ഓരോ ദിവസങ്ങൾ കഴിയുമ്പോഴും ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന ആളുകളുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടാകുന്നത്. ഭൂരിപക്ഷം ആളുകളും വിപണിയുടെ ചാഞ്ചാട്ടത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ വരുന്നവരാണ്. അവർക്ക് ഒരു പക്ഷെ വിപണി നഷ്ടം മാത്രമാണ് നൽകുക. എന്നാൽ കൃത്യമായ ധാരണയോടെ ഓഹരി വിപണിയിൽ പണമിറക്കുന്നവർക്ക് വലിയ ലാഭം നേടാൻ സാധിക്കുകയും ചെയ്യും.
കഴിഞ്ഞ മൂന്ന് ട്രേഡിംഗ് ദിവസങ്ങളിലും ഓഹരി സൂചികകൾ നഷ്ടത്തിലാണ് അവസാനിച്ചത്. പശ്ചിമേഷ്യൻ സംഘർഷ ഭീതിയിലേക്ക് പോയതാണ് ഓഹരി വിപണിയുടെ ഇടിവിന് കാരണം. എന്നാൽ നേരത്തെ പറഞ്ഞത് പോലെ വിപണിയുടെ ചാഞ്ചാട്ടത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ള നിക്ഷേപകർ സൂചികകളുടെ ഇടിവിനുള്ള സാധ്യത നേരത്തെ മനസിലാക്കുകയും അതിനനുസരിച്ചുള്ള തന്ത്രങ്ങൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ടാകും.

തകർച്ച തുടരുമെന്ന് ബ്രോക്കറേജ്
വരും ദിവസങ്ങളിലെ വിപണിയുടെ വികാരം പരിശോധിക്കുമ്പോൾ അത്ര ശുഭകരമല്ല എന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐഡയറക്‌ട് വിലയിരുത്തുന്നത്. നിലവിലെ ഇടിവ് അടുത്ത പ്രധാന പിന്തുണയായ 21,900-ലേക്ക് നീട്ടുമെന്നാണ് സൂചന.
ഈ സാഹചര്യത്തിൽ താഴെ പറയുന്ന 2 ഓഹരികൾ വാങ്ങിയാൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നും ബ്രോക്കറേജ് സ്ഥാപനം വിലയിരുത്തുന്നു. 8 മുതൽ 10 ശതമാനം ഉയർച്ചയ്ക്കുള്ള സാധ്യതയാണ് ഐസിഐസിഐഡയറക്‌ട് പ്രവചിക്കുന്നത്.

1. ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎല്‍)
ഇന്ത്യയിലെ മുന്‍നിര പ്രകൃതി വാതക വിതരണ കമ്പനിയാണ് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎല്‍). ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന്‍റേയും ബിപിസിഎല്‍, ഗെയില്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടേയും സംയുക്ത സംരംഭമാണിത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ വാതക വിതരണമാണ് കമ്പനിയുടെ പ്രധാന ചുമതല.
ശുപാർശ ചെയ്യുന്ന വില ₹ 472-482 | ടാർഗെറ്റ് വില: ₹ 515 | സ്റ്റോപ്പ് ലോസ്: ₹ 458
കഴിഞ്ഞ അഞ്ച് ദിവസത്തെ ട്രേഡിംഗ് ദിവസത്തിനിടെ 2.16 ശതമാനത്തിന്‍റെ ഇടിവ് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് ഓഹരിക്ക് സംഭവിച്ചിട്ടുണ്ട്. അതേ സമയം 13.14 ശതമാനം നേട്ടം കഴിഞ്ഞ ഒരുമാസത്തിനിടെ നേടാനും ഓഹരിക്ക് സാധിച്ചു. 515.55 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 375.80 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
2. നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ്
കേന്ദ്ര ഖനി മന്ത്രാലയത്തിന് കീഴിലുള്ള ഒരു നവരത്‌ന കേന്ദ്ര പൊതുമേഖലാ സംരംഭമാണ് നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ്. ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ബോക്സൈറ്റ്- അലുമിന- അലൂമിനിയം- പവർ കോംപ്ലക്സുകളിൽ ഒന്നാണ് കമ്പനി.
ശുപാർശ ചെയ്യുന്ന വില ₹ 180-185 | ടാർഗെറ്റ് വില: ₹ 198 | സ്റ്റോപ്പ് ലോസ്: ₹ 177
182.90 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ 5 ദിവസത്തിനിടെ 3 ശതമാനത്തിന്‍റെ നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 31.49 ശതമാനമാണ് 3 മാസത്തെ മുന്നേറ്റം. ആറ് മാസം കൊണ്ട് 85 ശതമാനം വളർച്ച നേടാനും ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 188.80 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 79.20 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications