വെള്ളിയാഴ്ച കൂടി ചുവപ്പിൽ അവസാനിച്ചതോടെ തുടർച്ചയായ നാലാം ആഴ്ചയാണ് ഇന്ത്യൻ ഓഹരി നഷ്ടത്തിൽ അവസാനിക്കുന്നത്. സെൻസെക്സ് 721.08 പോയിന്റ് അഥവാ 0.88 ശതമാനം ഇടിഞ്ഞ് ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 81,463.09 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 225.10 പോയിന്‍റ് അഥവാ 0.90 ശതമാനം ഇടിഞ്ഞ് 24,837 എന്ന നിലയിലെത്തി. ആഴ്ചയുടെ തുടക്കത്തിൽ 25,250 മാർക്ക് പരീക്ഷിച്ചതിന് ശേഷം, വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സൂചികയിൽ കനത്ത വിൽപ്പന അനുഭവപ്പെട്ടു. മിഡ്‌ക്യാപ്പ് സൂചിക ഏകദേശം 2 ശതമാനവും സ്‌മോൾക്യാപ്പ് സൂചിക 3 ശതമാനത്തിലധികവും നഷ്ടം നേരിട്ടു.
നിഫ്റ്റി 50- അടുത്ത ആഴ്ച
നിഫ്റ്റി 50 സൂചിക 25,250 മാർക്കിൽ നിന്ന് കുത്തനെ ഇടിഞ്ഞു. നിലവിലെ പോയിന്‍റ് നില തകർച്ചയുടെ ലക്ഷണങ്ങൾ കാണിക്കുന്നു. ഇത് വിപണിയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ ഒരു സംഭവവികാസമാണ്. സൂചിക 24,800 ന് താഴെ ക്ലോസ് ചെയ്യുന്നത് തകർച്ചയെ സ്ഥിരീകരിക്കുമെന്നാണ് ആനന്ദ് രതിയിലെ ടെക്നിക്കൽ റിസർച്ച് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് മെഹുൽ കോത്താരി വിലയിരുത്തുന്നത്. ഉയർച്ചയിൽ, നിഫ്റ്റി 25,000 ലെവൽ തിരിച്ചുപിടിക്കണം.

ബാങ്ക് നിഫ്റ്റി 56,000-57,500 എന്ന ഇടുങ്ങിയ ശ്രേണിയിൽ തന്നെ തുടർന്നു. നിർണായക നീക്കങ്ങളൊന്നുമില്ലായിരുന്നു. ഈ ശ്രേണി അതേപടി തുടരുകയാണെങ്കിൽ, സൂചിക അതിന്‍റെ വശങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കോത്താരി കൂട്ടിച്ചേർത്തു. 57,500 ന് മുകളിലുള്ള ഒരു ബ്രേക്ക്ഔട്ട് ഒരു ഹ്രസ്വകാല ഉയർച്ചയ്ക്ക് വഴിയൊരുക്കും, അതേസമയം 56,000 ന് താഴെയുള്ള ഒരു തകർച്ച പുതിയ വിൽപ്പന സമ്മർദ്ദത്തിന് കാരണമാകും. അതുവരെ, വ്യാപാരികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത ആഴ്ചത്തേക്ക് മെഹുൽ കോത്താരി 200 രൂപയിൽ താഴെ വിലയുള്ള 3 ഓഹരി വാങ്ങാൻ ശുപാർശ ചെയ്തിട്ടുണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം.
1. മാൻ ഇൻഫ്രാകൺസ്ട്രക്ഷൻ
എൻജിനീയറിങ്, കൺസ്ട്രക്ഷൻ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയാണിത്. റസിഡൻഷ്യൽ, കമേഷ്യൽ, ഇൻഡസ്ട്രിയൽ & റോഡ് കൺസ്ട്രക്ഷൻ സെഗ്മെന്‍റിലാണ് കമ്പനി പ്രവർത്തിക്കുന്നത്. എൻഎസ്ഇയിൽ 175.70 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ ഒരുമാസത്തിനിടെ 1.7 ശതമാനം നഷ്ടം ഓഹരി നേടിട്ടു. 262.80 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
190 രൂപ ടാർഗെറ്റ് വിലയോടെ മാൻ ഇൻഫ്രാകൺസ്ട്രക്ഷൻ ഓഹരി വാങ്ങാമെന്നാണ് കോത്താരി ശുപാർശ ചെയ്യുന്നത്. 160 രൂപയാണ് സ്റ്റോപ്പ് ലോസ്.
2. ഇന്ത്യൻ ഓവർസീസ് ബാങ്ക്
ചെന്നൈ ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ പൊതുമേഖലാ ബാങ്കാണ് ഇന്ത്യൻ ഓവർസീസ് ബാങ്ക്. എൻഎസ്ഇയിൽ 38.22 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരുമാസത്തിനിടെ 1.5 ശതമാനത്തോളം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 72.60 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
42 രൂപ ടാർഗെറ്റ് വിലയോടെ ഇന്ത്യൻ ഓവർസീസ് ബാങ്ക് ഓഹരി വാങ്ങാമെന്നാണ് ശുപാർശ. 36 രൂപയാണ് സ്റ്റോപ്പ് ലോസ്.
3. സംവർദ്ധന മദർസൺ
ഓട്ടോമോട്ടീവ് ഒറിജിനല്‍ ഉപകരണ നിര്‍മ്മാതാക്കള്‍ക്ക് ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതിലും, വില്‍ക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന പ്രമുഖ ഇന്ത്യന്‍ സ്ഥാപനമാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ അനുബന്ധ കമ്പനി, ലോകത്തിലെ ഏറ്റവും വലിയ എക്സ്റ്റീരിയര്‍ റിയര്‍-വ്യൂ മിറര്‍ നിര്‍മ്മാതാക്കള്‍ കൂടിയാണ്. എൻഎസ്ഇയിൽ 100.41 രൂപ എന്നതാണ് നിലവിലെ ഓഹരി വില.
106 രൂപ ടാർഗെറ്റ് വിലയോടെ ഇന്ത്യൻ ഓവർസീസ് ബാങ്ക് ഓഹരി വാങ്ങാമെന്നാണ് ശുപാർശ. 97 രൂപയാണ് സ്റ്റോപ്പ് ലോസ്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
