ഓഹരി വിപണിയിൽ നിക്ഷേപമുണ്ടോ..? ഈ ഓഹരികൾ വാങ്ങിയാൽ 28 ശതമാനം വരെ ലാഭം നേടാം, കൂടെക്കൂട്ടുന്നോ..?

ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നതിന് മുൻപ് ബ്രോക്കറേജ് നിർദ്ദേശങ്ങൾ പരിഗണിക്കുന്നത് നല്ലതാണ്. ഓഹരിയുടെ മുന്നേറ്റത്തിന്‍റെ കാരണം എന്താണ്, ഓഹരി വില ട്രെൻഡ് എന്ത് തുടങ്ങിയ കാര്യങ്ങളെല്ലാം മനസിലാക്കാൻ ബ്രോക്കറേജ് ശുപാർശകൾ ശ്രദ്ധിക്കുന്നതിലൂടെ മനസിലാക്കാം. അടുത്ത 12 മാസത്തേക്ക് വിവിധ മേഖലകളിലുടനീളമുള്ള അവസരങ്ങൾ എടുത്തുകാണിച്ചുകൊണ്ട് നിരവധി ബ്രോക്കറേജുകൾ അടുത്തിടെ അവരുടെ ഏറ്റവും പുതിയ ഓഹരി ശുപാർശകൾ പങ്കിട്ടു. നമുക്ക് വിശദമായി പരിശോധിക്കാം.

1. നിപ്പോൺ ലൈഫ്

എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) ഉൾപ്പെടെയുള്ള മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് നിപ്പോൺ ലൈഫ് ഇന്ത്യ അസറ്റ് മാനേജ്‌മെന്‍റ്.
എൻഎസ്ഇയിൽ 651 രൂപ നിരക്കിലാണ് നിപ്പോൺ ലൈഫ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. 41303 കോടി രൂപയാണ് ഓഹരിയുടെ വിപണി മൂലധനം. 2025 മാർച്ചിലെ കണക്കുകൾ പ്രകാരം 72 ശതമാനം ഓഹരികൾ പ്രൊമോട്ടർമാരുടെ കയ്യിലാണ്.

ടാർഗെറ്റ് വില

ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ നിപ്പോൺ ലൈഫ് ഓഹരി വാങ്ങാൻ ശുപാർശ ചെയ്യുന്നുണ്ട്. 750 രൂപയാണ് ടാർഗെറ്റ് വില. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 15-20 ശതമാനം വരെ മുന്നേറ്റം ടാർഗെറ്റ് വില സൂചിപ്പിക്കുന്നു.

2. ടിവിഎസ് മോട്ടോർ

പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഓഹരി. എൻഎസ്ഇയിൽ 2668 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4.7 ശതമാനം നഷ്ടം ഓഹരി നേരിട്ടു. അതേസമയം 2025-ൽ ഇതുവരെ 10.8 ശതമാനം നേട്ടമുണ്ടാക്കാൻ ടിവിഎസ് ഓഹരിക്ക് സാധിച്ചു. 29.4 ശതമാനമാണ് ഒരു വർഷത്തെ മുന്നേറ്റം.

ടാർഗെറ്റ് വില

ബ്രോക്കറേജ് സ്ഥാപനമായ നുവാമ ടിവിഎസ് മോട്ടോറിൽ ബുള്ളിഷാണ്. 3200 രൂപയാണ് ടാർഗെറ്റ് വില. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏഖദേശം 18 ശതമാനം വളർച്ച.

10 ഓഹരി വാങ്ങിയാൽ 33000 രൂപ ലാഭം, നോക്കുന്നോ..?

3.അൾട്രാടെക് സിമന്‍റ്

സിമന്‍റ് നിർമ്മാണ മേഖലയിലെ വമ്പൻ. എൻഎസ്ഇയിൽ 11,679 രൂപ നിരക്കിലാണ് അൾട്രാടെക് സിമന്‍റ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 3 ശതമാനം വളർച്ചയാണ് സിമന്‍റ് ഓഹരി നേടിയത്. ആറ് മാസത്തിനിടെ 5.5 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.

ടാർഗെറ്റ് വില

ബ്രോക്കറേജ് സ്ഥാപനമായ ചോയ്‌സ് ബ്രോക്കിംഗ്, അൾട്രാടെക് സിമന്‍റ് ഓഹരിക്ക് ബൈകോൾ നൽകിയിട്ടുണ്ട്. 15210 രൂപയാണ് ടാർഗെറ്റ് വില. നിലവിലെ ഓഹരി വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 28 ശതമാനം ലാഭം.

4. മാരുതി സുസുക്കി

എൻഎസ്ഇയിൽ 12,220 രൂപ എന്നതാണ് മാരുതി ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.8 ശതമാനവും ഒരു മാസത്തിനിടെ 6.44 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 2025-ൽ ഇതുവരെ 9 ശതമാനം വളർച്ച നേടാനും ഓഹരിക്ക് സാധിച്ചു.

ടാർഗെറ്റ് വില

മാരുതി സുസുക്കിയിൽ എലാര സെക്യൂരിറ്റീസ് അക്യുമുലേറ്റ് റേറ്റിംഗ് നൽകി. ലക്ഷ്യ വില 13,691 രൂപയാണ്. നിലവിലെ വിപണി വിലയിൽ, ഇത് ഏകദേശം 15% വർദ്ധനവ് സാധ്യതയെ സൂചിപ്പിക്കുന്നു.

5. എംഫസിസ് ലിമിറ്റഡ്

ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രതി, എംഫസിസ് ലിമിറ്റഡ് ഓഹരിക്ക് ബൈ കോൾ നൽകിയിട്ടുണ്ട്. 3,008 രൂപ ടാർഗെറ്റ് വില നിശ്ചയിച്ചു. നിലവിൽ സ്റ്റോക്ക് 2,476 രൂപയിൽ വ്യാപാരം ചെയ്യപ്പെടുന്നതിനാൽ, ബ്രോക്കറേജ് ഏകദേശം 20 ശതമാനം വർദ്ധനവ് കാണുന്നു.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X