ചെറിയ ചുവടുവെയ്പ്പുകളാണ് വലിയ സ്വപ്നങ്ങളിലേക്ക് നടന്നെത്താനുള്ള കരുത്ത് പകരുന്നത്. ബിസിനസിൽ ഇതിന്റെ നിരവധി ഉദാഹരണങ്ങൾ കാണാം. മലയാളികളുടെ കമ്പനിയായ എംആർഎഫിന്റെ തുടക്കം, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വിഗാർഡിൽ നിന്ന് വിവിധ ബിസിനസുകളിലേക്ക് ഉയർന്നത് എന്നിവയുടെയെല്ലാം മുന്നിൽ ചെറിയൊരു ചുവട്‍വെയ്പ്പ് കാണാം. ഇവിടെ കർസൻഭായ് പട്ടേലിന്റെ ബിസിനസ് യാത്രയിലും അത്തൊരുമൊരു എളിയ തുടക്കമുണ്ട്.
മലയാളി മറക്കാത്ത പരസ്യ വാചകമായിരിക്കും ''വാഷിംഗ് പൗഡർ നിർമ'' എന്നത്. ഈ നിർമ പൗഡറിന്റെ സ്ഥാപകൻ കർസൻഭായ് പട്ടേൽ വിജയം ഒരു ഒറ്റയാൾ പോരാട്ടത്തിൽ നിന്നായിരുന്നു. 1969 ൽ കർസൻഭായ് പട്ടേൽ ആരംഭിച്ച നിർമ ഡിറ്റർജന്റ് പൗഡർ ഇന്ന് 18,000 ത്തിലധികം തൊഴിലാളികളുള്ള 7000 കോടി രൂപ വാർഷിക വിറ്റുവരമുള്ള കമ്പനിയാണ്.
യുണിലിവർ, പ്രോക്ടർ ആൻഡ് ഗാംബിൾ തുടങ്ങിയ വൻനിരക്കാരോട് പൊരുതിയാണ് അദ്ദേഹം ഇന്ന് 2.7 ബില്യൺ ഡോളറിന്റെ സമ്പത്തുള്ള ബിസിനസുകാരനിലേക്ക് വളർന്നത്.

സർക്കാർ ജോലി രാജിവെച്ച് ബിസിനസിലേക്ക്
ഗുജറാത്തിലെ റുപ്പറില്‍ 1945 ല്‍ സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച കര്‍സന്‍ഭായ് പട്ടേല്‍ കെമിസ്ട്രിയിൽ ബിരുദധാരിയാണ്. പഠന ശേഷം സ്വകാര്യ കമ്പനിയിലും പിന്നീട് ഗുജറാത്ത് സര്‍ക്കാരില്‍ ജിയോളജി മൈനിംഗ് വകുപ്പിലെ ലാബ് അസിസ്റ്റന്റ് ജോലിയും അദ്ദേഹത്തെ തേടിയെത്തി. സർക്കാർ ജോലി രാജിവെച്ചാണ് ബിസിനസിലേക്ക് ഇറങ്ങുന്നത്. 1969 ല്‍ സ്വന്തം വീടിന് പുറക് വശത്തൊരുക്കിയ ചെറിയ നിര്‍മാണ ശാലയിലാണ് ഡിറ്റര്‍ജന്റ് പൗഡര്‍ നിര്‍മാണം ആരംഭിച്ചത്.
ഒറ്റയാൾ പോരാട്ടമായിരുന്ന ആദ്യ കാലത്ത് പാക്ക് ചെയ്ത ഡിറ്റര്‍ജന്റുകള്‍ സെക്കിളില്‍ കയറ്റി വീടുവീടാന്തരം കയറിയിറങ്ങി വില്പന നടത്തിയതും കര്‍സൻഭായി പട്ടേലിൽ തന്നെയായിരുന്നു. കുറഞ്ഞ വിലയും ഗുണനിലവാരവും ഉത്പ്പന്നത്തെ ജനപ്രീയമാക്കിയതോടെയാണ് കര്‍സന്‍ഭായ് പട്ടേല്‍ ഉത്പ്പന്നത്തിന് നിര്‍മ എന്ന പേരു നല്‍കിയത്. മരണപ്പെട്ട നിരുപമ എന്ന മകളോടുള്ള ഓര്‍മയാണ് അവളുടെ വിളി പേരായ നിര്‍മ എന്ന പേരിൽ ഉത്പ്പന്നങ്ങളിറക്കിയത്. മകളുടെ ചിത്രം ഉൾപ്പെടുത്തിയ പാക്കിംഗും പിന്നീട് നിർമ ഡിറ്റർജെന്റിന്റെ ഭാഗമായി.
വമ്പൻമാരെ പൂട്ടിച്ച മാർക്കറ്റിംഗ്
കുറഞ്ഞ വിലയില്‍ ലഭ്യമായതോടെ മുന്‍നിര ബ്രാന്‍ഡുളായ യൂണിലിവറിനോടും നോടും നേരിട്ട് മത്സരിക്കാന്‍ നിര്‍മയ്ക്ക് സാധിച്ചു. ഒരു കിലോയ്ക്ക് 3 രൂപ നിരക്കിലാണ് ആദ്യ കാലത്ത് നിർമ വാഷിംഗ് പൗഡറുകൾ വില്പന നടത്തിയരുന്നത്. ഇത് മുൻനിര ഡിറ്റർജന്റുകളുടെ വിലയുടെ മൂന്നിലൊന്ന് മാത്രമായിരുന്നു. വില കുറവിലുള്ള ബ്രാൻഡിന് വളരെ പെട്ടന്ന് സ്വീകാര്യതയും വിപണി വിജയവും ലഭിച്ചു.
നിർമ ഡിറ്റർജന്റ് ആരംഭിച്ച് ഒരു ദശാബ്ദത്തിനുള്ളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഡിറ്റർജന്റായി നിർമ മാറി. നേരത്തെ 2020 ഫെബ്രുവരിയിൽ 5,500 കോടിക്ക് ഇമാമി സിമന്റിനെ നിർമ്മ ഏറ്റെടുത്തിരുന്നു. വോളിയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് ലോകത്തെ ഏറ്റവും വലിയ സോഡ ആഷ് നിര്‍മാതാക്കളിലൊരാളാണ് നിര്‍മ. നിലവില്‍ സിമന്റ്, ഡിറ്റര്‍ജെന്റ്, സോപ്പ്, കോസ്‌മെറ്റിക്‌സ് എന്നീ വിഭാഗങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.
കര്‍സൻഭായി പട്ടേലിന്റെ ആസ്തി
ഫോബ്‌സ് പട്ടിക പ്രകാരം 2.7 ബില്യൺ യുഎസ് ഡോളറാണ് 2023ൽ കര്‍സൻഭായി പട്ടേലിന്റെ ആസ്തി. ഫോബ്‌സിന്റെ ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ 2023 ല്‍ അദ്ദേഹത്തിന്റെ സ്ഥാനം 1,104 മതാണ്. 2022 ല്‍ ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ 701-ാം സ്ഥാനത്തായിരുന്നു അദ്ദേഹം. നിലവിൽ പുതിയ തലമുറയാണ് ബിസിനസ് കൈകാര്യം ചെയ്യുന്നത്.
2012 ൽ നിർമ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി. അദ്ദേഹത്തിന്റെ സിമന്റ് യൂണിറ്റായ നവാക്കോ 2021 ഓഗസ്റ്റില്‍ ലിസ്റ്റ് ചെതിരുന്നു. 2010 ൽ കര്‍സൻഭായി പട്ടേലിന് രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications