ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നതിന് മുൻപ് ബ്രോക്കറേജ് സ്ഥാപനങ്ങളുടെ ശുപാർശകളും നീരീക്ഷണങ്ങളും പരിശോധിക്കുന്നത് നല്ലതാണ്. വിപണിയുടെ വികാരം, ഓഹരിയുടെ പ്രകടനം എങ്ങനെ..? തുടങ്ങിയ കാര്യങ്ങളെല്ലാം മനസിലാക്കാൻ ബ്രോക്കറേജ് റിപ്പോർട്ട് പരിശോധിക്കുന്നതിലൂടെ സാധിക്കും. ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ വരും നാളുകളിൽ മുന്നേറ്റം നടത്താൻ സാധ്യതയുള്ള 4 ഓഹരികളുടെ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. അവയെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.
1. ഹിന്ദുസ്ഥാൻ യൂണിലിവർ
2025 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ സമ്മിശ്ര പ്രകടനം കാഴ്ചവച്ചെങ്കിലും മോട്ടിലാൽ ഓസ്വാൾ എച്ച്‌യുഎല്ലിൽ ശുഭാപ്തിവിശ്വാസം തുടരുന്നു. കമ്പനിയുടെ വരുമാനം 3 ശതമാനം വർധിച്ച് 15,450 കോടി രൂപയായി. ബ്രോക്കറേജ് ഹൗസ് റിപ്പോർട്ട് പ്രകാരം, ഹോം കെയറിന്‍റെ അളവിൽ വളർച്ചയുണ്ടായെങ്കിലും വിലക്കുറവ് കാരണം ഇബിഐടി 2 ശതമാനം കുറഞ്ഞിട്ടുണ്ട്. അതേസമയം ബ്യൂട്ടി & വെൽബീയിംഗ് 6 ശതമാനം വരുമാന വളർച്ചയും 15 ശതമാനം ഇബിഐടി വളർച്ചയും നേടി.
ഓഹരി വില
എൻഎസ്ഇയിൽ 2,328.10 രൂപ എന്നതാണ് ഹിന്ദുസ്ഥാൻ യൂണിലിവർ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.3 ശതമാനം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. അതേസമയം ഒരു മാസത്തിനിടെ 4 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 1332 ശതമാനം ലാഭമാണ് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ഹിന്ദുസ്ഥാൻ യൂണിലിവർ ഓഹരി നിക്ഷേപകർക്ക് നൽകിയത്.
2. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്
പ്രതിരോധ മൂലധനം ഉയരുകയും വിതരണ ശൃംഖലകൾ സ്ഥിരത കൈവരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, എച്ച്എഎൽ ശക്തമായ നിലയിലാണെന്ന് മോത്തിലാൽ ഓസ്വാൾ കാണുന്നു. കമ്പനിയുടെ മൊത്തത്തിലുള്ള വരുമാനം 2025-27 സാമ്പത്തിക വർഷത്തിൽ 29% സംയോജിത വാർഷിക വളർച്ച രേഖപ്പെടുത്തും. അടുത്ത മൂന്ന് വർഷത്തേക്ക് എച്ച്എഎൽ 25.9%-27.6% എന്ന ശക്തമായ ഇബിഐടിഡിഎ മാർജിൻ നിലനിർത്തുമെന്നാണ് പ്രതീക്ഷയെന്നും ബ്രോക്കറേജ് അഭിപ്രായപ്പെട്ടു.
ഓഹരി വില
എൻഎസ്ഇയിൽ 4,190 രൂപ എന്നതാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ഓഹരിയുടെ വില. കഴിഞ്ഞ കുറച്ച് കാലമായി വലിയ മുന്നേറ്റം നടത്താൻ ഓഹരിക്ക് സാധിച്ചിട്ടില്ല. 1 ശതമാനം വളർച്ചയാണ് ആറ് മാസത്തിനിടെ ഓഹരി നേടിയത്. എന്നാൽ മുന്നേറ്റം കൂടുതൽ ശക്തമാകുമെന്നാണ് ബ്രേക്കറേജ് വിലയിരുത്തൽ.

3. എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്
2025 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലെ മികച്ച പ്രകടനത്തിന് ശേഷം എസ്‌ബിഐ ലൈഫിൽ ബ്രോക്കറേജ് ശുഭാപ്തിവിശ്വാസം പുലർത്തുന്നു. പുതിയ ബിസിനസ് എപിഇ 2 ശതമാനം വർദ്ധിച്ച് 5,450 കോടി രൂപയിലെത്തി. 2026 സാമ്പത്തിക വർഷത്തിൽ 14 ശതമാനം എപിഇ വളർച്ചയാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്.
ഓഹരി വില
എൻഎസ്ഇയിൽ 1,691 രൂപ എന്നതാണ് ഓഹരിയുടെ വില. അഞ്ച് ദിവസത്തിനിടെ 5.6 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 9.7 ശതമാനം മുന്നേറ്റമാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി നേടിയത്.
4. ടെക് മഹീന്ദ്രയുടെ
ബ്രോക്കറേജ് സ്ഥാപനത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് 2025 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ടെക് മഹീന്ദ്രയുടെ വരുമാനം 1.5 ബില്യൺ യുഎസ് ഡോളറായിരുന്നു. ഇബിഐടി മാർജിൻ പാദവാർഷികത്തിൽ 40 ബേസിസ് പോയിന്‍റ് ഉയർന്ന് 10.5% ആയി.
ഓഹരി വില
എൻസ്ഇയിൽ 1,460 രൂപ എന്നതാണ് ഓഹരിയുടെ വില. ടെക് മഹീന്ദ്രയുടെ ഓഹരി വില 1,950 രൂപയായി നിശ്ചയിച്ചുകൊണ്ട് മോട്ടിലാൽ ഓസ്വാൾ 'വാങ്ങാൻ' ആഹ്വാനം ചെയ്തു. ഇത് നിലവിലെ വിലയേക്കാൾ 35% വർദ്ധനവ് സൂചിപ്പിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications