സ്വിഗ്ഗി എന്ന വാക്ക് കേൾക്കാത്ത മലയാളികൾ കുറവായിരിക്കും. തിരക്കുള്ള സമയങ്ങളിൽ നമ്മുടെ ഇഷ്ട ഭക്ഷണവും മറ്റ് സാധനങ്ങളും വീട്ടുപടിക്കൽ എത്തിക്കുന്ന സ്വിഗ്ഗി ഇന്ന് എല്ലാവരുടേയും പ്രിയപ്പെട്ട ആപ്പുകളിൽ ഒന്നാണ്. ഓഹരി വിപണിയിലേക്ക് വരുമ്പോൾ സ്വിഗ്ഗി പുതിയ കുതിപ്പുകൾക്ക് തയ്യാറെടുക്കുകയാണ്. ജൂലൈ 22 ചൊവ്വാഴ്ച സ്വിഗ്ഗി ലിമിറ്റഡിന്‍റെ ഓഹരികൾ 7 ശതമാനം വരെ ഉയർന്നു. ഈ മാസം അവസാനം വരുമാന റിപ്പോർട്ട് പുറത്തുവരാനിരിക്കെയാണ് സ്വിഗ്ഗിയുടെ ഓഹരി വിലയിലെ കുതിച്ചുചാട്ടം. എന്താണ് കുതിപ്പിന് പിന്നിലെ കാരണമെന്നും ഓഹരിയുടെ ഭാവി എങ്ങനെയാണെന്നും നമുക്ക് പരിശോധിക്കാം.
കുതിപ്പിന് പിന്നിൽ
5.8 ശതമാനം നേട്ടത്തോടെ 418 രൂപ എന്ന നിലയിലാണ് ചൊവ്വാഴ്ച സ്വിഗ്ഗി ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് സെഷനുകളിലായി ഓഹരി 4 ശതമാനത്തോളം നേട്ടമുണ്ടാക്കി. സൊമാറ്റോയുടെയും ബ്ലിങ്കിറ്റിന്‍റേയും മാതൃസ്ഥാപനമായ എറ്റേണൽ ലിമിറ്റഡിന്‍റെ മികച്ച പാദഫലം മേഖലാതലത്തിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് വിശകലന വിദഗ്ധർ വിശ്വസിക്കുന്നു. അതോടൊപ്പം ജൂലൈ 31 ന് പുറത്ത് വരാനിരിക്കുന്ന സ്വിഗ്ഗിയുടെ ഒന്നാം പാദ ഫലങ്ങൾ മികച്ചതായിരിക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

കഴിഞ്ഞ ഒരുമാസത്തിനിടെ 7.4 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. എന്നാൽ 2025-ൽ ഇതുവരെ 22 ശതമാനം നഷ്ടം ഓഹരി നേരിട്ടിട്ടുണ്ടെന്ന് കാണാം. ഈ ഓഹരി ഇപ്പോൾ അതിന്‍റെ ഐപിഒ വിലയായ 390 നേക്കാൾ 10 കൂടുതലാണ്. എന്നാൽ ലിസ്റ്റിംഗിന് ശേഷമുള്ള ഉയർന്ന വിലയായ 617 നേക്കാൾ 30 ശതമാനം താഴെയാണ്.
ബ്രോക്കറേജ് വിലയിരുത്തൽ
ഇന്ത്യൻ ഭക്ഷ്യ വിതരണ വിപണിയിലെ ശക്തമായ സാധ്യതകൾ സ്വിഗ്ഗിയുടെ കുതിപ്പിന് കാരണമായി എന്നാണ് ബ്രോക്കറേജ് സ്ഥാപനമായ നിർമ്മൽ ബാങ്ങിന്‍റെ റിപ്പോർട്ടിൽ പറയുന്നത്. 2023 നും 2028 നും ഇടയിൽ ഇത് 17-22 ശതമാനം സിഎജിആറിൽ വളരുമെന്ന് പ്രവചിക്കുന്നു. എറ്റേണലുമായി (സൊമാറ്റോ) സ്വിഗ്ഗി ഭക്ഷ്യ വിതരണ മാർജിൻ വിടവ് ഗണ്യമായി കുറച്ചതായി ബ്രോക്കറേജ് അഭിപ്രായപ്പെട്ടു. 2024ൽ 140 ബേസിസ് പോയിന്‍റായിരുന്ന വിടവ് 2025ലെ നാലാം സാമ്പത്തിക വർഷത്തി ഏകദേശം 81 ബേസിസ് പോയിന്‍റായി കുറഞ്ഞു. 2027 സാമ്പത്തിക വർഷം സ്വിഗ്ഗിയുടെ വരുമാനം 8,850 കോടിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്രോക്കറേജ് റിപ്പോർട്ടിലുണ്ട്. സ്വിഗ്ഗിയുടെ ഫുഡ് ഡെലിവറി വിഭാഗത്തെ സൊമാറ്റോയ്ക്ക് തുല്യമായി നിർമ്മൽ ബാംഗ് വിലയിരുത്തി.
ബ്രോക്കറേജ് സ്ഥാപനമായ എലാറ ക്യാപിറ്റലിന്‍റെ അഭിപ്രായത്തിൽ, 2025-28 സാമ്പത്തിക വർഷത്തിൽ സ്വിഗ്ഗി 33 ശതമാനം വിൽപ്പന CAGR രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2028 സാമ്പത്തിക വർഷത്തോടെ പോസിറ്റീവ് EBITDA, PAT എന്നിവ ഉണ്ടാകും.
ടാർഗെറ്റ് വില
500 രൂപ ടാർഗെറ്റ് വിലയോടെ സ്വിഗ്ഗി ഓഹരികൾ വാങ്ങാമെന്നാണ് നിർമ്മൽ ബാംഗ് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് ശുപാർശ. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 25 ശതമാനത്തോളം നേട്ടം. അതേസമയം 450 രൂപയാണ് എലാറ ക്യാപിറ്റലിന്‍റെ ടാർഗെറ്റ് വില. സ്വിഗ്ഗിയിൽ കവറേജ് ഉള്ള 15 വിശകലന വിദഗ്ധരിൽ 13 പേർക്ക് ഓഹരിൽ'ബൈ (വാങ്ങുക)' റേറ്റിംഗ് ഉണ്ട്.
ചുവപ്പിൽ അവസാനം
ജൂലൈ 22 ചൊവ്വാഴ്ച ഇന്ത്യൻ ഓഹരി വിപണിക്ക് ചുവപ്പിൽ അവസാനം. സെൻസെക്സ് 14 പോയിന്‍റ് ഇടിഞ്ഞ് 82,186.81 ലും നിഫ്റ്റി 50 30 പോയിന്‍റ് അഥവാ 0.12 ശതമാനം ഇടിഞ്ഞ് 25,060.90 ലും ക്ലോസ് ചെയ്തു. മിഡ്, സ്മോൾ ക്യാപ് വിഭാഗങ്ങൾ മോശം പ്രകടനമാണ് കാഴ്ചവച്ചത്. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.62 ശതമാനം നഷ്ടത്തിലായപ്പോൾ സ്മോൾ ക്യാപ് സൂചിക 0.17 ശതമാനം ഇടിഞ്ഞു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
