മുന്നിലുള്ള അവസരങ്ങളെ കണ്ടെത്തുക എന്നതാണ് ബിസിനസിലെ വിജയത്തിന്റെ ഏറ്റവും അടിസ്ഥാനമായ കാര്യം. ഇത്തരത്തിൽ മുന്നിലുള്ള അവസരത്തെ നിശ്ചയദാർഢ്യത്തോടെ ഉപയോഗപ്പെടുത്തി വിജയം കൊയ്ത യുവസംരംഭകയാണ് കോയമ്പത്തൂർ സ്വദേശിനി കൃതിക കുമാരൻ. മകളുടെ ചർമ രോഗത്തിനുള്ള മരുന്നായ അമ്മ നിർമിച്ച സോപ്പിൽ നിന്നാണ് വിൽവ എന്ന ബ്രാൻഡ് ആരംഭിക്കുന്നത്.
10,000 രൂപയുടെ ചെറിയ മുതൽ മുടക്കിൽ കൃതിക ആരംഭിച്ച സംരംഭം ഇന്ന് 29 കോടി വിറ്റുവരവുള്ള ബ്രാൻഡായി മാറി. 2017 ൽ സോപ്പ് നിർമാണവുമായി തുടങ്ങിയ വിൽവയ്ക്ക് കീഴിൽ ഇന്ന് 70 ലധികം പേഴ്സണൽ കെയർ, ഹെയർ കെയർ ഉത്പ്പന്നങ്ങളുണ്ട്.
തുടക്കം
തമിഴ്‌നാട്ടിലെ ഗോബിചെട്ടിപാളയം എന്ന ഗ്രാമത്തിലാണ് കൃതിക ജനിക്കുന്നത്. ബിടെക് ബിരുദധാരിയായ കൃതിക 21-ാം വയസില്‍ കല്യാണത്തിന് ശേഷം വീട്ടമ്മയായി. മകള്‍ക്ക് ചര്‍മ പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴാണ് കൃതികയുടെ ഉള്ളിലെ സംരംഭക ജനിക്കുന്നത്.

വിപണിയില്‍ ലഭ്യമായ പലതരം ഓര്‍ഗാനിക് സോപ്പുകളും ഷാംപൂകളും പരീക്ഷിച്ചെങ്കിലും ഫലമില്ലാത്തതിനെ തുടർന്നാണ് പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ച് സ്വന്തമായി സോപ്പ് നിർമിക്കാൻ കൃതിക തീരുമാനിക്കുന്നത്.
യൂട്യൂബ് വീഡിയോകളും 2 മാസം നീണ്ട കോസ്മറ്റോളജി ഡിപ്ലോമ കോഴ്‌സിനും ശേഷമാണ് കൃതിക സോപ്പ് നിര്‍മാണത്തിന് മാറിയത്. ആടിന്‍ പാല്‍, ഓലീല്‍ ഓയില്‍, കോസ്റ്റര്‍ ഓയില്‍ എന്നിവ ഉപയോഗിച്ചാണ് കൃതിക മകൾക്കായി സോപ്പ് നിര്‍മാണം തുടങ്ങുന്നത്. ഇതിന് സമീപവാസികളിൽ വലിയ പ്രചാരണം ലഭിച്ചതോടെ വിപണി ലക്ഷ്യമായി നിർമാണം തുടങ്ങി. 2017 ലായിരുന്നു ഇത്.
വിൽവ ബ്രാൻഡ്
വിപണിയിൽ നിന്നുള്ള പോസ്റ്റീവ് പ്രതികരണങ്ങളാണ് സംരംഭത്തിലേക്ക് നയിച്ചത്. 2017 മാര്‍ച്ചില്‍ തന്റെ വീടിൽ നിന്ന് തന്നെ സോപ്പ് നിർമാണം തുടങ്ങി. അസംസ്കൃത വസ്തുക്കൾക്കായി 8,000-10,000 രൂപയായിരുന്നു ആദ്യ നിക്ഷേപം. ചാര്‍ക്കോള്‍ സോപ്പ്, റോസ് സോപ്പ്, ക്ലാസിക് ഗോട്ട് മിൽക്ക് സോപ്പ്, ടോമാറ്റോ സോപ്പ്, കുക്കുമ്പര്‍ സോപ്പ്, കാരറ്റ് സോപ്പ് തുടങ്ങിയ ഉത്പ്പന്നങ്ങള്‍ നിര്‍മാണം തുടങ്ങി.
ഇവ വിൽവ എന്ന ബ്രാൻഡിലാണ് വിപണിയിലെത്തിച്ചത്. ഏകദേശം അഞ്ച് മാസങ്ങള്‍ക്ക് ശേഷം കോയമ്പത്തൂരിലെ വീടിന് പിന്നില്‍ 1,000 ചതുരശ്ര അടി നിര്‍മ്മാണ യൂണിറ്റ് സ്ഥാപിച്ചു. സോപ്പുകളും ഷാംപൂകളും ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള യന്ത്രസാമഗ്രികള്‍ക്കായി 10 ലക്ഷം രൂപയാണ് ഇതിനായി നിക്ഷേപിച്ചത്.
വില്പന ഓൺലൈനിലൂടെ
ഉത്പ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പങ്കുവെച്ചതോടെ സോഷ്യല്‍ മീഡിയ വഴി ഓർഡറുകൾ ലഭിച്ചു തുടങ്ങി. തുടക്കത്തില്‍ കോയമ്പത്തൂരില്‍ നിന്നും തമിഴ്നാടിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുമാണ് കൂടുതല്‍ ഓര്‍ഡറുകള്‍ വന്നത്. പിന്നീട് ആമസോൺ, നെക്ക, ഫ്ലിപ്കാർട്ട് എന്നി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ഉത്പ്പന്നങ്ങൾ ലിസ്റ്റ് ചെയ്തതോടെ വിവിധയിടങ്ങളിൽ നിന്ന് ഓർഡറുകൾ ലഭിച്ചു തുടങ്ങി.
നിലവിൽ വിൽവ സ്വന്തം വെബ്സൈറ്റ് വഴിയും വില്പന നടത്തുന്നുണ്ട്. ഇതോടൊപ്പം കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിൽ 2 സ്റ്റോറുകളും വിൽവയ്ക്കുണ്ട്.
2 പേരിൽ നിന്ന് 100 പേരിലേക്ക്; 29 കോടി വിറ്റുവരവ്
രണ്ടു പേരടങ്ങുന്ന ഒരു ചെറിയ ടീമില്‍ നിന്നാണ് വിൽവാ ആരംഭിച്ചത്. നിലവിൽ 70 ലധികം വ്യത്യസ്ത സ്‌കിന്‍ കെയര്‍, ഹെയര്‍ കെയര്‍ ഉത്പ്പന്നങ്ങൾ കമ്പനി വിപണിയിലെത്തിക്കുന്ന കമ്പനിയിൽ 100 പേരാണ് ജോലി ചെയ്യുന്നത്. 2020-ല്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്ത വിൽവയ്ക്ക് ആദ്യ വര്‍ഷത്തില്‍ 1 കോടിയുടെ വിറ്റുവരവുണ്ടായി.
നിലവിൽ 29 കോടി രൂപയാണ് വിറ്റുവരവ്. നിലവിൽ സ്വന്തമായ നിലയിൽ വില്പന വർധിപ്പിക്കാൻ വിൽവയ്ക്കായിട്ടുണ്ട്. ഇന്ന് 50 ശതമാനം വില്പനയും സ്വന്തം വെബ്സൈറ്റിൽ നിന്നും 20 ശതമാനം ഫിസിക്കൽ സ്റ്റോറുകളിൽ നിന്നുമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications