വില തുച്ഛം, ഗുണം മെച്ചം..! ഈ രണ്ട് ഓഹരികൾ വാങ്ങൂ, ഈ ആഴ്ചയും നേട്ടമുണ്ടാക്കാം, നോക്കുന്നോ

കുറഞ്ഞ കാലത്തിനുള്ളിൽ മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കുന്നതാണ് ഓഹരി വിപണിയെ കൂടുതൽ ആകർഷകമാക്കുന്നത്. എന്നാൽ നേട്ടമുണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വിപണിയിലെ ചാഞ്ചാട്ടങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകണം. വരും ദിവസങ്ങളിൽ വിപണിയുടെ ട്രെന്‍റുകള്‍ ഏത് രീതിയിലായിരിക്കുന്നും മനസിലാക്കാൻ സാധിച്ചാൽ നേട്ടം കൊയ്യാൻ എളുപ്പമാണ്.

നിഫ്റ്റി 50 ഏറ്റവും ഉയരത്തിൽ

ഫാർമ, ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി), കൺസ്യൂമർ ഡ്യൂറബിൾ സ്റ്റോക്കുകൾ എന്നിവയിലെ ഉയർച്ചയുടെ പിൻബലത്തിലാണ് ഈ ആഴ്ചയുടെ ആദ്യ ദിവസം, തിങ്കളാഴ്ച ആഭ്യന്തര ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റി 50 ഉം തുടർച്ചയായ അഞ്ചാം സെഷനിലും നേട്ടത്തിൽ ക്ലോസ് ചെയ്തത്.

തിങ്കളാഴ്ചത്തെ സെഷനിൽ, നിഫ്റ്റി 50 81.55 പോയിന്‍റ് അല്ലെങ്കിൽ 0.37% ഉയർന്ന് 22,122.25 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 22,186.65 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. 72,708.16 ൽ, സെൻസെക്സ് 281.52 പോയിന്‍റ് അല്ലെങ്കിൽ 0.39% നേട്ടത്തിലാണ് അവസാനിച്ചത്.

വില തുച്ഛം, ഗുണം മെച്ചം..! ഈ രണ്ട് ഓഹരികൾ വാങ്ങൂ, ഈ ആഴ്ചയും നേട്ടമുണ്ടാക്കാം, നോക്കുന്നോ

മുന്നേറ്റം തുടരും

കഴിഞ്ഞ ആഴ്‌ചയുടെ തുടക്കത്തിൽ വിപണി ചില താഴ്ചകൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. ബുധനാഴ്ചയോടെ പോയിന്‍റ് 21,530 വരെ എത്തുകയും ചെയ്തു. എന്നാൽ പിന്നീട് മുന്നേറ്റത്തിക്ക് വഴിമാറി. ആഴ്ചയുടെ അവസാനത്തിൽ സൂചികകൾ മികച്ച രീതിയിൽ കുതിച്ചുയർന്നു. ക്ലോസ് ചെയ്യുമ്പോൾ 22,000 പോയിന്‍റ് തിരിച്ചുപിടിക്കുകയും ചെയ്തു.

ആകർഷകമല്ലാത്ത റിസ്‌ക് റിവാർഡ് ഉണ്ടായിരുന്നിട്ടും, സ്വകാര്യ കാപെക്‌സിലെ മെച്ചപ്പെടുത്തലുകളും രാഷ്ട്രീയ സ്ഥിരതയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസവും പ്രതീക്ഷിച്ചാണ് വിപണി അതിന്‍റെ മുന്നോട്ടുള്ള പ്രകടനം ഈ ആഴ്ചയുടെ തുടക്കത്തിലും തുടരുന്നത്.

ഓട്ടോ, ഐടി, ഓയിൽ & ഗ്യാസ്, ഫാർമ, പൊതുമേഖലാ സ്ഥാപനങ്ങൾ (പിഎസ്‌യു) ബാങ്കുകൾ തുടങ്ങിയ മേഖലാ സൂചികകൾ മുമ്പത്തെ ഉയർന്ന നിലവാരത്തെ മറികടക്കുന്ന നിരവധി ലക്ഷണങ്ങൾ കാണിച്ചിട്ടുണ്ട്. ഈ മുന്നേറ്റം തുടരുകയാണെങ്കിൽ, ഈ മേഖലകളിൽ നിന്നുള്ള ഓഹരികൾ സമീപകാലത്ത് മികച്ച പ്രകടനം തുടരുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

അതുകൊണ്ടു തന്നെ ഈ ആഴ്ച വാങ്ങിയാൽ നേട്ടമാകുമെന്ന് പൊതുവിൽ വിലയിരുത്തുന്ന 2 ഓഹരികളെക്കുറിച്ച് വിശദമായി മനസിലാക്കാം.

1. യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ്

രാജ്യത്തെ പ്രമുഖ മദ്യകമ്പനികളില്‍ ഒന്നാണ് യൂനൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ്. 2024 ഫെബ്രുവരി 19-ന് കമ്പനിയുടെ ഓഹരി വില 1,156.90 രൂപയാണ്. കഴിഞ്ഞ ആഴ്ച വിപണിയിൽ മുന്നേറ്റം കാഴ്ചവെക്കാൻ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് ഓഹരിക്ക് സാധിച്ചിട്ടുണ്ട്.

2023 ഡിസംബറിൽ അവസാനിച്ച പാദത്തിൽ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്‍റെ വരുമാനം 3,054.20 കോടിയാണ്. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് വാർഷികാടിസ്ഥാനത്തിൽ വരുമാനം 9.08% വർദ്ധിച്ചു.

2023 ഡിസംബറിൽ അവസാനിച്ച പാദത്തിൽ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്‍റെ ലാഭം 350.20 കോടിയാണ്. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് ലാഭം വർഷാടിസ്ഥാനത്തിൽ 63.49% വർദ്ധിച്ചു.


ടാർഗെറ്റ് - 1580 രൂപ മുതൽ 1620 രൂപ വരെ

സ്റ്റോപ്പ് ലോസ് - 1140 രൂപ

2. വിപ്രോ ലിമിറ്റഡ്

2.53 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ഐടി സ്ഥാപനമാണ് വിപ്രോ ലിമിറ്റഡ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബിസിനസ് പ്രോസസ് സര്‍വീസസ് (ബിപിഎസ്), കണ്‍സള്‍ട്ടിംഗ് കമ്പനി നിലകളില്‍ അറിയപ്പെടുന്നു. കമ്പനിക്ക് 50 ലധികം രാജ്യങ്ങളിൽ പ്രവർത്തനമുണ്ട്, കൂടാതെ ഇന്ത്യയിലെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലുമാണ് ലിസ്റ്റ് ചെയ്തത്.


കഴിഞ്ഞ ആഴ്‌ചയിലെ ഓഹരി വില വർധനയ്‌ക്കൊപ്പം വോള്യങ്ങളും മികച്ചതായിരുന്നു, കൂടാതെ ആർഎസ്ഐ ഓസിലേറ്റർ പോസിറ്റീവ് ആക്കം സൂചിപ്പിക്കുന്നു.

ടാർഗെറ്റ് - 575 രൂപ മുതൽ 590 രൂപ വരെ

സ്റ്റോപ്പ് ലോസ് - 513 രൂപ

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X