ഓഹരി വിപണിയിൽ നിന്നും നേട്ടമുണ്ടാക്കുക എന്നത് എളുപ്പം സാധിക്കുന്ന കാര്യമല്ല. മികച്ച ഓഹരികളെ കൃത്യസമയത്ത് കണ്ടെത്തുകയും നിക്ഷേപം നടത്തുകയും വേണം. ദീർഘകാല ഇക്വിറ്റി പോർട്ട്‌ഫോളിയോ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്ന നിക്ഷേപകനാണ് നിങ്ങളെങ്കിൽ പ്രമുഖ ബ്രോക്കറേജുകൾ ചില ഓഹരികൾ ശുപാർശ ചെയ്തിട്ടുണ്ട്. സിമൻറ്, ഫാർമ, ലോജിസ്റ്റിക്സ്, ഊർജ്ജം തുടങ്ങിയ പ്രധാന മേഖലകളിലുടനീളമുള്ള അടിസ്ഥാനപരമായി ശക്തമായ ഓഹരികളുടെ ഒരു പട്ടികയാണ് ബ്രോക്കറേജുകൾ പുറത്ത് വിട്ടത്. നമുക്ക് വിശദമായി അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
1. ജെ കെ സിമൻ്റ്
1975ൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യയിലെ പ്രമുഖ ഗ്രേ, വൈറ്റ് സിമന്‍റ് നിർമാതാക്കളാണ് ജെ.കെ സിമന്‍റ്. എൻഎസ്ഇയിൽ 6,439 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരുമാസത്തിനിടെ 7.2 ശതമാനം നേട്ടമുണ്ടാക്കാൻ ജെ കെ സിമൻ്റ് ഓഹരിക്ക് സാധിച്ചു. 47.54 ശതമാനം മുന്നേറ്റമാണ് ആറ് മാസത്തിനിടെ ഓഹരി നേടിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 48.38 ശതമാനം വളർച്ചയോടെ നിക്ഷേപകർക്ക് മികച്ച ലാഭം നൽകാനും സിമന്‍റ് ഓഹരിക്ക് സാധിച്ചു.

7,300 രൂപ ടാർഗെറ്റ് വിലയോടെ ജെ കെ സിമൻ്റ് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ ശുപാർശ ചെയ്യുന്നത്. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 860 രൂപയുടെ മുന്നേറ്റം.
2. ഡൽഹിവെറി
കൊറിയർ സർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന സ്മാൾക്യാപ് കമ്പനി. ഇന്ത്യയിലെ മുൻനിര ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്സ് കമ്പനി കൂടിയാണിത്. എക്സ്പ്രസ് പാഴ്സൽ ഡെലിവറി, സപ്ലൈ ചെയിൻ സേവനങ്ങൾ തുടങ്ങിയവ ബിസിനസിന്റെ ഭാഗമാണ്. എൻഎസ്ഇയിൽ 409.45 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ആറ് മാസത്തിനിടെ 27 ശതമാനം മുന്നേറ്റമുണ്ടാക്കാൻ ഡൽഹിവെറി ഓഹരിക്ക് സാധിച്ചു. 17.5 ശതമാനമാണ് 2025-ൽ ഇതുവരെ നേടിയ വളർച്ച.
480 രൂപ ടാർഗെറ്റ് വിലയോടെ ഡൽഹിവെറി ഓഹരി വാങ്ങാമെന്നാണ് മോത്തിലാൽ ഓസ്വാൾ ശുപാർശ. ഏകദേശം 71 രൂപയുടെ ലാഭം.
3. ഗുജറാത്ത് ഇൻഡസ്ട്രീസ്
1985-ൽ സ്ഥാപിതമായ ഗുജറാത്ത് ഇൻഡസ്ട്രീസ് പൊതുമേഖലാ സ്ഥാപനമാണ്. നിലവിൽ 1184.40MW സ്ഥാപിത ഉൽപാദന ശേഷിയുള്ള വൈദ്യുതി ഉൽപാദന ബിസിനസിലാണ് കമ്പനി ഏർപ്പെട്ടിരിക്കുന്നത്. 212.85 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ആറ് മാസത്തിനിടെ 5 ശതമാനത്തോളം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 242 രൂപ ടാർഗെറ്റ് വിലയോടെ ഗുജറാത്ത് ഇൻഡസ്ട്രീസ് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് ശുപാർശ ചെയ്യുന്നത്.
4. മാരികോ
ഇന്ത്യയിലെ മുന്‍നിര കണ്‍സ്യൂമര്‍ ഗുഡ്സ് കമ്പനിയാണ് മാരികോ ലിമിറ്റഡ്. ഭക്ഷ്യഎണ്ണ, പോഷകാഹാരം, കേശം/ ത്വക് സംരക്ഷണം, വസ്ത്ര സംരക്ഷണം തുടങ്ങിയ വിഭാഗങ്ങളില്‍ വിപണിയിലെ മുന്‍നിര ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ സ്വന്തമായുണ്ട്. എൻഎസ്ഇയിൽ 725.55 രൂപ എന്നതാണ് നിലവിലെ ഓഹരി വില. 2025-ൽ ഇതുവരെ 12.66 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. 825 രൂപ ടാർഗെറ്റ് വിലയോടെ മാരികോ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഷെയർഖാൻ പറയുന്നത്.
5. സീമെൻസ് എനർജി
എനർജി, ഊർജ്ജ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഒരു ആഗോള കമ്പനിയാണ്. കാറ്റാടി യന്ത്രങ്ങൾ, വാതക ടർബൈനുകൾ, സ്റ്റീം ടർബൈനുകൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്നു. എൻഎസ്ഇയിൽ 3,185 രൂപ എന്നതാണ് നിലവിലെ ഓഹരി വില. ഒരുവർഷത്തിനിടെ 16 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 3300 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാൻ മോത്തിലാൽ ഓസ്വാൾ ശുപാർശ ചെയ്യുന്നു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
