വായിൽ വെള്ളികരണ്ടിയുമായി ജനിക്കാതെയും നേട്ടങ്ങൾ കൊയ്യാമെന്ന് കാണിച്ചു തന്ന നിരവധി ബിസിനസുകാർ നമ്മുടെ രാജ്യത്തുണ്ട്. ചുരുങ്ങിയ ചുറ്റുപാടിൽ ജനിച്ച് പ്രതിസന്ധികളെ നേരിട്ട് വിജയം നേടിയ പലരുടെയും ശ്രംഖല ഇന്ന് സുശക്തവുമാണ്. ഇത്തരത്തിലൊരു വിജയമാണ് രജീന്ദർ ഗുപ്തയുടെയും ട്രെെഡന്റ് ലിമിറ്റഡിന്റെയും.
ദിവസം 30 രൂപ കൂലിക്ക് ലുധനിയാനയിൽ ജോലി ചെയ്തിരുന്ന യുവാവിന്റെ പരിശ്രമങ്ങൾ ഇന്ന് 17,000 കോടി രൂപ മൂല്യമുള്ള കമ്പനിയായി വളർന്നത്. വള കമ്പനിയായ തുടങ്ങിയ രജീന്ദർ ഗുപ്തയുടെ ബിസിനസ് ഇന്ന് രാജ്യത്തും വിദേശത്തും അടക്കം സാന്നിധ്യമുള്ള മൂന്നോളം സെക്ടറുകളിലേക്ക് വളർന്നിട്ടുണ്ട്.
തുടക്കം
ഒൻപതാം ക്ലാസിൽ പഠിപ്പ് നിർത്തേണ്ടി വന്ന രജീന്ദർ ഗുപ്ത സിമന്റ് പൈപ്പുകളും മെഴുകുതിരികളും നിർമിക്കുന്ന ജോലിയാണ് തുടക്കത്തിൽ ചെയ്തത്. ധാന്യക്കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന കുടുംബത്തിന്റെ പിന്തുണയോടെ 1985-ൽ ആറരക്കോടി രൂപ മുതൽ മുടക്കിൽ രാസവളങ്ങളുടെയും രാസവളങ്ങളുടെയും ബിസിനസാണ് ആദ്യം ആരംഭിക്കുന്നത്. അങ്ങനെയാണ് ലുധിനായനയിൽ 1985ൽ അഭിഷേക് ഇൻഡസ്ട്രീസ് തുടങ്ങുന്നത്.

ഇവിടെ നിന്ന് 1990-കളിൽ നൂൽ, പേപ്പർ, ടെറി ടവലുകൾ എന്നി ബിസിനസിലേക്കും കടന്നതോടെ ട്രൈഡൻസ് ഗ്രൂപ്പും ആരംഭിച്ചു. പഞ്ചാബിലും മധ്യപ്രദേശിലും ബിസിനസ് യൂണിറ്റുകൾ ആരംഭിച്ച കമ്പനിക്ക് ടെക്സ്റ്റൈൽ, പേപ്പർ, കെമിക്കൽ മേഖലകളിൽ മുൻനിര കമ്പനിയായി മാറി.
ട്രൈഡന്റ് ഗ്രൂപ്പ്
30 വർഷത്തിലേറെയായി ടെക്സ്റ്റൈൽ രംഗത്തുള്ള ട്രെെഡന്റ് ലിമിറ്റഡ് 100-ലധികം രാജ്യങ്ങളിൽ ഉപഭോക്താക്കളുള്ള ഒരു ആഗോള ടെക്സ്റ്റൈൽ കമ്പനിയാണിന്ന്. യാൻ ബാത്ത് ലിനൻ, ബെഡ് ലിനൻ, പേപ്പർ, രാസവസ്തുക്കൾ, ക്യാപ്‌റ്റീവ് പവർ എന്നിങ്ങനെ വൈവിധ്യമാർന്ന ഉത്പ്പന്നങ്ങൾ കമ്പനിക്കുണ്ട്. 1992 ഒക്ടോബറിലാണ് ട്രൈഡന്റ് ലിമിറ്റഡ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത്.
ഐപിഒയിൽ നിന്നുള്ള വരുമാനം പഞ്ചാബിലെ സംഘേരയിൽ കോട്ടൺ, അക്രിലിക് നൂൽ യൂണിറ്റിനായി ഉപയോഗിച്ചു. ബർണാല (പഞ്ചാബ്), ബുദ്നി (മധ്യപ്രദേശ്) എന്നിവിടങ്ങളിൽ കമ്പനിക്ക് രണ്ട് നിർമാണ കേന്ദ്രങ്ങളുണ്ട്. ഇന്ന് വാൾമാർട്ട്, ജെസിപെന്നി, ലക്ഷ്വറി ആൻഡ് ലിനൻ എന്നിവയാണ് കമ്പനിയുടെ ഉപഭോക്താക്കൾ.
പഞ്ചാബിന്റെ അംബാനി
17,000 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യം തന്നെയാണ് രജീന്ദർ ഗുപ്തയുടേത്. ഈ നേട്ടത്തിന് പഞ്ചാബിന്റെ ധീരുഭായ് അംബാനി എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.നഏറ്റവും പുതിയ വാർഷിക സമ്പത്തിന്റെ പട്ടിക പ്രകാരം, പഞ്ചാബിലെ ഏറ്റവും ധനികനായ വ്യക്തിയാണ് രജീന്ദർ ഗുപ്ത.
നിലവിൽ 12,368 കോടി രൂപയിലധികം ആസ്തി അദ്ദേഹത്തിനുണ്ടെന്നാണ് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ട്രൈഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായിരുന്ന അദ്ദേഹം കുടുംബപരവും ആരോഗ്യപരവുമായ കാരണങ്ങളെ തുടർന്ന് 2022-ൽ ട്രൈഡന്റിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിഞ്ഞിരുന്നു. ഇന്ന് ട്രെെഡന്റ് ഗ്രൂപ്പിന്റെ 'ചെയർമാൻ എമിരിറ്റസ്' ആണ് ഈ 64 കാരൻ.
ഇതിനുപുറമെ, ട്രൈഡന്റ് ലിമിറ്റഡിന്റെ കോർപ്പറേറ്റ് അഡ്വൈസറി ബോർഡിന്റെ ചെയർമാനായും ട്രൈഡന്റ് ഗ്രൂപ്പിന്റെ ചെയർമാനായും ഗുപ്ത പ്രവർത്തിക്കുന്നു. 2007-ൽ, വ്യാപാര-വ്യവസായ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചിരുന്നു.
ചണ്ഡീഗഡിലെ പഞ്ചാബ് എൻജിയറിംഗ് കോളേജിലെ ബോർഡ് ഓഫ് ഗവർണേഴ്‌സ് ചെയർമാൻ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഹിമാചൽ പ്രദേശ് എന്നിവയുടെ ഉപദേശക സമിതിയുടെ ചെയർമാൻ എന്നി നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു. പഞ്ചാബ് ബ്യൂറോ ഓഫ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷന്റെ ബോർഡ് ഓഫ് ഗവർണേഴ്‌സിലെ പ്രതിനിധിയാണ് രജീന്ദർ ഗുപ്ത.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
