ഈ ഓഹരി കത്തിക്കയറും, ഇപ്പോൾ വാങ്ങിയാൽ 75 ശതമാനം ലാഭം, കാരണം നിരത്തി മോത്തിലാൽ ഓസ്വാൾ

ഓരോ ദിവസം കഴിയുമ്പോഴും നിരവധി കമ്പനികളാണ് ഐപിഒ വഴി ഇന്ത്യൻ ഓഹരി വിപണിയിലേക്കെത്തുന്നത്. മികച്ച നേട്ടമുണ്ടാക്കാൻ അതുകൊണ്ടുതന്നെ നിക്ഷേപകർക്ക് സാധിക്കുന്നുണ്ട്. ഈ വർഷം, അതായത് 2025 ജനുവരിയിൽ വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരിയാണ് ലക്ഷ്മി ഡെന്‍റൽ ലിമിറ്റഡ്. ജനുവരി 20 തിങ്കളാഴ്ചയാണ് ഓഹരികൾ അരങ്ങേറിയത്. എൻഎസ്ഇയിൽ 542 രൂപ നിരക്കിലായിരുന്നു ലിസ്റ്റിംഗ്. ഇഷ്യു വിലയായ 428 രൂപയേക്കാൾ 26.64 ശതമാനം വമ്പൻ പ്രീമിയം. എന്നാൽ ലിസ്റ്റിഗിന് ശേഷം ഓഹരി ഇടിവ് നേരിട്ടു. അതേസമയം ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ പറയുന്നത് ലക്ഷ്മി ഡെന്‍റൽ ലിമിറ്റഡ് ഓഹരിയുടെ കഷ്ടകാലം തീർന്നു എന്നാണ്. ഓഹരി കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാൻ തയ്യാറെടുക്കുന്നു. നമുക്ക് വിശദമായി പരിശോധിക്കാം.

കമ്പനിയെക്കുറിച്ച്

ഡെന്‍റൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ലക്ഷ്മി ഡെന്‍റൽ ലിമിറ്റഡ്. കമ്പനിക്ക് ആറ് നിർമ്മാണ യൂണിറ്റുകളുണ്ട്. അവയിൽ മൂന്നെണ്ണം മീര റോഡിലും, രണ്ടെണ്ണം ബോയ്‌സാറിലും ഒന്ന് കൊച്ചിയിലുമാണ്. 2023 സാമ്പത്തിക വർഷത്തിലെ വരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ട് ഡെന്‍റൽ ലബോറട്ടറികളിൽ ഒന്നാണ് ലക്ഷ്മി ഡെന്‍റൽ.

 ഈ ഓഹരി കത്തിക്കയറും, ഇപ്പോൾ വാങ്ങിയാൽ 75 ശതമാനം ലാഭം, കാരണം നിരത്തി മോത്തിലാൽ ഓസ്വാൾ

ഓഹരി വില

എൻഎസ്ഇയിൽ 438.55 രൂപ നിരക്കിലാണ് നിലവിൽ (14-05-2025, 10.30 AM) ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.8 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. ഒരുമാസത്തിനിടെ 2.5 ശതമാനം മുന്നേറ്റമാണ് ലക്ഷ്മി ഡെന്‍റൽ ഓഹരി നേടിയത്. 584 രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ

22,000-ത്തിലധികം ക്ലിനിക്കുകളും, 90-ലധികം രാജ്യങ്ങളിലേക്ക് ഉൽപ്പന്ന കയറ്റുമതിയും ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഡെന്‍റൽ പ്ലാറ്റ്‌ഫോമാണ് കമ്പനിയെന്ന് മോത്തിലാൽ ഓസ്വാൾ പറഞ്ഞു. കമ്പനിയുടെ സാങ്കേതിക മികവും, ഇൻട്രാ-ഓറൽ സ്കാനറുകളും വലിയ മേധാവിത്വം കമ്പനിക്ക് നൽകുന്നുണ്ട്. മോത്തിലാൽ ഓസ്വാൾ പറയുന്നതനുസരിച്ച് ലക്ഷ്മി ഡെന്‍റൽ ശക്തമായ സാമ്പത്തിക വളർച്ച നേടുന്നുണ്ട്. 2025 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 240 കോടി രൂപയാണ്. ഇബിഐടിഡിഎ 42 കോടിയും നികുതിക്ക് ശേഷമുള്ള ലാഭം 26.2 കോടി രൂപയുമാണ്. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ ഉയർന്നതാണ്. 2027 സാമ്പത്തിക വർഷത്തോടെ കമ്പനിയുടെ വരുമാനത്തിൽ 24 ശതമാനം വർദ്ധനവുണ്ടാകുമെന്നാണ് ബ്രോക്കറേജ് കരുതുന്നത്.

ടാർഗെറ്റ് വില

മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ്, ലക്ഷ്മി ഡെന്‍റൽ ഓഹരികളിൽ കവറേജ് ആരംഭിച്ചതിനെത്തുടർന്ന് ജൂലൈ 14 തിങ്കളാഴ്ച ഓഹരികൾ 2 ശതമാനത്തോളം ഉയർന്നു. 540 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ ചെയ്യുന്നത്. അതായത് നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 25 ശതമാനത്തോളം ഉയർച്ച. ഓഹരിയുടെ മൂല്യം ഒരു വർഷത്തെ ഫോർവേഡ് പ്രൈസ്-ടു-ഏണിംഗ്സ് അനുപാതത്തിന്‍റെ 43 മടങ്ങ് മോത്തിലാൽ ഉയർത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓഹരി വില 750 രൂപ മറികടക്കാൻ സാധ്യതയുണ്ടെന്ന് ബ്രോക്കറേജ് പറയുന്നു. അതായത് ഏകദേശം 75 ശതമാനത്തിന്‍റെ വർദ്ധനവ്. ഓഹരിയിൽ കവറേജ് നൽകുന്ന മൂന്ന് ബ്രോക്കറേജുകൾ അതിൽ "വാങ്ങുക" എന്ന റേറ്റിംഗ് നൽകിയിട്ടുണ്ട്.

ഐപിഒയെക്കുറിച്ച്

138 കോടി മൂല്യമുള്ള 0.32 കോടി ഓഹരികളുടെ പുതിയ ഇഷ്യൂവും 560.06 കോടി മൂല്യമുള്ള 1.31 കോടി ഓഹരികളുടെ ഓഫർ ഫോർ സെയിലും ചേർന്നതാണ് ലക്ഷ്മി ഡെന്‍റൽ ഐപിഒ. പുതിയ ഇഷ്യുവിൽ നിന്നുള്ള അറ്റാദായം കുടിശ്ശികയുള്ള വായ്പകൾ തിരിച്ചടയ്ക്കുന്നതിനോ മുൻകൂർ അടയ്ക്കുന്നതിനോ, കടം വീട്ടുന്നതിനായി അനുബന്ധ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്നതിനോ, പുതിയ യന്ത്രങ്ങൾക്കായുള്ള മൂലധന ചെലവുകൾക്കായി ഫണ്ട് കണ്ടെത്തുന്നതിനോ ഉപയോഗിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയത്.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X