ഇന്ത്യൻ ഓഹരി വിപണിയിൽ സജീവ സാന്നിധ്യമാണ് വിദേശ നിക്ഷേപകർ. വിദേശ നിക്ഷേപകരുടെ പങ്കാളിത്തം ഉയരുന്നത് വിപണിയുടെ കുതിപ്പിൽ ഒരു ഘടകമാണ്. കൃത്യതയാർന്ന വിശദ പഠനങ്ങൾക്ക് ശേഷമാണ് വിദേശ നിക്ഷേപകർ ഓരോ കമ്പനിയിലും നിക്ഷേപം ആരംഭിക്കുന്നത്. എന്നാൽ സമീപ കാലങ്ങളിലായി വിദേശ നിക്ഷേപകരുടെ പിന്മാറ്റം ഇന്ത്യൻ ഓഹരികളിൽ കാണാം.

തുടർച്ചയായ നാല് പാദങ്ങളിലായി വിദേശ നിക്ഷേപകർ താൽപര്യം കാണിക്കുന്ന ചില ഓഹരികളുണ്ട്. എയർപോർട്ട്, കെമിക്കൽ, മീഡിയ, റീട്ടെയിൽ, അഗ്രി എന്നിങ്ങനെ വിവിധ സെക്ടറുകളിലെ ഓഹരികളിലാണ് നിക്ഷേപകർ താൽപര്യം കാണിക്കുന്നത്. വിദേശ നിക്ഷേപകർ തുടർച്ചയായി നിക്ഷേപം ഉയർത്തുന്ന നാല് ഓഹരികൾ ഏതൊക്കെയാണെന്ന് നോക്കാം.
ജിഎംആർ എയർപോർട്‌സ്
ഇന്ത്യയിലെയും വിദേശത്തെയും വിവിധ എയർപോർട്ടുകളുടെ നടത്തിപ്പ് ജിഎംആർ എയർപോർട്‌സിന് കീളിലാണ്. ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എയർപോർട്ട് നിർമാണം, സെക്യൂരിറ്റി സർവീസ്, എയർക്രാഫ്റ്റുകളുടെ അറ്റകുറ്റപണി എന്നി മേഖലകളിലേക്കും കമ്പനി കടന്നിട്ടുണ്ട്.
2024 ഡിസംബർ പാദത്തിൽ 14.86 ശതമാനമായിരുന്നു കമ്പനിയിൽ വിദേശ നിക്ഷേപകർക്കുണ്ടായ പങ്കാളിത്തം. മാർച്ചിൽ 15.09%, ജൂണിൽ 15.74% എന്നിങ്ങനെയായിരുന്നു. സെപ്റ്റംബർ പാദത്തിൽ 17.8% ആണ് വിദേശ നിക്ഷേപകരുടെ പങ്കാളിത്തം. 1.09 ലക്ഷം കോടി വിപണി മൂല്യമുള്ള ഓഹരി തിങ്കളാഴ്ച 103 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
വിശാൽ മെഗാമാർട്ട്
മിഡിൽ- ലോവർ മിഡിൽ വരുമാനക്കാരെ ലക്ഷ്യമിട്ടുള്ള വാല്യു റീട്ടെയിൽ ചെയിനാണ് വിശാൽ മെഗാമാർട്ട്. എഫ്എംസിജി, അപ്പാരൽ അടക്കം ഉൽപ്പന്നങ്ങൾ കമ്പനി നൽകുന്നു. 61000 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയിലും വിദേശ നിക്ഷേപകർ താൽപര്യം കാണിക്കുന്നുണ്ട്.
2024 ഡിസംബറിൽ 6.58 ശതമാനമായിരുന്ന വിദേശ നിക്ഷേപം നിലവിൽ 15.40 ശതമാനമായി കുതിച്ചുയർന്നു. മാർച്ച് പാദത്തിൽ 7.03%, ജൂണിൽ 12.58% എന്നിങ്ങനെയായിരുന്ന വിദേശ നിക്ഷേപകരുടെ പങ്കാളിത്തം.
സീ എന്റർടെയിൻമെന്റ് എന്റർപ്രൈസ്
ഒരു ഇന്ത്യൻ മീഡിയ എന്റർടെയിൻമെന്റ് കമ്പനിയാണ് സീ എന്റർടെയിൻമെന്റ് എന്റർപ്രൈസ്. 190 രാജ്യങ്ങളിലായി 1.3 ബില്യൺ പ്രേക്ഷക പിന്തുണ കമ്പനിക്കുണ്ട്. ടെലിവിഷനിവും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുമായി വിവിധ ഭാഷകളിലെ കണ്ടന്റുകൾ സീ ക്ക് ഉണ്ട്.
കഴിഞ്ഞ നാലു പാദങ്ങൾക്കിടെ 20 ശതമാനത്തിൽ നിന്നും 25 ശതമാനത്തിലേക്കാണ് കമ്പനിയുടെ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം ഉയർന്നത്. ഡിസംബറിൽ 20.25%, മാർച്ച്- 22.83%, ജൂൺ 24.81%, സെപ്റ്റംബർ 25.43% എന്നിങ്ങനെയാണിത്. 9400 കോടി വിപണി മൂല്യമുള്ള കമ്പനിയുടെ ഓഹരി വില 97.50 രൂപയാണ്.
നവീൻ ഫ്ലൂറിൻ
വിദേശ നിക്ഷേപകർ താൽപര്യമുയർത്തിയ മറ്റൊരു കമ്പനി പത്മനാഭ് മഫത്‍ലാൽ ഗ്രൂപ്പിന് കീഴിലുള്ള നവീൻ ഫ്ലൂറിന്റാണ്. ഫ്ലൂറിനേറ്റഡ് സ്പെഷ്യാലിറ്റി കെമിക്കലുകൾ നിർമിക്കുന്ന കമ്പനി ഇന്ത്യയിലും യൂറോപ്പ്, യുഎസ്, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലും വിപണി വിഹിതമുണ്ട്. 30,575 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയിൽ 2024 ഡിസംബറിൽ വിദേശ നിക്ഷേപം 18.555 ശതമാനം ആയിരുന്നു. മാർച്ചിൽ ഇത് 20.16 ശതമാനമായും ജൂണിൽ 21.55 ശതമാനമായും വർധിച്ചു. നിലവിൽ സെപ്റ്റംബർ പാദത്തിലെ കണക്കുപ്രകാരം 22.15 ശതമാനമാണ് വിദേശ നിക്ഷേപം. ഓഹരി വില 5,899 രൂപ.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications