എയർടെൽ മുതൽ ഇൻഡസ്ഇൻഡ് വരെ: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇതാ, വാങ്ങുന്നോ അതോ വിൽക്കുന്നോ?

ഓഹരി വിപണി കടുത്ത ചാഞ്ചാട്ടത്തിലാണ്. കഴിഞ്ഞ സെഷനിൽ വിപണി കനത്ത നഷ്ടത്തിലാണ് ക്ലോസ് ചെയ്ത്. ഇന്ന് വിപണി വീണ്ടും തുറക്കുമ്പോൾ എന്തെല്ലാം പ്രതീക്ഷിക്കാം. മെയ് 16 വെള്ളിയാഴ്ച ബി‌എസ്‌ഇ സെൻസെക്സ് 200.15 പോയിന്റ് അഥവാ 0.24 ശതമാനം ഇടിഞ്ഞ് 82,330.59 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എൻ‌എസ്‌ഇ നിഫ്റ്റി 42.30 പോയിന്റ് അഥവാ 0.17 ശതമാനം ഇടിഞ്ഞ് 25,019.80 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു.

ഇന്ന് മെയ് 19 തിങ്കളാഴ്ച നിങ്ങൾ ഏതെല്ലാം ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കോർപ്പറേറ്റുകളുടെ ത്രൈമാസ വരുമാനം, വിദേശ ഫണ്ടുകളുടെ ഒഴുക്ക്, ആഗോള പ്രവണതകൾ എന്നിവയായിരിക്കും ഇന്നത്തെ വിപണികളെ പ്രധാനമായും നയിക്കുന്നത്.

ഇന്ന് കൂടുതൽ ശ്രദ്ധിക്കപ്പെടാൻ പോകുന്ന ഓഹരികൾ;

വോഡഫോൺ ഐഡി (VI)

സർക്കാരിന്റെ പിന്തുണയില്ലാതെ ബാങ്ക് ഫണ്ടിംഗ് ചർച്ചകൾ മുന്നോട്ട് പോകാത്തതിനാൽ, 2026 സാമ്പത്തിക വർഷത്തിനപ്പുറം പ്രവർത്തിക്കാൻ കഴിയില്ലെന്ന് ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ ടെലികോം വകുപ്പിനെ അറിയിച്ചു. ഇത് ഈ ഓഹരികൾക്ക് ഇന്ന് ശ്രദ്ധ വർദ്ധിപ്പിക്കും.

പ്രതിരോധ ഓഹരികളിലെ കുതിപ്പ്

പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഓഹരികൾ വെള്ളിയാഴ്ചയും കുതിച്ചുയർന്നു. പരാസ് ഡിഫൻസ് ആൻഡ് സ്‌പേസ് ടെക്‌നോളജീസിന്റെ ഓഹരി വില 18.90 ശതമാനവും ഡാറ്റ പാറ്റേൺസ് 9.25 ശതമാനവും ആസ്ട്ര മൈക്രോവേവ് പ്രോഡക്‌ട്‌സ് 7.10 ശതമാനവും ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് 5.40 ശതമാനവും മിശ്ര ധാതു നിഗം ​​4.63 ശതമാനവും ഭാരത് ഇലക്ട്രോണിക്‌സ് 3.87 ശതമാനവും ഭാരത് ഡൈനാമിക്‌സ് 1.95 ശതമാനവും ഉയർന്നു. പ്രതിരോധ മേഖല ഇന്നും കുതിക്കും.

ഭാരതി എയർടെൽ ഓഹരികൾ

ഭാരതി എയർടെല്ലിലെ ഓഹരിയുടെ ഏകദേശം 1.2 ശതമാനം സിംഗ്‌ടെൽ 2 ബില്യൺ സിംഗപ്പൂർ ഡോളറിന് (ഏകദേശം 1.5 ബില്യൺ യുഎസ് ഡോളർ) വിറ്റതായി അറിയിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച കമ്പനിയുടെ ഓഹരികൾ ഏകദേശം 3 ശതമാനം ഇടിഞ്ഞു.

ഹ്യുണ്ടായ് ഓഹരികൾ

2025 സാമ്പത്തിക വർഷത്തെ നാലാം പാദ ഫലങ്ങൾ എത്തി. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ സംയോജിത ലാഭം 4 ശതമാനം ഇടിഞ്ഞ് 1,614 കോടി രൂപയായി. ഇതിൻ്റെ ഭാ​ഗമായി ആഭ്യന്തര വിപണിയിലെ വിൽപ്പന ഇടിഞ്ഞു.

ഭാരത് ഹെവി ഇലക്ട്രോണിക്സ് ലിമിറ്റഡ് (BHEL)

പൊതുമേഖലാ എഞ്ചിനീയറിംഗ് സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൻ്റെ നാലാം പാദ ഫലങ്ങൾ എത്തിയപ്പോൾ സംയോജിത അറ്റാദായം 3 ശതമാനം വർധിച്ച് 504.45 കോടി രൂപയായി. വ്യവസായ ബിസിനസിൽ നിന്നുള്ള ഉയർന്ന വരുമാനം മൂലമാണ് ഇത് സാധ്യമായത്. അതിനാൽ ഇന്ന് ഓഹരികൾ കൂടുതൽ ശ്രദ്ധയാകർഷിക്കും.

എയർടെൽ മുതൽ ഇൻഡസ്ഇൻഡ് വരെ: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇതാ

പവർ ഗ്രിഡ് ഓഹരികൾ

2025 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ഓഡിറ്റ് ചെയ്ത സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം ഇന്ന് മെയ് 19ന് നടക്കുമെന്ന് പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. അതിനാൽ ഈ ഓഹരികൾ ഇന്ന് ശ്രദ്ധിക്കപ്പെടും.

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) ഓഹരികൾ..

ഇന്ന് മെയ് 19 ന് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് അതിന്റെ നാലാം പാദ ഫലങ്ങളും ലാഭവിഹിതവും പ്രഖ്യാപിക്കും. അതിനാൽ നിക്ഷേപകരെല്ലാം ശ്രദ്ധയോടെ കാത്തിരിക്കുന്നു.

കെഇസി ഇന്റർനാഷണൽ ഓഹരികൾ

കെ‌ഇ‌സി ഇന്റർനാഷണൽ കമ്പനി ഇന്ത്യയിൽ 1,133 കോടി രൂപയുടെ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ (ടി & ഡി) പ്രോജക്ടുകൾ നേടിയിട്ടുണ്ട്. അതിനാൽ ഇന്ന് ഓഹരികൾ കൂടുതൽ ശ്രദ്ധേയമാവും.

ഡാറ്റ പാറ്റേൺസ് ഓഹരികൾ

2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ ഡാറ്റാ പാറ്റേൺസ് (ഇന്ത്യ) ലിമിറ്റഡ് 114.08 കോടി രൂപയുടെ നികുതിക്ക് ശേഷമുള്ള ലാഭം റിപ്പോർട്ട് ചെയ്തു. ഇത് ഓഹരികൾക്ക് കൂടുതൽ ശക്തി നൽകും. കഴിഞ്ഞ സെഷനിലും ഓഹരികൾക്ക് കുതിപ്പുണ്ടായിട്ടുണ്ട്.

ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ ഓഹരികൾ

ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചറിന്റെ പ്രൊമോട്ടർമാരിൽ ഒന്നായ സജ്ജൻ ജിൻഡാൽ ഫാമിലി ട്രസ്റ്റ്, വെള്ളിയാഴ്ച ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ കമ്പനിയുടെ രണ്ട് ശതമാനം ഓഹരികൾ 1,210 കോടി രൂപയ്ക്ക് വിറ്റഴിച്ചു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X