2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതിയിൽ നിങ്ങളുടെ സാമ്പത്തിക നിക്ഷേപങ്ങളുടെ പ്രൂഫ് സമർപ്പിക്കണം. ഇത് സാധാരണയായി മാർച്ച് 31-നകം നൽകണം. ആദായ നികുതിയിൽ പ്രധാനപ്പെട്ട കാര്യമാണിത്. തൊഴിലുടമകൾ സാധാരണയായി ജനുവരി മുതൽ മാർച്ച് വരെ ഈ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങും. കൃത്യമായ നികുതി കണക്കുകൂട്ടലുകൾക്കും റിബേറ്റ് ക്ലെയിമുകൾക്കും ആദായനികുതി നിക്ഷേപ തെളിവ് സമർപ്പിക്കൽ പ്രക്രിയ വളരെ പ്രധാനപ്പെട്ടതാണ്.
സാമ്പത്തിക വർഷത്തിൻ്റെ തുടക്കത്തിൽ ജീവനക്കാർ അവരുടെ സാമ്പത്തിക നിക്ഷേപങ്ങളെ കുറിച്ച് വ്യക്തമാക്കണം. ഇത് നികുതി ബാധ്യതകൾ നിർണ്ണയിക്കുന്നതിന് ശമ്പള വകുപ്പ് ഈ രേഖകൾ പരിശോധിച്ച് സ്ഥിരീകരിക്കണം. വർഷം അവസാനിക്കുമ്പോൾ, ഫിനാൻസ് ടീമുകൾ ഈ നിക്ഷേപങ്ങളുടെ രേഖകൾ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്യുന്നു. എന്തെല്ലാമാണ് ഈ രേഖകൾ? വിശദമായി അറിയാം....
പ്രധാന നിക്ഷേപങ്ങളുടെ രേഖകൾ
ജീവനക്കാർ സാമ്പത്തിക വർഷം മുഴുവനും നടത്തിയ നിക്ഷേപങ്ങളുടെ രേഖകൾ ഹാജരാക്കണം. ഇവയാണ് പ്രധാന നിക്ഷേപങ്ങളുടെ രേഖകൾ
- ലൈഫ് ഇൻഷുറൻസ് പ്രീമിയം രസീതുകൾ
- പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പിപിഎഫ്) പാസ്ബുക്ക്/സ്റ്റേറ്റ്‌മെൻ്റ്
- നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ (NSC)
- നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങൾ
- ദേശീയ പെൻഷൻ പദ്ധതി (NPS) സംഭാവന രസീതുകൾ
- ഹോം ലോൺ പലിശ പേയ്മെൻ്റ് തെളിവുകൾ
- എച്ച്ആർഎ ക്ലെയിമുകൾക്കുള്ള വാടക രസീതുകൾ
- കുട്ടികൾക്കുള്ള ട്യൂഷൻ ഫീസ്
നിക്ഷേപങ്ങളുടെ രേഖകൾ ഇമെയിൽ അല്ലെങ്കിൽ ഹാർഡ് കോപ്പിയിൽ ആയിരിക്കാം. ഈ രേഖകൾ വായിക്കാൻ സാധിക്കുന്നതാണെന്ന് ഉറപ്പ് വരുത്തുക. ഒപ്പം തുകകൾ, തീയതികൾ, പോളിസി നമ്പറുകൾ എന്നിവയുൾപ്പെടെ ആവശ്യമായ എല്ലാ വിവരങ്ങളും അടങ്ങിയിട്ടുണ്ടെന്നും പരിശോധിക്കുക.

വൈകി സമർപ്പിച്ചാൽ എന്തു സംഭവിക്കും?
കൃത്യസമയത്ത് ഈ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ തൊഴിലുടമ ഉയർന്ന നിരക്കിൽ നികുതി കുറയ്ക്കാം. നിങ്ങളുടെ നികുതി റീഫണ്ടുകൾ നഷ്‌ടപ്പെട്ടാൽ ചിലപ്പോൾ അത് നിങ്ങളുടെ മൊത്തത്തിലുള്ള നികുതി കണക്കുകൂട്ടലിനെ ബാധിച്ചേക്കാം.
രേഖകൾ എങ്ങനെ സമർപ്പിക്കണം...
1) നിങ്ങളുടെ എല്ലാ നിക്ഷേപ രേഖകളുടെയും പകർപ്പുകൾ ഉണ്ടെന്ന് ഉറപ്പാക്കുക
2) മ്യൂച്വൽ ഫണ്ട് പ്രസ്താവനകളിൽ നിക്ഷേപകൻ്റെ പേര്, പാൻ, ക്ലോസിംഗ് പോർട്ട്ഫോളിയോ മൂല്യം എന്നിവ ഉൾപ്പെടുത്തണം.
3) ബാങ്ക് എഫ്.ഡികളിൽ കാലാവധിയെ കുറിച്ചുള്ള വിശദാംശങ്ങൾ വ്യക്തമാക്കണം
4) പ്രൂഫ് തുകകൾ ക്ലെയിം ചെയ്ത കിഴിവ് തുകകളുമായി കൃത്യമായി പൊരുത്തപ്പെടണം.
ആദായ നികുതി നിയമങ്ങൾ അനുസരിച്ച് സാമ്പത്തിക നിക്ഷേപങ്ങളുടെ രേഖകൾ നൽകിയാൽ ജീവനക്കാർക്ക് സെക്ഷൻ 80C, 80D, 80G എന്നിവയ്ക്കു കീഴിൽ ഡിസ്കൗണ്ട് ക്ലെയിം ചെയ്യാം.
സെക്ഷൻ 80 സി
നികുതിദായകർക്കിടയിൽ ഏറ്റവും പ്രചാരമുള്ള വിഭാഗങ്ങളിലൊന്നാണ് സെക്ഷൻ 80 സി. പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പിപിഎഫ് ), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി), ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം (ഇഎൽഎസ്എസ്) എന്നിങ്ങനെ വിവിധ സാമ്പത്തിക സ്കീമുകളിൽ നിക്ഷേപിക്കുമ്പോൾ 1.5 ലക്ഷം വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം.
സെക്ഷൻ 80 സിസിഡി
ഇവിടെ എൻ.പി.എസ് നിക്ഷേപങ്ങളിൽ 50,000 രൂപയുടെ അധിക കിഴിവ് വാഗ്ദാനം ചെയ്യുന്നു .
സെക്ഷൻ 80G
ദുരിതാശ്വാസ ഫണ്ടുകളിലേക്കും ചാരിറ്റി ഓർഗനൈസേഷനുകളിലേക്കുമുള്ള സംഭാവനകൾക്ക് ഇന്ത്യൻ ആദായനികുതി നിയമത്തിലെ സെക്ഷൻ 80G പ്രകാരം നികുതിയിളവിന് അർഹതയുണ്ട്.
സെക്ഷൻ 80 ഡി
ആരോഗ്യ ഇൻഷുറൻസിനുള്ള പ്രീമിയങ്ങൾ അടക്കുമ്പോൾ കിഴിവ് ലഭിക്കും. നിങ്ങളുടെ ജീവിത പങ്കാളിയ്‌ക്കോ, കുട്ടികൾക്കോ, മാതാപിതാക്കൾക്കോ അല്ലെങ്കിൽ സ്വയം അടക്കുമ്പോഴോ 25,000 വരെ കിഴിവുണ്ട്. നിങ്ങളുടെ മാതാപിതാക്കളോ ബന്ധുക്കളോ 60 വയസ്സും അതിൽ കൂടുതലുള്ളവരാണെങ്കിൽ നിങ്ങൾക്ക് 50,000 രൂപ വരെ ലഭിക്കും.
More From GoodReturns

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ടാണോ? സഹായത്തിനായി 24 മണിക്കൂർ ഹെൽപ്പ്ലൈൻ സജ്ജം!

ആദായനികുതി റിട്ടേൺ: അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാം; 24 മണിക്കൂർ ഹെൽപ്പ് ലൈൻ സേവനം തുടങ്ങി

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം



Click it and Unblock the Notifications