ഇന്ത്യ-പാകിസ്ഥാൻ സംഘർഷം മൂലം നിക്ഷേപകർക്കിടയിൽ വമ്പൻ ആശങ്ക നിറഞ്ഞിരുന്നു. ഇതാണ് ഓഹരി വിപണിയുടെ കഴിഞ്ഞ സെഷനുകളിലെ ഇടിവിന് പ്രധാന കാരണം. 2024 മെയ് 9 ന് അവസാനിച്ച ആഴ്ചയിൽ ആഭ്യന്തര സൂചികയായ നിഫ്റ്റി-50 ഏകദേശം 1.4% താഴ്ന്നു. ബിഎസ്ഇ സെൻസെക്സ് 79,454 പോയിൻ്റ് ലെവലിലാണ് കഴിഞ്ഞ സെഷനിൽ ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റി സൂചിക 2.6% താഴ്ന്ന് 53,595.25 ൽ അവസാനിച്ചു. മിഡ്, സ്മോൾ ക്യാപ് സൂചികകളും 0.9%- 2.17% വരെ ഇടിഞ്ഞിട്ടുണ്ട്.
ഇന്നത്തെ വ്യാപാരം കരകയറുമോ?
നിഫ്റ്റി 50 നിലവിൽ 24,150 ലെവലിനു താഴെയാണ്. ഇത് ദുർബലമായ വികാരം തുടരാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ ദുർബലമായാൽ ചിലപ്പോൾ 23,600 ലെവലിലേക്ക് വീഴാനും സാധ്യതയുണ്ട്. എന്നാൽ 24,150 ന് മുകളിലേക്ക് നീങ്ങിയാൽ 24,350-24,450 ലേക്ക് കുതിക്കുമെന്നാണ് കൊട്ടക് സെക്യൂരിറ്റീസിലെ ടെക്നിക്കൽ റിസർച്ച് വൈസ് പ്രസിഡന്റ് അമോൽ അതാവാലെ പറയുന്നത്.
ഇന്ന് നിരവധി കമ്പനികളുടെ നാലാം പാദ ഫലങ്ങൾ പ്രഖ്യാപിക്കും. അത് വിപണിയിൽ അൽപം ശ്രദ്ധ വർദ്ധിപ്പിക്കും. പിവിആർ ഐനോക്സ്, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, സിപ്ല , ഗെയിൽ, ഹീറോ മോട്ടോകോർപ്പ് , ടാറ്റ മോട്ടോഴ്‌സ് , ലുപിൻ , ഗോദ്‌റെജ് ഇൻഡസ്ട്രീസ് , ഭെൽ തുടങ്ങിയ പ്രമുഖ കമ്പനികളാണ് അവരുടെ പാദവാർഷിക ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കുന്നത്.
ഇന്ത്യ- പാകിസ്ഥാൻ സംഘർഷങ്ങൾ തുടർന്നത് ഓഹരി വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മാക്രോ ഇക്കണോമിക് രംഗത്ത്, ഉപഭോക്തൃ വില സൂചിക (സിപിഐ), മൊത്തവില സൂചിക (ഡബ്ല്യുപിഐ), കയറ്റുമതി, ഇറക്കുമതി തുടങ്ങിയ പ്രധാന കണക്കുകളെല്ലാം നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് റെലിഗെയർ ബ്രോക്കിംഗ് ലിമിറ്റഡിലെ ഗവേഷണ എസ്‌വിപി അജിത് മിശ്ര പറഞ്ഞു.
ഇന്ന് വാങ്ങേണ്ട ഓഹരികൾ
ചോയ്‌സ് ബ്രോക്കിംഗിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ ഇന്ന് വാങ്ങാവുന്ന രണ്ട് ഓഹരികൾ നിർദ്ദേശിച്ചു. ആനന്ദ് രതിയിലെ ടെക്‌നിക്കൽ റിസർച്ച് സീനിയർ മാനേജർ ഗണേഷ് ഡോംഗ്രെ മൂന്ന് ഓഹരികൾ നിർദ്ദേശിച്ചു. റെഡിങ്ടൺ ലിമിറ്റഡ്, എൽടി ഫുഡ്സ് ലിമിറ്റഡ്, ജെഎസ്ഡബ്ല്യു സ്റ്റീൽ , ചമ്പൽ ഫെർട്ടിലൈസേഴ്‌സ് & കെമിക്കൽസ് ലിമിറ്റഡ്, സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നിവയാണ് ഇന്ന് വാങ്ങാവുന്ന ഓഹരികൾ.
സുമീത് ബഗാഡിയ നിർദ്ദേശിക്കുന്ന ഓഹരികൾ
1. റെഡിംഗ്ടൺ
റെഡിംഗ്ടൺ നിലവിൽ 259.35 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ഓഹരിയിൽ ഒരു പോസിറ്റീവ് പ്രകടനമാണ് കാണാൻ സാധിക്കുന്നത്. നിലവിലെ പ്രകടനം 265 രൂപ എന്ന നിർണായക റെസിസ്റ്റൻസ് ലെവലിലേക്ക് ഈ ഓഹരി അടുക്കുന്നു. മാത്രമല്ല ഈ റെസിസ്റ്റൻസ് ലെവലിന് മുന്നോട്ട് കുതിക്കാനും സാധ്യതയുണ്ട്. ഈ കുതിച്ചുചാട്ടം ശക്തമായ വാങ്ങൽ താൽപ്പര്യത്തെ സൂചിപ്പിക്കുന്നു. 248 രൂപയിലാണ് ഓഹരിയുടെ സ്റ്റോപ്പ്ലോസ് നിശ്ചയിച്ചിരിക്കുന്നത്. 285 രൂപയാണ് ടാർഗറ്റ് വില.

2. എൽടി ഫുഡ്‌സ്
എൽടി ഫുഡ്‌സിന്റെ ഓഹരികൾ നിലവിൽ 359.55 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. 346 രൂപയാണ് സ്റ്റോപ്പ്ലോസ്. ഈ ഓഹരികൾ ദൈനംദിന ചാർട്ടിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും നിലവിൽ കയറി വന്നിട്ടുണ്ട്. അതിനാൽ ഓഹരികളിൽ ഒരു കുതിപ്പ് പ്രതീക്ഷിക്കാം. ഇത് ശക്തമായ വാങ്ങൽ താൽപ്പര്യത്തെ സൂചിപ്പിക്കുന്നു. മാത്രമല്ല ഹ്രസ്വകാലത്തേക്ക് ഓഹരികൾ 385 രൂപ ലെവലിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.
ഗണേഷ് ഡോംഗ്രെ നിർദ്ദേശിക്കുന്ന ഓഹരികൾ..
3. ജെ.എസ്.ഡബ്ല്യു സ്റ്റീൽ
ഏറ്റവും പുതിയ കണക്ക് പ്രകാരം ശക്തമായതും സ്ഥിരതയുള്ളതുമായ ഒരു കുതിപ്പാണ് ജെ.എസ്.ഡബ്ല്യു സ്റ്റീൽ പ്രകടമാക്കുന്നത്. ഓഹരി നിലവിൽ 957 രൂപയിലാണ് വ്യാപാരം ചെയ്യുന്നത്. അതായതി 945 രൂപ എന്ന പ്രധാന സപ്പോർട്ട് ലെവലിനു മുകളിൽ നിലനിർത്തുന്നു. നിലവിൽ ഒരു കുതിപ്പ് കാണാമെങ്കിലും 945 രൂപ എന്ന സ്റ്റോപ്പ്-ലോസ് നൽകി വാങ്ങൽ അവസരം പരിഗണിക്കുന്നു. 972 രൂപയാണ് ടാർഗറ്റ് വിലയായി സജ്ജീകരിച്ചിരിക്കുന്നത്.
4. ചമ്പൽ ഫെർട്ടിലൈസേഴ്‌സ് & കെമിക്കൽസ് ലിമിറ്റഡ്
ചമ്പൽ ഫെർട്ടിലൈസേഴ്‌സ് പോസിറ്റീവ് നേട്ടം നൽകുന്നുണ്ട്. ഇത് ഹ്രസ്വകാല വ്യാപാരികൾക്ക് അവസരം നൽകുന്നു. നിലവിൽ ഓഹരിയുടെ വില 695 രൂപയാണ്. 675 രൂപയിൽ ശക്തമായ പിന്തുണ നിലനിർത്തുന്നു. ഈ കുതിപ്പ് 720 രൂപ എന്ന ലെവലിലേക്ക് ഓഹരി വില തിരിച്ചു കയറുമെന്ന സൂചനയും നൽകുന്നു. ഈ ഓഹരികളുടെ ടാർഗറ്റ് വില 720 രൂപയാണ്.
5. സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്
സൺ ഫാർമസ്യൂട്ടിക്കൽ ഓഹരികൾ നിലവിൽ 1745 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ഹ്രസ്വകാലത്തേക്ക് ഇത് അമിതമായി വിറ്റഴിക്കാൻ സാധ്യതയുണ്ട്. 1720 രൂപയാണ് സ്റ്റോപ്പ്-ലോസ് പോയിന്റായി നിർണ്ണയിച്ചിരിക്കുന്നത്. ഓഹരികളുടെ നിലവിലെ പ്രകടനം അനുസരിച്ച് 1790 രൂപയാണ് ടാർഗറ്റ് വില.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications