർബൈനുകളിൽ പ്രാദേശിക പങ്കാളിത്തം നിർബന്ധമാക്കുന്ന നിർദ്ദേശങ്ങൾ അടങ്ങിയ വിജ്ഞാപനം 2026 സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

അടുത്ത നാല് വർഷത്തിനുള്ളിൽ അന്തർസംസ്ഥാന പ്രസരണ സംവിധാനത്തിലെ ഇളവ് ക്രമേണ നിർത്തലാക്കൽ ചില സംസ്ഥാനങ്ങളിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുകയും, പദ്ധതി നിർവ്വഹണം സുഗമമാക്കുകയും ചെയ്യും. കമ്പനിയുടെ നിർവ്വഹണവും വരുമാനവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷത്തെ ഫോർവേഡ് പ്രൈസ്-ടു-എണിംഗ് അനുപാതമായ 27x എന്നതിന്‍റെ നേരിയ പ്രീമിയത്തിലാണെന്ന് മോത്തിലാൽ ഓസ്വാൾ പറഞ്ഞു.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 65.92 രൂപ എന്ന നിരക്കിലാണ് സുസ്ലോൺ എനർജിയുടെ ഓഹരി വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ 2 ശതമാനവും ആറ് മാസത്തിനിടെ 21 ശതമാനവും വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. ഒരുവർഷത്തിനിടെ 21 ശതമാനം മുന്നേറ്റമാണ് എനർജി ഓഹരി നേടിയത്. 86.04 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
സാങ്കേതിക കാര്യങ്ങൾ
സാങ്കേതിക കാര്യങ്ങൾ പരിശോധിച്ചാൽ സുസ്ലോൺ എനർജി ഓഹരികൾ ഓവർബോട്ടിലോ ഓവർസോൾഡ് സോണിലോ അല്ല വ്യാപാരം നടത്തുന്നത് എന്ന് കാണാം. ആർഎസ്ഐ 54 ആണ്. സുസ്ലോൺ എനർജി ഓഹരികൾ 5 ദിവസം, 10 ദിവസം, 20 ദിവസം, 30 ദിവസം, 50 ദിവസം, 100 ദിവസം, 150 ദിവസം, 200 ദിവസം എന്നീ ചലിക്കുന്ന ശരാശരിയേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ടാർഗെറ്റ് വില
82 രൂപ ടാർഗെറ്റ് വിലയോടെ സുസ്ലോൺ ഓഹരി വാങ്ങാമെന്നാണ് മോത്തിലാൽ ഓസ്വാൾ ശുപാർശ ചെയ്യുന്നത്. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 24 ശതമാനത്തിന്‍റെ വളർച്ച. ഓഹരിയിൽ കവറേജ് ഉള്ള എട്ട് വിശകലന വിദഗ്ധരിൽ, ഏഴ് പേർക്ക് "ബൈ" റേറ്റിംഗും ഒരാൾക്ക് "ഹോൾഡ്" റേറ്റിംഗും ഉണ്ട്.
മികച്ച നേട്ടം
എൻഡ്-ടു-എൻഡ് വിൻഡ് പവർ സൊല്യൂഷനുകൾ നൽകുന്ന ഇന്ത്യയിലെ മുൻനിര കമ്പനിയാണിത്. ഇലക്ട്രിക് എക്വിപ്മെന്‍റ് മേഖലയിൽ ബിസിനസ് ചെയ്യുന്ന കമ്പനി മിഡ്ക്യാപ് വിഭാഗത്തിൽ ഉൾപ്പെടുന്നു. 2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ സുസ്‌ലോൺ എനർജിയുടെ സംയോജിത അറ്റാദായത്തിൽ 364% ശക്തമായ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 254 കോടി രൂപയായിരുന്നു. 600 കോടി രൂപയുടെ മാറ്റിവച്ച നികുതി നേട്ടം കമ്പനിയുടെ ലാഭം വർദ്ധിപ്പിച്ചു. 2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ വരുമാനം 73.2% ഉയർന്ന് 3,773.5 കോടി രൂപയായി. മുൻ വർഷത്തെ ഇതേ പാദത്തിൽ ഇത് 2179.2 കോടി രൂപയായിരുന്നു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications