ഉന്നത പഠനം ഓസ്ട്രേലിയയിൽ; പിജി കോഴ്സ് പഠിക്കാൻ എന്ത് ചെലവ് വരും; ജോലി, ശമ്പള സാധ്യതകൾ ഇങ്ങനെ

പഠനത്തിനും ജോലിക്കുമായി ഇന്ത്യൻ യുവത്വത്തിലൊരു ഭാ​ഗം ഇന്ന് വിദേശ രാജ്യങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. വിദ്യാർഥികളുടെ പഠന അഭിരുചികൾ മാറുന്നതും ബിരുദം മുതലുള്ള കോഴ്സുകൾക്ക് വിദേശ സർവകലാശാലകളെ ആശ്രയിക്കുന്നതും ഇന്ന് സാധാരണയാണ്. പഠനം പ്രകാരം ഇന്ത്യൻ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിന് തിരഞ്ഞെടുക്കുന്ന ഇടങ്ങളിൽ മൂന്നാം സ്ഥാനമാണ് ഓസ്ട്രേലിയ്ക്കുള്ളത്.

ലോകത്തിലെ മികച്ച 100 സര്‍വകലാശാലകളില്‍ 9 എണ്ണവും ഓസ്‌ട്രേലിയയിലാണ്. 95 ശതമാനത്തോളം സര്‍വകലാശലകള്‍ ആഗോള തലത്തില്‍ റാങ്ക് ചെയ്യപ്പെട്ടതാണ്. പഠനത്തിനൊപ്പം ജോലി ലഭിക്കുന്നതിനുള്ള സാധ്യതകളും വിദേശ വിദ്യാർഥികൾക്ക് ഇഷ്ട ഇടമാക്കി ഓസ്ട്രേലിയെ മാറ്റി. സമീപകാലത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ നിന്നുള്ള അപേക്ഷകള്‍ ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകളില്‍ വര്‍ധിക്കുകയാണ്. മെല്‍ബൺ, സിഡ്നി, ബ്രിസ്‌ബെന്‍, അഡ്ലെയ്ഡ്, പെര്‍ത്ത്, കാന്‍ബറ എന്നി ന​ഗരങ്ങളിലാണ് കൂടുതൽ ഇന്ത്യൻ വിദ്യാർഥികളും പഠിക്കുന്നത്.

ലോകോത്തര വിദ്യാഭ്യാസം, മള്‍ട്ടി കള്‍ച്ചറല്‍ അന്തരീക്ഷം, അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായ ആകര്‍ഷകമായ പോസ്റ്റ്-സ്റ്റഡി തൊഴില്‍ അവസരങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളാണ് വിദ്യാർഥികളെ ഓസ്ട്രേലിയയിലേക്ക് എത്തിക്കുന്നത്. വിദ്യാർഥികളുടെ വിദ്യാഭ്യാസ, ജീവിത നിലവാരം ഉയരുമെങ്കിലും പഠനത്തിന് വരുന്ന വലിയ ചെലവുകളാണ് രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നത്. ഓസ്ട്രേലിയൻ സർവകലാശാകളിൽ പഠനത്തിന് വരുന്ന ചെലവുകളും പഠന ശേഷമുള്ള ജോലി സാധ്യതകളും പരിശോധിക്കാം.

ഉന്നത പഠനം ഓസ്ട്രേലിയയിൽ; പിജി കോഴ്സ് പഠിക്കാൻ എന്ത് ചെലവ് വരും; ജോലി, ശമ്പള സാധ്യതകൾ ഇങ്ങനെ

പഠനത്തിനുള്ള ചെലവുകൾ

അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്കുള്ള ഔദ്യോഗിക സർക്കാർ സൈറ്റായ സ്റ്റഡി ഓസ്‌ട്രേലിയയിൽ അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കുള്ള സാധാരണ വാർഷിക ട്യൂഷൻ ഫീസിന്റെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. ബാച്ചിലർ ബിരുദ കോഴ്സിന് 20,000 ഓസ്ട്രേലിയൻ ഡോളർ മുതൽ 45,000 ഓസ്ട്രേലിയൻ ഡോളർ വാർഷിക ട്യൂഷൻ ഫീസ് വരും. 13,675- 30,769 യുഎസ് ഡോളറിന് തുല്യമായ ചെലവ് പ്രതീക്ഷിക്കാം. രൂപയിലേക്ക് മാറ്റുമ്പോൾ 11,39,490 രൂപ മുതൽ 25,63,874 രൂപ വരും.

ബിരുദാനന്തര ബിരുദം കോഴ്സിന് 22,000 ഓസ്ട്രേലിയൻ ഡോളറിനും (USD15,045) 50,000 ഓസ്ട്രേലിയൻ ഡോളറിനും (USD34,192) ഇടയിലാണ് ചെലവ് വരുന്നത്. ഡോക്ടറൽ ബിരുദമാണെങ്കിൽ 20,000 ഓസ്ട്രേലിയൻ ഡോളർ (USD13,675) മുതൽ 42,000 ഓസ്ട്രേലിയൻ ഡോളറാണ് (USD28,721) വാർഷിക ട്യൂഷൻ ഫീസ് വരുന്നത്.

അക്കാദമിക് കലണ്ടർ

ഓസ്‌ട്രേലിയയിലെ അക്കാദമിക് കലണ്ടര്‍ ആരംഭിക്കുന്നത് ഫെബ്രുവരി മാസത്തിലാണ്. ഭൂരിഭാഗം ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളും ഈ മാസത്തിൽ തന്നെ ആരംഭിക്കും. ചില കോളേജുകള്‍ ഫെബ്രുവരി, ജൂലായ്, നവംബര്‍ എന്നി മാസങ്ങളില്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നത്. വര്‍ഷത്തില്‍ 2 തവണ കോഴ്‌സുകളിലേക്ക് പ്രവേശനം നല്‍കുന്ന സര്‍വകലാശാലങ്ങളുമുണ്ട്. അതിനുള്ള അഡ്മിഷന്‍ നടപടികള്‍ 5 മാസം മുമ്പെങ്കിലും ആരംഭിക്കണം.

താമസത്തിനുള്ള സൗകര്യം

പഠനത്തോടൊപ്പം പ്രധാനമാണ് തമാസവും. അഡ്മിഷന്‍ കാര്യങ്ങളോടൊപ്പം നേരത്തെ തന്നെ ഓസ്‌ട്രേലിയയില്‍ താമസ സൗകര്യം കണ്ടെത്തുന്നതാണ് അനുയോജ്യമായ പ്ലാൻ. സുരക്ഷ, പ്രദേശം, ബജറ്റ്, സൗതകര്യങ്ങള്‍ എന്നി ഘടകങ്ങള്‍ പരിശോധിച്ചാകണം താമസ സൗകര്യം തിരഞ്ഞെടുക്കേണ്ടത്. ഇതിനായി ഓണ്‍ലൈന്‍ സൗകര്യങ്ങളും സര്‍വകലാശാലകളെയും ഉപയോഗപ്പെടുത്താം. ഓസ്‌ട്രേലിയയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികള്‍ വഴിയോ കോളേജിന്റെ ഹൗസിംഗ് ഓഫീസര്‍ വഴിയോ താമസ സൗകര്യത്തിന് ശ്രമിക്കാം.

പല ഓസ്‌ട്രേലിയൻ സർവകലാശാലകളും ഡോർമിറ്ററികളും അപ്പാർട്ട്‌മെന്റുകളുമായി ഓൺ-കാമ്പസ് താമസ സൗകര്യങ്ങൾ നൽകുന്നുണ്ട്. സ്വകാര്യ അപ്പാർട്ട്‌മെന്റുകൾ, ഷെയർ ഹോംസ്, ഹോംസ്റ്റേകൾ എന്നിവ കാമ്പസിന് പുറത്ത് ലഭിക്കും. ആവശ്യമായ സമയത്തിന് 3-4 മാസം മുമ്പെങ്കിലും കാമ്പസിന് പുറത്തുള്ള താമസ സൗകര്യങ്ങൾ കണ്ടെത്തുന്നതാണ് അനുയോജ്യം.

ജോലി സൗകര്യം, ശമ്പളം

പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാർതികൾക്ക് മികച്ച ജോലി സാധ്യതകളും ശമ്പളവും ഓസ്ട്രേലിയയിൽ നിന്ന് പ്രതീക്ഷിക്കാം. ശമ്പളം ഓരോ തൊഴിൽ മേഖലയെയും ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. ബിരുദധാരികൾക്ക് പ്രതിവർഷം ശരാശരി 50,000 മുതൽ 70,000 ഓസ്ട്രേലിയൻ ഡോളറിനിടെയിലുള്ള വരുമാനം പ്രതീക്ഷിക്കാം.

എൻജിനീയറിംഗ്, കംപ്യൂട്ടർ സയൻസ്, ഹെൽത്ത് കെയർ എന്നിവയിലെ ബിരുദധാരികൾക്ക് ഉയർന്ന ശമ്പളത്തിനുള്ള സാധ്യതയുണ്ട്. അതേസമയം ആർട്, സാമൂഹിക ശാസ്ത്രം എന്നിവയിലെ ബിരുദമുള്ളവർക്ക് പ്രാരംഭ വരുമാനം അല്പം കുറവായിരിക്കും. ഐടി, ഹെൽത്ത്‌കെയർ, എൻജിനീയറിംഗ് എന്നിവയാണ് ഓസ്‌ട്രേലിയയിലെ ചില നിർണായക മേഖലകൾ.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X