ബോണ്ടുകളും സ്ഥിര നിക്ഷേപങ്ങളും പോലുള്ള മറ്റ് നിക്ഷേപ പദ്ധതികളുമായി താരതമ്യപ്പെടുക്കുമ്പോൾ ഓഹരി നിക്ഷേപം താരതമ്യേന കുറഞ്ഞ കാലയളവിൽ കൂടുതൽ വരുമാനം നേടാനുള്ള മികച്ച സാധ്യത നിക്ഷേപകർക്ക് നൽകുന്നു. പക്ഷെ അതിന് കൃത്യമായ ധാരണയും നിരീക്ഷണവും അത്യാവശ്യമാണ്. ഓഹരി നിക്ഷേപം മുൻകാലങ്ങളെ അപേക്ഷിച്ച് കൂറേക്കൂടി ലഘൂകരിക്കപ്പെട്ടു എന്നതും നിക്ഷേപകർക്ക് ഗുണമാണ്.
ബ്രോക്കറേജുകളുടെ നിരീക്ഷണത്തെ പിൻതുടരുന്നത് ഓഹരി വിപണിയുടെ ചാഞ്ചാട്ടം ഏത് രീതിയിലായിരിക്കും എന്ന് മനസിലാക്കാൻ നിക്ഷേപകനെ സഹായിക്കും. എന്തായാലും അടുത്ത 4 ആഴ്ചയ്ക്കുള്ളിൽ മികച്ച നേട്ടമുണ്ടാക്കുമെന്ന് ബ്രോക്കറേജുകൾ വിലയിരുത്തുന്ന 5 ഓഹരികളെ വിശദമായി പരിചയപ്പെടാം.
1. ജെ.എസ്.ഡബ്ല്യൂ എനർജി
പ്രതിദിന ചാർട്ടിൽ ജെ.എസ്.ഡബ്ല്യൂ എനർജി ഒരു പോസിറ്റീവ് പക്ഷപാതത്തെ സൂചിപ്പിക്കുന്നു എന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ കമ്പനിയുടെ ഓഹരി നിക്ഷേപകർക്ക് വാങ്ങാം.
ടാർഗെറ്റ് വില: ₹ 575-590 | സ്റ്റോപ്പ് ലോസ്: ₹ 470 | നേട്ടം: 14.5%

ഓഹരി വിപണിയിലെ പ്രകടനം
ജെഎസ്.ഡബ്ല്യു ഗ്രൂപ്പിന് കീഴിൽ വൈദ്യുത ഉത്പാദനം, പ്രക്ഷേപണം, വ്യാപാരം എന്നിവ നടത്തുന്ന കമ്പനിയാണ് ജെ.എസ്.ഡബ്ല്യൂ എനർജി. കഴിഞ്ഞ 6 മാസത്തിനിടെ 16.95 ശതമാനം വളർച്ചയാണ് കമ്പനിയുടെ ഓഹരി നേടിയത്. 1 വർഷത്തിനിടെ 126.35 ശതമാനം നേട്ടവും ഓഹരിലുണ്ടായി.
513.80 രൂപയാണ് നിലവിലെ ഓഹരി വില. 537.95 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 221 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.
2. കമ്മിൻസ് ഇന്ത്യ
പ്രതിവാര ചാർട്ടിൽ, കമ്മിൻസ് ഇന്ത്യ 2,835-2,650 രൂപയ്‌ക്കിടയിലുള്ള അഞ്ച് ആഴ്‌ചത്തെ ഏകീകരണ സോണിൽ നിന്ന് പുറത്തുകടന്നു. ശക്തമായ ബുള്ളിഷ് വികാരം ഓഹരിക്കുണ്ടെന്നും ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് വിലയരുത്തുന്നു. അതുകൊണ്ടു തന്നെ കമ്പനിയുടെ ഓഹരി വാങ്ങാം.
ടാർഗെറ്റ് വില: ₹ 3,355-3,430 | സ്റ്റോപ്പ് ലോസ്: ₹ 2,660 | നേട്ടം : 17%
ഓഹരി വിപണിയിലെ പ്രകടനം
എൻജിൻ നിർമാണ രംഗത്ത് പ്രശസ്തരായ അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയാണ് കമ്മിൻസ് ഇന്ത്യ ലിമിറ്റഡ്. കഴിഞ്ഞ 1 മാസത്തിനിടെ 8.40 ശതമാനത്തിന്‍റെ വളർച്ചയാണ് ഓഹരി നേടിയത്. 6 മാസത്തിനിടെ 71 ശതമാനവും 1 വർഷത്തിനിടെ 86.88 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്.
2,963.15 രൂപയാണ് നിലവിലെ ഓഹരി വില. 2,969.90 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. താഴ്ന്ന വില 1,481 രൂപ.
3. എസ്ജെവിഎന്‍
ഓഹരിയുടെ വില ഹ്രസ്വ, ഇടത്തരം, ദീർഘകാല ചലിക്കുന്ന ശരാശരിക്ക് മുകളിലാണ്. അതോടൊപ്പം വരാനിരിക്കുന്ന കുറച്ച് സെഷനുകളിൽ വിസിപി ബ്രേക്ക്ഔട്ട് പ്രതീക്ഷിക്കാമെന്നുമാണ് വിദഗ്ധനായി റിയാങ്ക് അറോറ വ്യക്തമാക്കുന്നത്.
ടാർഗെറ്റ് വില: ₹ 137.50 - 155.50 | സ്റ്റോപ്പ് ലോസ്: ₹ 112.50 | നേട്ടം : 27%
ഓഹരി വിപണിയിലെ പ്രകടനം
കേന്ദ്രസര്‍ക്കാരും ഹിമാചല്‍ പ്രദേശ് സംസ്ഥാന സര്‍ക്കാരും സംയുക്തമായി ആരംഭിച്ച വൈദ്യുതോത്പാദന കമ്പനിയാണ് എസ്ജെവിഎന്‍ ലിമിറ്റഡ്. കഴിഞ്ഞ 1 വർഷത്തിനിടെ 290 ശതമാനം വളർച്ചയാണ് കമ്പനിയുടെ ഓഹരി നേടിയത്. 2024ലെ ആദ്യ മൂന്ന് മാസങ്ങളിൽ 2 പോസിറ്റീവ് റിട്ടേൺ നൽകാനും ഓഹരിക്ക് സാധിച്ചു.

നിലവിൽ 122.60 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില 170.50 രൂപയും ഏറ്റവും താഴ്ന്ന വില 30.40 രൂപയുമാണ്.
4. ജൂനിപ്പർ ഹോട്ടലുകൾ
ജൂനിപ്പർ ഹോട്ടൽസ് അതിൻ്റെ പ്രതിദിന ചാർട്ടുകളിലും പ്രതിവാര ചാർട്ടുകളിലും സമീപകാല സ്വിംഗ് ഹൈ മാർക്കായ 503.70 രൂപയ്ക്ക് മുകളിൽ മികച്ച ബ്രേക്ക്ഔട്ട് നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കമ്പനിയുടെ ഓഹരി വാങ്ങാമെന്ന് റിയാങ്ക് അറോറ നിർദ്ദേശിക്കുന്നു.
ലക്ഷ്യ വില: ₹ 620 | സ്റ്റോപ്പ് ലോസ്: ₹ 469 | നേട്ടം: 23%
ഓഹരി വിപണിയിലെ പ്രകടനം
1985 സെപ്റ്റംബറിൽ സ്ഥാപിതമായ ജൂനിപ്പർ ഹോട്ടൽസ് ലിമിറ്റഡ് രാജ്യത്തെ പ്രധാന ആഡംബര ഹോട്ടൽ ഗ്രൂപ്പാണ്. കഴിഞ്ഞ 1 മാസത്തിനിടെ 20.41 ശതമാനം വളർച്ച നേടാൻ കമ്പനിയുടെ ഓഹരിക്ക് സാധിച്ചിട്ടുണ്ട്.
483.90 രൂപയാണ് നിലവിലെ ഓഹരി വില. 525.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 365 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വില.
5. ഒലെക്ട്ര ഗ്രീന്‍ ടെക്
കമ്പനിയുടെ ഓഹരി ഡെയ്‌ലി ചാർട്ടിൽ പോസിറ്റീവ് വികാരമാണുള്ളത്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ മുന്നേറ്റത്തിനുള്ള സാധ്യതയുണ്ടെന്നാണ് ടെക്‌നിക്കൽ റിസർച്ച് അനലിസ്റ്റായ ഷിജു കൂത്തുപാലക്കൽ വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ ഒലെക്ട്ര ഗ്രീന്‍ ടെക് ഓഹരി വാങ്ങാം.
ടാർഗെറ്റ് വില: ₹ 2,050 | സ്റ്റോപ്പ് ലോസ്: ₹ 1,630 | നേട്ടം : 15%
ഓഹരി വിപണിയിലെ പ്രകടനം
ഇലക്ട്രിക് ബസ് നിര്‍മാതാക്കളായ ഒലെക്ട്ര ഗ്രീന്‍ ടെക് കമ്പനിയുടെ ഓഹരി കഴിഞ്ഞ 5 ദിവസത്തിനിടെ 2.18 ശതമാനം മുന്നേറി. 46.17 ശതമാനമാണ് 6 മാസത്തെ ഓഹരി നേട്ടം. ഒരു വർഷത്തിനിടെ 180.43 ശതമാനത്തിന്‍റെ നേട്ടം നിക്ഷേപകർക്ക് നൽകാനും കമ്പനിയുടെ ഓഹരിക്ക് സാധിച്ചിട്ടുണ്ട്.
1767 രൂപയാണ് നിലവിലെ ഓഹരി വില. 2,221.95 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയും 613 രൂപയാണ് ഏറ്റവും താഴ്ന്ന വില.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications