തിങ്കളാഴ്ച ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെയാണ് ആരംഭിച്ചത്. കുതിപ്പ് ഇന്ന് മുഴുവൻ തുടരാനായാൽ നിക്ഷേപകരുടെ കീശ നിറയുമെന്ന കാര്യം ഉറപ്പാണ്. എന്തായാലും ഇന്ന് മികച്ച വളർച്ച കാഴ്ചവയ്ക്കാൻ സാധ്യതയുള്ള ചില ഓഹരികളുടെ വിശദാംശങ്ങൾ നമുക്ക് ഒന്ന് പരിശോധിക്കാം.
1. ജിയോ ഫിനാൻഷ്യൽ സർവീസസ്
വായ്പ, ലീസിംഗ്, ഡിജിറ്റൽ ധനകാര്യ സേവനങ്ങൾ എന്നിവയിലെ മികച്ച പ്രകടനത്തിലൂടെ കമ്പനിയുടെ വരുമാനം നാലാം പാദത്തിൽ 18 ശതമാനം വളർച്ച രേഖപ്പെടുത്തി. 493.2 കോടി രൂപയാണ് വരുമാനം. അറ്റാദായം 1.7 ശതമാനം വർധിച്ച് 316 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 310.6 കോടിയായിരുന്നു.
എൻഎസ്ഇയിൽ 247.75 രൂപ എന്നതാണ് നിലവിൽ ജിയോ ഫിനാൻഷ്യൽ സർവീസസ് ഓഹരിയുടെ വില. 5 ദിവസത്തിനിടെ 9.48 ശതമാനവും ഒരു മാസത്തിനിടെ 8.07 ശതമാനവും മുന്നേറ്റമുണ്ടാക്കാൻ ജിയോ ഓഹരിക്ക് സാധിച്ചു.
2. ജെ.എസ്.ഡബ്ല്യു എനർജി
2030 ആകുമ്പോഴേക്കും 20 GW സ്ഥാപിത ശേഷിയും 40 GWh സംഭരണശേഷിയും കൈവരിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പുതിയ പദ്ധതികൾ ജെ.എസ്.ഡബ്ല്യു എനർജി തയ്യാറാക്കിയിട്ടുണ്ട്. അടുത്ത 3 മാസത്തിനുള്ളിൽ വിഷൻ 3.0 എന്ന പദ്ധതിയുടെ പ്രഖ്യാപനമുണ്ടാകും.
എൻഎസ്ഇയിൽ 505.70 രൂപ എന്നതാണ് ജെ.എസ്.ഡബ്ല്യു എനർജി ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.7 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 804.9 രൂപയാണഅ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
3. എച്ച്ഡിഎഫ്സി ബാങ്ക്
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ ബാങ്കായ എച്ച്ഡിഎഫ്സി 2025 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലെ സാമ്പത്തിക ഫലങ്ങൾ ശനിയാഴ്ച പ്രഖ്യാപിച്ചു. ബാങ്കിന്‍റെ നികുതിക്ക് ശേഷമുള്ള ലാഭം 17,616 കോടി രൂപയായി രേഖപ്പെടുത്തി. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6.7% വർദ്ധനവാണ് കാണിക്കുന്നത്.
എൻഎസ്ഇയിൽ 1,940.80 രൂപ എന്നതാണ് എച്ച്ഡിഎഫ്സി ബാങ്ക് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8.2 ശതമാനവും ഒരു മാസത്തിനിടെ 9.58 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു.

4. യെസ് ബാങ്ക്
സ്വകാര്യ മേഖലയിലെ വായ്പാദാതാവായ യെസ് ബാങ്കിന്റെ മാർച്ച് പാദത്തിലെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 63% ഉയർന്ന് 738 കോടി രൂപയായതായി ശനിയാഴ്ച പ്രഖ്യാപിച്ചു. അതേസമയം അറ്റ പലിശ വരുമാനം (NII) വർഷം തോറും 5.7% വർദ്ധിച്ച് 2,276 കോടി രൂപയായി.
എൻഎസ്ഇയിൽ 18.91 രൂപ എന്നതാണ് യെസ് ബാങ്ക് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 9.5 ശതമാനവും ഒരുമാസത്തിനിടെ 10 ശതമാനവും വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു.
5. റിലയൻസ് ഇൻഡസ്ട്രീസ്
കമ്പനിയുടെ സാമ്പത്തിക ഫലങ്ങൾ അംഗീകരിക്കുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസ് ബോർഡ് ഏപ്രിൽ 25 ന് യോഗം ചേരും. യോഗത്തിൽ, ലാഭവിഹിതം പ്രഖ്യാപിക്കുന്ന കാര്യവും പരിഗണിക്കും.എൻഎസ്ഇയിൽ 1,280.30 രൂപയാണ് റിലയൻസ് ഓഹരിയുടെ വില.
6. ടാറ്റ എൽക്സി
കമ്പനിയുടെ അറ്റാദായത്തിൽ 13.4 ശതമാനം ഇടിവാണ് മാർച്ച് പാദത്തിൽ രേഖപ്പെടുത്തിയത്. മുൻപാദത്തിലെ 199 കോടിയിൽ നിന്നും 172.4 കോടി രൂപയായാണ് അറ്റാദായം ഇടിഞ്ഞത്. 5,079 രൂപയാണ് ടാറ്റ ഓഹരിയുടെ വില.
7. കോൾ ഇന്ത്യ
പേസ്റ്റ് ഫില്ലിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് വലിയ തോതിലുള്ള കൽക്കരി ഉൽപാദനം നടത്തുന്നതിനായി ടിഎംസി മിനറൽ റിസോഴ്‌സസുമായി 7,040 കോടിയുടെ കരാറിൽ ഒപ്പുവെച്ചതായി കോൾ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എസ്‌ഇസിഎൽ പ്രഖ്യാപിച്ചു. 399.40 രൂപയാണ് എൻഎസ്ഇയിൽ കോൾ ഇന്ത്യ ഓഹരിയുടെ വില.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications