ദീർഘകാല നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപം ഓഹരി നിക്ഷേപമാണ്. കുറച്ച് കാത്തിരിക്കാനുള്ള മനസും ക്ഷമയും ഉണ്ടെങ്കിൽ ഓഹരി വിപണിയിൽ പണമിറക്കി പണം നേടാൻ സാധിക്കും. അതോടൊപ്പം കൃത്യമായ ധാരണയും വിപണിയുടെ ചാഞ്ചാട്ടത്തെ മനസിലാക്കാനും സാധിക്കണം. ഓഹരിയിൽ നിക്ഷേപം നടത്തുന്നതിന് മുൻപ് ബ്രോക്കറേജ് സ്ഥാപനങ്ങളുടെ നിർദ്ദേശങ്ങളും പരിഗണിക്കുന്നത് നല്ലതാണ്. അടുത്ത 12 മാസത്തിനുള്ളിൽ വിപണിയിൽ നിന്നും നേട്ടമുണ്ടാക്കാൻ സാധിക്കുന്ന അഞ്ച് ഓഹരികളെ വിവിധ ബ്രോക്കറേജുകൾ ശുപാർശ ചെയ്യുന്നുണ്ട്. നമുക്ക് വിശദമായി പരിശോധിക്കാം.
1. പെർസിസ്റ്റന്‍റ് സിസ്റ്റംസ്
രാജ്യത്തെ പ്രമുഖ സോഫ്റ്റ്‍വെയർ എൻജിനീയറിങ് കമ്പനിയാണ് പെർസിസ്റ്റന്‍റ് സിസ്റ്റംസ്. എൻഎസ്ഇയിൽ 0.28 ശതമാനം നഷ്ടത്തോടെ 5159.50 രൂപ എന്ന നിലയിലാണ് വെള്ളിയാഴ്ച പെർസിസ്റ്റന്‍റ് സിസ്റ്റംസ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരുമാസത്തിനിടെ 14.8 ശതമാനം നഷ്ടം ഓഹരി നേരിട്ടിട്ടുണ്ട്. ഒരുവർഷത്തിനിടെ 10 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. അതേസമയം അഞ്ച് വർഷത്തിനിടെ 1237 ശതമാനം കുതിച്ചുച്ചാട്ടത്തോടെ നിക്ഷേപകരുടെ മനം കവരാൻ പെർസിസ്റ്റന്‍റ് സിസ്റ്റംസ് ഓഹരിക്ക് സാധിച്ചു.
6800 രൂപ ടാർഗെറ്റ് വിലയോടെ പെർസിസ്റ്റന്‍റ് സിസ്റ്റംസ് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ ശുപാർശ ചെയ്യുന്നത്. ഇത് നിലവിലെ വിലയിൽ നിന്നും 21 ശതമാനത്തിന്‍റെ വർദ്ധനവിനെ സൂചിപ്പിക്കുന്നു.

2. ഇൻഫോസിസ്
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ് ഇൻഫോസിസ്. എൻഎസ്ഇയിൽ 1,518.50 രൂപ എന്ന നിരക്കിലാണ് വെള്ളിയാഴ്ച ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരുമാസത്തിനിടെ 6 ശതമാനം നഷ്ടം ഐടി ഓഹരി നേരിട്ടു. ഒരുവർഷത്തെ പ്രവർത്തനം പരിശോധിച്ചാൽ 16 ശതമാനം നഷ്ടവും ഓഹരിക്ക് സംഭവിച്ചിട്ടുണ്ടെന്ന് കാണാം. 2,006.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
ഇൻഫോസിസിൽ ബ്രോക്കറേജ് സ്ഥാപനമായ നോമുറ 'വാങ്ങുക' ശുപാർശ നിലനിർത്തി. ടാർഗെറ്റ് വില 1,900 രൂപയിൽ നിന്ന് 1,880 രൂപയായി കുറച്ചു. ഇത് 19 ശതമാനം സാധ്യതയുള്ള ഉയർച്ചയെ സൂചിപ്പിക്കുന്നു.
3. ഡോ. റെഡ്ഡീസ് ലബോറട്ടറീസ്
ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ്. 0.91 ശതമാനം നേട്ടത്തോടെ 1277 രൂപ എന്ന നിലയിലാണ് വെള്ളിയാഴ്ച ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ആറ്മാസത്തിനിടെ 7 ശതമാനം വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു.
ഡോ. റെഡ്ഡീസ് ലബോറട്ടറീസിൽ 1,486 രൂപ എന്ന ലക്ഷ്യ വിലയുള്ള 'വാങ്ങുക' എന്ന റേറ്റിംഗ് ബ്രോക്കറേജ് നുവാമ തുടരുന്നു. ഇത് 19 ശതമാനം വർദ്ധനവിനെ സൂചിപ്പിക്കുന്നു.
ടാറ്റ കൺസ്യൂമർ
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് കമ്പനി. എൻഎസ്ഇയിൽ 1053 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ആറ് മാസത്തിനിടെ 9.03 ശതമാനം നേട്ടമുണ്ടാക്കാൻ ടാറ്റ ഓഹരിക്ക് സാധിച്ചു. 14.42 ശതമാനം മുന്നേറ്റമാണ് 2025-ൽ ഇതുവരെ ഓഹരി നേടിയത്.
1270 രൂപ ടാർഗെറ്റ് വിലയോടെ ടാറ്റ കൺസ്യൂമർ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് മോത്തിലാൽ ഓസ്വാൾ ശുപാർശ ചെയ്യുന്നത്. അതായത് 19 ശതമാനം നേട്ടം.
5. സിഐഇ ഓട്ടോമോട്ടീവ്
ഓട്ടോ-അനുബന്ധ വ്യാവസായ രംഗത്തുള്ള കമ്പനി ഈ മേഖലയിലെ മികച്ച കമ്പനികളിൽ ഒന്നാണ്. ഓട്ടോമൊബൈൽ വ്യവസായ രംഗത്ത് പ്രധാനമായും ഫോർജിംഗ്, കാസ്റ്റിംഗ്, അനുബന്ധ ഘടകങ്ങളുടെ നിര്‍മാണ മേഖലയിലാണ്. എൻഎസ്ഇയിൽ 414 രൂപയാണ് ഓഹരി വില. 2025-ൽ ഇതുവരെ 14 ശതമാനം നഷ്ടം ഓഹരി നേരിട്ടിട്ടുണ്ട്.
സിഐഇ ഓട്ടോമോട്ടീവ് ഇന്ത്യ ലിമിറ്റഡിൽ 465 രൂപ എന്ന ലക്ഷ്യ വിലയോടെ ആക്സിസ് സെക്യൂരിറ്റീസ് 'വാങ്ങുക(ബൈ)' കോൾ നിലനിർത്തി. ഇത് 11 ശതമാനം വർദ്ധനവിനെ സൂചിപ്പിക്കുന്നു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; പെട്രോൾ കാറുകളെ മറികടന്ന് പുതിയ താരങ്ങൾ, ശ്രദ്ധിക്കേണ്ട ഓഹരികൾ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
