ഇന്ന് ഏപ്രിൽ 16ന് ഓഹരികളിൽ നിക്ഷേപിക്കാൻ ആഗ്രഹമുണ്ടോ? അതിനു മുന്നേ ഇന്ന് ചില ഓഹരികളുടെ നാലാം പാദത്തിലെ ഫലങ്ങൾ എത്തുന്നുണ്ട്. പ്രതീക്ഷകളോടെ കാത്തിരിക്കുന്നത് ഏത് ഓഹരിയിലാണ്? വിപ്രോ, ഏഞ്ചൽ വൺ, വാരി റിന്യൂവബിൾ ടെക്നോളജീസ്, റിലയൻസ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ, സ്വരാജ് എഞ്ചിനുകൾ, ജിടിപിഎൽ ഹാത്ത്വേ എന്നിവയുടെ നാലാം പാദ ഫലങ്ങളാണ് വരാനിരിക്കുന്നത്.
ഈ ഓഹരികളിൽ ഏതായിരിക്കും ഇന്ന് തിളങ്ങാനിരിക്കുന്നത്? IREDA, ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി, ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി എന്നിവയുടെ നാലാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികളെ കുറിച്ച് അറിയാം...
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
1. ഇൻഡസ്ഇൻഡ് ബാങ്ക്
2024 ജൂൺ വരെ നടന്ന ഡെറിവേറ്റീവ് ഇടപാടുകളുടെ പ്രത്യാഘാതത്തെ കുറിച്ച് റിപ്പോർട്ട് എത്തി. ഈ പ്രശ്നങ്ങൾ കാരണം 2024 ഡിസംബർ വരെ ബാങ്കിന്റെ അറ്റ മൂല്യത്തിൽ 2.27% തകർച്ച ഏജൻസി വിലയിരുത്തിയിട്ടുണ്ട്. 2025 സാമ്പത്തിക വർഷത്തിലെ പ്രസ്താവനകളിൽ ഈ പ്രതിസന്ധികളെ കുറിച്ചും ഡെറിവേറ്റീവ് അക്കൗണ്ടിംഗ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആന്തരിക നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും ബാങ്ക് വ്യക്തമാക്കി. ഇത് ഓഹരികളുടെ കുതിപ്പിലേക്ക് വഴിയൊരുക്കും. 735.50 രൂപയാണ് നിലവിലെ ഓഹരി വില.
2. സ്വിഗ്ഗി
നാഷണൽ കരിയർ സർവീസ് (എൻസിഎസ്) പോർട്ടലിൽ ഗിഗ്, ലോജിസ്റ്റിക്സ് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായി തൊഴിൽ മന്ത്രാലയവുമായി സ്വിഗ്ഗി ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. അതായത് അടുത്ത 2-3 വർഷത്തിനുള്ളിൽ 12 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വ്യക്തമാക്കിയത്. ഇത് സ്വിഗ്ഗി ഓഹരികളിലേക്ക് ശ്രദ്ധ വർദ്ധിക്കാൻ കാരണമാവുന്നു. 334.50 രൂപയാണ് നിലവിലെ ഓഹരി വില.

3. വേദാന്ത
നിലവിൽ 395.80 രൂപയാണ് ഒരു വേദാന്ത ഓഹരി വില. കഴിഞ്ഞ ഒരാഴ്ചയായി മികച്ച പ്രകടനമാണ് ഓഹരിയിൽ കാണാൻ സാധിക്കുന്നത്. ഈ കാലയളവിൽ 5 ശതമാനത്തിലധികം കുതിപ്പ് പ്രകടമാണ്. അതിനാൽ ഈ ഓഹരിയിലൂടെ നേട്ടം ഉറപ്പാക്കാം. 2025 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ കമ്പനിയുടെ വരുമാനം 19,194 കോടിയാണ്. നെറ്റ് പ്രോഫിറ്റ് 1,783 കോടിയും. ഇത് രണ്ടാം പാദത്തെ അപേക്ഷിച്ച് കൂടുതലാണ്.
4. ഓയിൽ ഇന്ത്യ
ഒരു മഹാരത്നാ പൊതുമേഖലാ സ്ഥാപനമാണ് ഓയിൽ ഇന്ത്യ. അസംസ്കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും വികസനം, ഉൽപ്പാദനം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഓയിൽ ഇന്ത്യയുടെ നിലവിലെ ഓഹരി വില 366.40 രൂപയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മികച്ച പ്രകടനമാണ് ഈ ഓഹരി കാഴ്ച വെക്കുന്നത്. അതിനാൽ ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികളിലൊന്നാണിത്.
5. ടാറ്റ കൺസൾട്ടൻസി സർവീസസ്
കുറച്ച് നാളുകളായി ടാറ്റാ ഓഹരികൾ ചാഞ്ചാട്ടത്തിലായിരുന്നു. അപ്രതീക്ഷമായ ഉയർച്ചകൾ സംഭവിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ടിസിഎസ് (ടാറ്റാ കൺസൾട്ടൻസി സർവ്വീസസ്) ഒരു കുതിപ്പിലേക്കുള്ള ചലനമാണ്. നിലവിൽ പച്ച നിറത്തിലാണ് ഓഹരികൾ നിൽക്കുന്നത്. കഴിഞ്ഞ വ്യാപാരത്തിൽ 3247.70 രൂപയായിരുന്നു ടിസിഎസ് ഓഹരി വില. ഇന്നും ഒരു കുതിപ്പ് പ്രതീക്ഷിക്കുന്നുണ്ട്. വാങ്ങുന്നുണ്ടോ?
6. മാക്സ് ഇന്ത്യ
200.25 രൂപയാണ് മാക്സ് ഇന്ത്യയുടെ നിലവിലെ ഓഹരി വില. ഇതിൽ കുതിപ്പ് പ്രതീക്ഷിക്കാം. ഇക്വിറ്റി ഓഹരികൾ വഴി 125 കോടി രൂപ വരെ ഫണ്ട് സമാഹരിക്കുന്നതിന് മാക്സ് ഇന്ത്യയുടെ ബോർഡ് അംഗീകാരം നൽകി. ഇത് ഈ ഓഹരികൾ മികച്ച പ്രകടനം കാഴ്ച വെക്കാൻ വഴിയൊരുക്കും.
7. എൻഎച്ച്പിസി
എൻഎച്ച്പിസി ഓഹരികൾ കഴിഞ്ഞ ഒരു മാസത്തിനിടെ വമ്പൻ കുതിപ്പ് നൽകി. ഇന്നലെ ഒരു ഓഹരിക്ക് 85.40 രൂപ എന്ന നിരക്കിലാണ് വ്യാപാരം അവസാനിച്ചത്. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോൾ അതിലും ഉയർന്ന നിരക്കിലേക്ക് എൻഎച്ച്പിസി ഉയരുമെന്നാണ് പ്രതീക്ഷ. എന്നാൽ നാലാം പാദത്തിലെ വളർച്ചയെ കുറിച്ചുള്ള ആശങ്കകൾ നിക്ഷേപകർക്കിടയിൽ ഉണ്ട്.
8. ഡാബർ ഇന്ത്യ
ഡാബർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള സഹസ്ഥാപനമായ ഡാബർ ഇന്റർനാഷണൽ എഫ്ഇസെഡ്ഇ, യുകെയിൽ ഒരു പുതിയ സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചു. ഇത് ഈ ഓഹരികൾക്ക് കൂടുതൽ ശ്രദ്ധ നൽകും. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ ഡാബർ ഇന്ത്യയുടെ ഓഹരി വില 473.55 രൂപയായിരുന്നു.
9. അദാനി ടോട്ടൽ ഗ്യാസ്
ഈ ഓഹരികൾ പൊതുവേ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ 611.25 രൂപയായിരുന്നു അദാനി ടോട്ടൽ ഗ്യാസ് ഓഹരി വില. ഇന്നലെ വ്യാപാരം ആരംഭിച്ചതിനേക്കാൾ ഉയർന്ന നിരക്കിലാണ് വ്യാപാരം അവസാനിച്ചത് എന്നതാണ് നിക്ഷേപകർക്ക് ഈ ഓഹരികളിൽ പ്രത്യേക ശ്രദ്ധ വർദ്ധിക്കാൻ കാരണം. ഇന്നത്തെ ട്രേഡിംഗിലും ഉയർന്ന നിരക്കിലേക്ക് എത്തിയേക്കാം. ഈ ഓഹരി വാങ്ങുന്നില്ലേ..?
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications