ഉന്നത പഠനം കേരളത്തിന് പുറത്തും ജോലി ഗൾഫ് നാടുകളിലുമെന്ന പഴയ ശീലം മലയാളി മാറ്റുന്ന കാലമാണിത്. ഇന്ന് ഉന്നത പഠനവും ജോലിക്കും യൂറോപ്യൻ രാജ്യങ്ങളും വടക്കൻ അമേരിക്കൻ രാജ്യങ്ങളുമെല്ലാമാണ് മലയാളിയുടെ ഇഷ്ടയിടം. പഠനത്തിനായും തൊഴിൽ ആവശ്യങ്ങൾക്കുമായും കേരളത്തിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം പേർ കാനഡയിലേക്ക് എത്തുന്നുണ്ട്.
പഠനത്തിന് എത്തുന്ന വിദ്യാർഥികൾ വരെ മികച്ച വരുമാനമുള്ള അവസരങ്ങളാണ് കാനഡയിൽ കാത്തിരിക്കുന്നത്. മണിക്കൂറിന് ശമ്പളം ലഭിക്കുന്ന ജോലി മുതൽ മാസ ശമ്പളത്തിൽ സർക്കാർ മേഖലയിൽ ജോലി നേടാം. പഠനത്തിനൊപ്പം വരുമാനവും നേടാൻ കാനഡയിലെത്തിയാൽ സാധിക്കും. പഠനത്തിനൊപ്പം ജോലി നോക്കുന്നവർക്ക് സഹായകമാകുന്നൊരു തൊഴിലസരത്തെ പറ്റിയാണ് ഈ ലേഖനം.
സർക്കാർ ജോലിയിതാ
ഹൈസ്‌കൂൾ, കോളേജ്, യൂണിവേഴ്‌സിറ്റി വിദ്യാർഥികൾക്കായി ഫെഡറൽ സ്റ്റുഡന്റ് വർക്ക് എക്സ്പീരിയൻസ് പ്രോഗ്രാമിലൂടെ സർക്കാർ തലത്തിൽ തൊഴിലവസരങ്ങൾ കാനഡ നൽകുന്നുണ്ട്. മണിക്കൂറിന് 34 ഡോളർ വരെയാണ് ശമ്പളമായി ലഭിക്കുക. രൂപയിലേക്ക് കണക്കാക്കിയാൽ 2,117 രൂപ വരും. അതോടൊപ്പം പഠന സമയത്ത് സർക്കാർ മേഖലയിലെ പ്രവൃത്തി പരിചയം ബിരുദ ശേഷം ജോലി അന്വേഷിക്കുമ്പോൾ അധിക യോഗ്യതയായി മാറുകയും ചെയ്യും.

എവിടെയൊക്കെ ഒഴിവുകൾ
200-ലധികം ഫെഡറൽ വകുപ്പുകളിലും ഏജൻസികളിലും മുഴുവൻ സമയ, പാർട്ട് ടൈം ജോലികൾ ലഭിക്കും. അഡ്മിനിസ്ട്രേഷൻ, കൃഷി, കമ്മ്യൂണിക്കേഷൻസ്, ഫിനാൻസ്, ഐടി തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്ക് ജോലി കണ്ടെത്താം. കൂടാതെ, രാജ്യത്തുടനീളം 300-ലധികം നഗരങ്ങളിലും ഗ്രാമങ്ങളിലും ജോലി ലഭിക്കും.
യോഗ്യത എന്തെല്ലാം
അംഗീകൃത അക്കാദമിക് സ്ഥാപനത്തിൽ മുഴുവൻ സമയ വിദ്യാർഥിയായി രജിസ്റ്റർ ചെയ്ത സെക്കൻഡറി, പോസ്റ്റ്-സെക്കൻഡറി വിദ്യാർഥികൾക്ക് ജോലിക്ക് അപേക്ഷിക്കാം. ജോലിക്ക് അപേക്ഷിക്കുന്ന പ്രവിശ്യയിലെ ഏറ്റവും കുറഞ്ഞ പ്രായപരിധി കടന്നവരായിരിക്കണം വിദ്യാർഥികൾ. ഒരു വർഷത്തെ അവസരമാണ് വിദ്യാർഥികൾക്ക് ലഭിക്കുക. അവസാന വർഷ വിദ്യാർഥിയാണെങ്കിൽ ബിരുദം നേടുന്നത് വരെ നിങ്ങൾക്ക് പാർട്ട് ടൈം ജോലി ചെയ്യാൻ അർഹതയുണ്ട്.
നടപടി ക്രമങ്ങൾ
ജോലി ലഭിക്കുന്നതിനായി ഓൺലൈനായി ഫെഡറൽ സ്റ്റുഡന്റ് വർക്ക് എക്സ്പീരിയൻസ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കണം. വിദ്യാർഥികളുടെ അപേക്ഷ പരിഗണിക്കുകയും വർഷന്തോറും തൊഴിൽ ആവശ്യകതകളുമായി പൊരുത്തപ്പെടുന്ന അപേക്ഷകൾക്ക് മറുപടി നൽകുകയും ചെയ്യും. ജോലി അനുസരിച്ച് പരീക്ഷ/അഭിമുഖം നടത്തി ജോലിക്ക് തിരഞ്ഞെടുക്കും. ഹൈസ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് വ്യത്യസ്ത ശമ്പളമാണ് സർക്കാർ നൽകുന്നത്.
ശമ്പളം എത്ര
ഹൈസ്‌കൂൾ വിദ്യാർത്ഥികൾ മണിക്കൂറിന് 16 ഡോളർ സമ്പാദിക്കാൻ കഴിയും. 996.30 രൂപ വരുമിത്. കോളേജ് വിദ്യാർഥികൾ മണിക്കൂറിൽ 16 ഡോളർ, 17.83 ഡോളർ, 18.90 ഡോളർ, 20.04 ഡോളർ അല്ലെങ്കിൽ 21.24 ഡോളർ എന്നിങ്ങനെ നേടാം. യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർഥിയാണെങ്കിൽ വരുമാനം അൽപം കൂടും. ഫെഡറൽ സ്റ്റുഡന്റ് വർക്ക് എക്സ്പീരിയൻസ് പ്രോഗ്രാമിന് കീഴിൽ യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് മണിക്കൂറിൽ 25.52 ഡോളർ വരെ നേടാൻ സാധിക്കും.
ബിരുദാനന്തര ബിരുദം നേടുന്ന വിദ്യാർഥികൾക്ക് മണിക്കൂറിന് 22.71, 24.50, 26.46, 28.57 ഡോളർ വരെ നേടാം. ഡോക്ടറേറ്റ് വിദ്യാർഥികൾക്ക് മണിക്കൂറിന് 34.59 ഡോളർ വരെയും ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം
ഫെഡറൽ സ്റ്റുഡന്റ് വർക്ക് എക്സ്പീരിയൻസ് പ്രോഗ്രാമിന് കീഴിലാണ് സർക്കാർ ജോലി ലഭിക്കുക. മുഴുവൻ സമയ ഹൈസ്കൂൾ, കോളേജ് അല്ലെങ്കിൽ യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. മണിക്കൂറിന് 16 ഡോളർ മുതൽ 34.59 ഡോളർ വരെയാണ് ശമ്പളം. അപേക്ഷിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications