ഇന്ന് കാണുന്നത് മാത്രമല്ല ജീവിതം. കഠിനാധ്വാനവും കൃത്യമായ ലക്ഷ്യത്തോടെയും നേരിട്ടാൽ വിജയം തേടിവരുമെന്ന പാഠമാണ് ബീഹാറിലെ വ്യാവസായിക നഗരമായ ഡാൽമിയനഗറിൽ വളർന്ന സഞ്ജയ് ജെയിന്റെ ജീവിതം. 1989-ൽ പഠന ശേഷം നെസ്‌ലെയിൽ സെയിൽസ് റെപ്രസന്റേറ്റീവായി കരിയർ ആരംഭിച്ച സഞ്ജയ് ഇന്ന് പ്രമുഖ റഫ്രിഡ്ജറേറ്റർ കമ്പനിയുടെ പ്രധാനിയാണ്.
കൊൽക്കത്തയിലെ കടകളിലും സ്‌കൂളുകളിലും നെസ്‌കഫേയും മാഗി നൂഡിൽസും പ്രമോട്ട് ചെയ്ത 2,000 രൂപ ശമ്പളക്കാരന്റെ എലാൻപ്രോ എന്ന കൊമേഴ്ഷ്യൽ റഫ്രിഡ്ജറേറ്റർ കമ്പനി 220 കോടി രൂപയുടെ വരുമാനമാണ് 2023 സാമ്പത്തിക വർഷത്തിലുണ്ടാക്കിയത്. ഈ വിജയകഥ ഇവിടെ വായിക്കാം.
ആദ്യ ശമ്പളം 2,000 രൂപ
കൊമേഴ്സിൽ ബിരുദം നേടിയ ശേഷം 2,000 രൂപ ശമ്പളത്തിൽ തുടങ്ങിയ കരിയർ 2002 ആയതോടെ ബ്ലൂ സ്റ്റാറിലേക്ക് സഞ്ജയ് പറിച്ചു നട്ടു. ഈസ്റ്റ് ആൻഡ് നോർത്ത് മേഖലയിലെ കൊമേഴ്‌സ്യൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് പ്രൊഡക്‌ട്‌സ് ഡിവിഷനിൽ ഡിജിഎം, ഓൾ ഇന്ത്യ ഹെഡ് ഓഫ് സർവീസ് എന്നീ ചുമതലകളിൽ അദ്ദേഹം എത്തി. പ്രതിമാസം 2,000 രൂപ ശമ്പളക്കാരനിൽ നിന്ന് 2 ലക്ഷം രൂപ ശമ്പളക്കാരനിലേക്ക് എത്തിയെങ്കിലും അദ്ദേഹത്തിന്റെ ലക്ഷ്യം വലുതായിരുന്നു.

ആദ്യ സംരംഭം
മൂന്ന് സഹപ്രവർത്തകർക്കൊപ്പം 2004 സെപ്റ്റംബറിലാണ് സഞ്ജയ് സിംഗ് ആദ്യ സംരംഭം ആരംഭിക്കുന്നത്. വിപണിയെ പറ്റി കൃത്യമായ ധാരണയുള്ളതിനാലും അത്യാവശ്യം അറിയപ്പെടുന്നതിനാലും ബിസിനസ് പരാജയപ്പെട്ടാലും മറ്റെവിടെയെങ്കിലും ജോലി ലഭിക്കുമെന്ന ഉറപ്പിലാണ് ആദ്യം സംരംഭത്തിലേക്ക് ഇറങ്ങിയതെന്ന് സഞ്ജയ് ജെയിൻ പറയുന്നു. നാല് പേരും ചേർന്ന് സമാഹരിച്ച 40 ലക്ഷം രൂപയ്ക്കാണ് 2004 സെപ്തംബറിൽ ഡൽഹിയിൽ ഡീപ് ഫ്രീസർ കമ്പനിയായ സെൽഫ്രോസ്റ്റ് ആരംഭിക്കുന്നത്.
വെസ്റ്റ്‌ഫ്രോസ്റ്റിന്റെ റഫ്രിജറേറ്ററുകളും ഫ്രീസറുകളുമാണ് കമ്പനി വിപണിയിലെത്തിച്ചത്. 2005 ജനുവരിയിൽ രണ്ടാമത്തെ ഉൽപ്പന്നമായി ഡെൻമാർക്ക് കമ്പനിയുടെ ഐസ് മെഷിനും കമ്പനി വിപണിയിലെത്തിച്ചു. സെൽഫ്രോസ്റ്റ് ആദ്യ വർഷം മുതൽ തന്നെ ലാഭം നേടി. 2006-ൽ 8 കോടി വിറ്റുവരവ് നേടിയ കമ്പനി 2007ൽ 16 കോടി രൂപയാക്കി വിറ്റുവരവ് ഇരട്ടിപ്പിച്ചു. 2009-ഓടെ 55 കോടി രൂപ വിറ്റുവരവിലേക്ക് കമ്പനി എത്തി. ഈ വർഷം തന്നെ സഞ്ജയ് കമ്പനിയിൽ നിന്നും ഇറങ്ങി.
എലാൻപ്രോയുടെ തുടക്കം
2009-ൽ സഞ്ജയ്‌യും സഹപ്രവർത്തകൻ ശശാങ്ക് ജോഷിയും ചേർന്നാണ് ഒക്ടോബറിൽ സ്വന്തം ബ്രാൻഡായ എലാൻപ്രോ പുറത്തിറക്കിയത്. റീട്ടെയിൽ ഫാഷൻ ശൃംഖലയായ ലൈഫ്‌സ്റ്റൈലിൽ എച്ചആർ വൈസ് പ്രസിഡന്റായിരുന്ന മൂത്ത സഹോദരൻ രഞ്ജൻ ജെയിനിനും സഞ്ജയ്‍യുടെ
ടീമിൽ ചേർന്നതോടെയാണ് എലാൻപ്രോ ആരംഭിക്കുന്നത്. മൂന്ന് പേരുടെയും നിക്ഷേപമായ 3.5 കോടിയും 1.5 കോടി രൂപ ബാങ്ക് വായ്പയുമായാണ് കമ്പനി ആരംഭിക്കുന്നത്. ഹരിയാനയിലെ ഗുഡ്ഗാവിലാണ് ഈ റഫ്രിഡ്ജറേറ്റർ കമ്പനിയുടെ ആസ്ഥാനം.
220 കോടി വിറ്റുവരവിലേക്ക്
7,000 രൂപ വില വരുന്ന മിനി ഫ്രീസർ മുതൽ ഏകദേശം 5 ലക്ഷം രൂപ വിലയുള്ള സോഫ്റ്റ് ഡ്രിങ്ക് ഫൗണ്ടൻ മെഷീൻ വരെ എലാൻപ്രോ കാറ്റലോഗിലുണ്ട്. ഹാർഡ് ടോപ്പ് ചെസ്റ്റ് ഫ്രീസർ, ഗ്ലാസ് ടോപ്പ് ഫ്രീസർ, വിസി കൂളർ തുടങ്ങിയ റീട്ടെയിൽ ഉത്പ്പന്നങ്ങലും പ്ലഗിൻ ഫ്രീസർ, റിമോട്ട് ഫ്രീസർ കാബിനറ്റ് തുടങ്ങിയ ഉത്പ്പന്നങ്ങളും കമ്പനി വിപണിയിലെത്തിക്കുന്നു.
ഇന്ന്, വിവിധ വ്യവസായങ്ങൾ ഉപയോഗിക്കുന്ന വാണിജ്യ ശീതീകരണ സംവിധാനങ്ങൾ നിർമിക്കുന്ന ഒരു മുൻനിര കമ്പനിയാണ് എലാൻപ്രോ. ഇറ്റലി, തുർക്കി, ചൈന എന്നിവിടങ്ങളിൽ കമ്പനി ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്നു. വരുമാനത്തിൽ 2016-ൽ 100 കോടി രൂപ എന്ന നാഴികകല്ല് താണ്ടിയ എലാൻപ്രോ 2023-ൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 220 കോടി രൂപയുടെ വളർച്ചയാണ് നേടിയത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications