വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിലാണ് അവസാനിച്ചത്. സെൻസെക്സ് 689 പോയിന്റ് ഇടിഞ്ഞ് 82,500 ലും നിഫ്റ്റി 205 പോയിന്റ് ഇടിഞ്ഞ് 25,149 ലും ക്ലോസ് ചെയ്തു. സെക്ടര്‍ സൂചികകളിൽ എഫ്എംസിജി, ഫാർമ എന്നിവ ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും വെളളിയാഴ്ച ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ വിപണി താഴേക്ക് വീഴുമ്പോഴും ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), സുസ്ലോൺ എനർജി, ഗ്ലെൻമാർക്ക് ഫാർമ എന്നീ ഓഹരികൾ വാങ്ങാൻ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ ശുപാർശ ചെയ്യുന്നുണ്ട്. നമുക്ക് വിശദമായി പരിശോധിക്കാം.
1. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്)
ഇന്ത്യയിലെ പ്രമുഖ ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് കഴിഞ്ഞ ദിവസം ജൂൺ പാദഫലങ്ങൾ പുറത്ത് വിട്ടിരുന്നു. മ്പനിയുടെ അറ്റാദായം 12,760 കോടി രൂപയാണ്. കഴിഞ്ഞ വർഷം ജൂൺ പാദത്തിലെ 12,040 കോടി രൂപയിൽ നിന്ന് 6% വർധനയാണിത്. സമാന കാലയളവിൽ ടി.സി.എസിന്‍റെ പ്രവർത്തന വരുമാനം 62,613 കോടി രൂപയിൽ നിന്ന് 1.3% ഉയർന്ന് 63,437 കോടി രൂപയിലെത്തി.

ടാർഗെറ്റ് വില
എൻഎസ്ഇയിൽ 3,264.50 രൂപ എന്നതാണ് നിലവിൽ ടിസിഎസ് ഓഹരിയുടെ വില. കഴിഞ്ഞ ഒരുമാസത്തിനിടെ 4 ശതമാനവും 2025-ൽ ഇതുവരെ 20 ശതമാനവും നഷ്ടം ടാറ്റ ഓഹരി നേരിട്ടു. എന്നാൽ വരും നാളുകളിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ മുന്നേറ്റമുണ്ടാകുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ഓഹരി വിലയിലും മുന്നേറ്റമുണ്ടാകും. 3850 രൂപ ടാർഗെറ്റ് വിലയോടെ ടിസിഎസ് ഓഹരി വാങ്ങാമെന്നാണ് മോത്തിലാൽ ഓസ്വാൾ ശുപാർശ ചെയ്യുന്നത്. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 14 ശതമാനം ഉയർച്ച ഇത് സൂചിപ്പിക്കുന്നത്.
2. സുസ്ലോൺ എനർജി
എൻഡ്-ടു-എൻഡ് വിൻഡ് പവർ സൊല്യൂഷനുകൾ നൽകുന്ന ഇന്ത്യയിലെ മുൻനിര കമ്പനിയാണിത്. ഇലക്ട്രിക് എക്വിപ്മെന്‍റ് മേഖലയിൽ ബിസിനസ് ചെയ്യുന്ന കമ്പനി മിഡ്ക്യാപ് വിഭാഗത്തിൽ ഉൾപ്പെടുന്നു. ശക്തമായ ഓർഡർ സാധ്യതകളും അനുകൂലമായ നിയന്ത്രണ പ്രവണതകളും കാരണം സുസ്ലോണിലെ ഞങ്ങളുടെ വാങ്ങൽ റേറ്റിംഗ് ആവർത്തിക്കുന്നു എന്നാണ് മോത്തിലാൽ അവരുടെ കുറിപ്പിൽ പറയുന്നത്.
ടാർെഗറ്റ് വില
എൻഎസ്ഇയിൽ 65.92 രൂപ എന്ന നിരക്കിലാണ് സുസ്ലോൺ എനർജി ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരുമാസത്തെ കണക്കുകൾ പരിശോധിച്ചാൽ ഓഹരി നേരിയ നേട്ടത്തിൽ അവസാനിച്ചതായി കാണാം. 21 ശതമാനമാണ് ആറ് മാസത്തെ വളർച്ച. 82 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 24 ശതമാനം വളർച്ച.
3. ഗ്ലെൻമാർക്ക് ഫാർമ
2025-27 സാമ്പത്തിക വർഷത്തിൽ പ്രമുഖ ഫാർമ കമ്പനിയായ ഗ്ലെൻമാർക്ക് ഫാർമ 11 ശതമാനം വരുമാനവും 17 ശതമാനം ഇബിഐടിഡിഎയും റിപ്പോർട്ട് ചെയ്യുമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി, ഗ്ലെൻമാർക്ക് ലിവറേജ് കുറയ്ക്കുന്നതിലും, ഗവേഷണ വികസന പൈപ്പ്‌ലൈൻ മെച്ചപ്പെടുത്തുന്നതിലും, ഇന്ത്യയിലെ ഫോർമുലേഷൻ ബിസിനസ്സ് പുനർരൂപകൽപ്പന ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും മോത്തിലാൽ കൂട്ടിച്ചേർത്തു.
ടാർഗെറ്റ് വില
എൻഎസ്ഇയിൽ 2,175.90 രൂപ എന്നതാണ് എൻഎസ്ഇയിൽ ഗ്ലെൻമാർക്ക് ഫാർമ ഓഹരിയുടെ വില. കഴിഞ്ഞ ആറ് മാസത്തിനിടെ 45 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 2430 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാനാണ് ശുപാർശ. ഇത് 28 ശതമാനം മുന്നേറ്റത്തെ സൂചിപ്പിക്കുന്നു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം വരെ പലിശ, പണം ഈ ബാങ്കിൽ നിക്ഷേപിക്കൂ, തയ്യാറാണോ.. ?

കാത്തിരിക്കുന്നത് പൊള്ളുന്ന ചൂട്, 36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, ആശ്വാസമഴ കിട്ടുമോ..?

പ്രത്യാശയുടെ കിരണവുമായി ദുഃഖവെള്ളിയും ഈസ്റ്ററും, ആഘോഷങ്ങൾ ഏത് ദിവസം, അറിയാം വിശേഷങ്ങൾ

കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ, എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ആഘോഷം നാളെ, കാരണം അറിയാം



Click it and Unblock the Notifications