ഇക്വിറ്റി ഡെറിവേറ്റീവുകളുടെ സെക്യൂരിറ്റീസ് ട്രാന്സാക്ഷന് ടാക്സ് (എസ്ടിടി) 2026 ഏപ്രില്‍ 1 മുതല്‍ ഉയരും. ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ധനമന്ത്രി നിര്‍മ്മല സീതാരാമാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. "ഫ്യൂച്വറുകളുടെ എസ്ടിടി നിലവിലുള്ള 0.02 ശതമാനത്തില്‍ നിന്ന് 0.05 ശതമാനമായും ഓപ്ഷന് പ്രീമിയത്തിലെ എസ്ടിടിയും ഓപ്ഷന് നടത്തുന്നതിനുള്ള എസ്ടിടിയും യഥാക്രമം 0.1 ശതമാനം, 0.125 ശതമാനം എന്നീ നിലകളില്‍ നിന്നും 0.15 ശതമാനമായും ഉയര്‍ത്താന്‍ നിര്‍ദ്ദേശിക്കുന്നു." ധനമന്ത്രി പറഞ്ഞു. 2026-27 സാമ്പത്തികവര്‍ഷത്തില്‍ മാറ്റം നിലവില്‍ വരും.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഡെറിവേറ്റീവ്സ് സെഗ്മെന്റിന് (ഫ്യൂച്ചേഴ്സ് & ഓപ്ഷന്‍സ് ട്രേഡിംഗ്) മാത്രമേ പുതുക്കിയ എസ്ടിടി നിരക്കുകള്‍ ബാധകമാകൂ എന്നാണ്.
സെക്യൂരിറ്റീസ് ട്രാന്സാക്ഷന് ടാക്സ് (എസ്ടിടി)
എസ്ടിടി ചുമത്തപ്പെടുന്നത് ലാഭത്തിന്മേലോ വരുമാനത്തിന്മേലോ അല്ല. ഇടപാട് നടക്കുമ്പോള്‍ തന്നെ ഈ നികുതി ഈടാക്കപ്പെടുന്നു. എക്സ്ചേഞ്ച് അല്ലെങ്കില്‍ ബ്രോക്കര്‍മാര്‍ നികുതി ഈടാക്കുകയും അത് സര്‍ക്കാറില്‍ നിക്ഷേപിക്കുകയും ചെയ്യും.
എസ്ടിടി ബാധകമാകുന്ന സാഹചര്യങ്ങള്‍
- ഒരു കമ്പനിയിലെ ഒരു ഇക്വിറ്റി ഷെയറിന്റെയോ ഒരു അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഒരു ഇക്വിറ്റി ഓറിയന്റഡ് ഫണ്ടിന്റെയോ ഒരു ഡെറിവേറ്റീവിന്റെയോ (ഫ്യൂച്വര്‍ അഥവാ ഓപ്ഷന്) വാങ്ങല്‍ അല്ലെങ്കില്‍ വില്പന.
- ഐപിഒയിലെ ഓഫര്‍ ഫോര്‍ സെയില്‍ വഴി അണ്‍ലിസ്റ്റഡ് ഓഹരികള്‍ വില്‍ക്കുക. ഈ ഓഹരികള്‍ പിന്നീട് ലിസ്റ്റ് ചെയ്യപ്പെടുന്നു.
- ഒരു ബിസിനസ് ട്രസ്റ്റിന്റെ (റൈറ്റ്, ഇന്‍വിറ്റ് പോലുള്ളവ) അണ്‍ലിസ്റ്റഡ് ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയില്‍.
- ഇക്വിറ്റി ഓറിയന്റ് ഫണ്ട് യൂണിറ്റുകളുടെ റിഡംപ്ഷന്
- യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പോളിസിയുടെ (യൂലിപ്) റിഡംപ്ഷന്
2026 ഏപ്രില്‍ 1 മുതല്‍ ഡെറിവേറ്റീവുകളുടെ എസ്ടിടി നിരക്കുകള്‍ മാത്രമേ പരിഷ്കരിച്ചിട്ടുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇക്വിറ്റി, ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ബാധകമായ എസ്ടിടി നിരക്കുകള്‍ മാറ്റമില്ലാതെ തുടരുന്നു.
ബജറ്റ് പ്രഖ്യാപനത്തോടെ മാറുന്ന നിരക്കുകള്‍:
സാമ്പത്തിക ബില്‍ 2026 ലെ ക്ലോസ് 143 മൂന്ന് പ്രകാരം ഓപ്ഷനുകളുടെ പ്രീമിയത്തിന് മേലുള്ള എസ്ടിടി 0.1 ശതമാനത്തില്‍ നിന്നും 0.15 ശതമാനമായും ഓപ്ഷന് നടത്തുമ്പോഴുള്ള എസ്ടിടി 0.125 ശമാനത്തില്‍ നിന്നും 0.15 ശതമാനമായും ഫ്യൂച്വര്‍ കരാറുകളുടെ എസ്ടിടി 0.02 ശതമാനത്തില്‍ നിന്നും 0.05 ശതമാനമായും ഉയരും പുതുക്കിയ നിരക്കുകള്‍ ഏപ്രില്‍ 1,2026 മുതലാണ് പ്രാബല്യത്തില്‍ വരിക. ചുരുക്കത്തില്‍ ഓപ്ഷന്, ഫ്യൂച്വര്‍ ട്രേഡുകള്‍ ഇനി ചെലവേറിയതാകും.
ഓപ്ഷന് പ്രീമയത്തിന് മേലുള്ള എസ്ടിടി, വില്‍ക്കുന്നയാളും ഓപ്ഷന് നടത്തുമ്പോഴുള്ള എസ്ടിടി, വാങ്ങുന്നയാളും ഫ്യൂച്വറിനുമേലുള്ള എസ്ടിടി, വില്പന നടത്തുന്നയാളുമാണ് നല്‍കേണ്ടത്.
ബ്രോക്കര്‍മാരും എക്സ്ചേഞ്ചുകളും നികുതി കണക്കാക്കി അത് ഈടാക്കും. അതിനാല്‍ ട്രേഡര്‍മാര്‍ അത് കണക്കാക്കേണ്ടതില്ല.
എസ്ടിടി ഉയര്‍ത്തുന്നതിന് പിന്നിലെ കാരണങ്ങള്‍
ഡെറിവേറ്റീവുകളിലെ ചെറുകിട വ്യാപാരം അതിരുകടന്നതോടെയാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ശ്ശന വ്യവസ്ഥകളുമായി രംഗത്തെത്തിയത്. ഫ്യൂച്വര്‍, ഓപ്ഷന് ട്രേഡിംഗ് വളരെ വൈദഗ്ധ്യം ആവശ്യമുള്ളതാണെന്നും ചെറുകിട വ്യാപാരികള്‍ക്ക് യോജിച്ചതല്ലെന്നും വിദഗ്ധര്‍ മുറിയിപ്പ് നല്കുന്നു. എന്നാല്‍ ഈ ഊഹക്കച്ചവടം ഒരു ലഹരി പോലെ പടര്‍ന്നുപിടിക്കുകയാണ്. സമൂഹത്തിലെ ഉത്പാദനക്ഷമമായ വലിയ തുക ഇതുകാരണം നഷ്ടപ്പെടുന്നു. കൂടാതെ, മറ്റ് നിക്ഷേപ മാര്‍ഗ്ഗങ്ങളില്‍ വിഹിതങ്ങള്‍ കുറയുന്ന പ്രവണതയുമുണ്ട്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications