പിതാവിന്റെ മരണ ശേഷം ജീവിതം മുന്നോട്ട് നയിക്കാനാണ് സഹോദരങ്ങളായ എൻ. ചിന്നസ്വാമിയും എൻ. നടരാജനും കോയമ്പത്തൂരിൽ പഴക്കടയിൽ ജോലിക്ക് നിന്നത്. 1950 കളിൽ കോയമ്പത്തൂർ ബസ് സ്റ്റാൻഡിൽ പഴം വില്പന തുടങ്ങിയ ഇരുവരുടെയും ഉള്ളിൽ വളർന്ന മോഹമാണ് സ്വന്തമായൊരു ബിസിനസ് ആരംഭിക്കുക എന്നത്.
ആഗ്രഹങ്ങളെ തങ്ങളോടൊപ്പം വളർത്തിയ സഹോദരങ്ങൾ 9 വർഷത്തിന് ശേഷം സ്വന്തമായി പഴക്കട തുറന്നു. പിന്നീട് പ്രതിസന്ധികളെ അവസരമാക്കി നീങ്ങി ബിസിനസിൽ വലിയ വിജയമാണ് നടരാജൻ നേടിയത്. ആ വിജയകഥ വിശദമായി നോക്കാം.
ആദ്യ സ്റ്റോർ തുറക്കുന്നു
നടരാജന്റെ 11-ാം വയസിലാണ് പഴക്കടയിൽ ജോലിക്ക് നിൽക്കുന്നത്. അഞ്ച് വർഷത്തിന് ശേഷം ഇരുവർക്കും ഒരു സ്പിന്നിംഗ് മില്ലിൽ ജോലി ലഭിച്ചു. വ്യത്യസ്ത ഷിഫ്റ്റുകളിൽ ജോലി ചെയ്ത് സമ്പാദിച്ച പണം കൊണ്ട് നടരാജന്റെ 20-ാം വയസിൽ സഹോദരന്മാർ ചേർന്ന് കോയമ്പത്തൂരിൽ പഴക്കട തുറന്നു.

സ്പ്ന്നിംഗ് മില്ലിൽ ഡ്യൂട്ടിയില്ലാത്ത സമയങ്ങളിൽ മാറിമാറി കട നടത്തുകയായിരുന്നു രീതി. ബിസിനസിൽ മെല്ലെ വളർന്ന സഹോദരങ്ങൾ കോയമ്പത്തൂരിൽ തന്നെ പഴമുദിർ നിലയം എന്ന പേരിൽ പുതിയ കടകൾ തുറന്നു. 1983 ൽ 4 കടകളിലായി ബിസിനിസ് വ്യാപിച്ചു.
1983 ൽ നാല് സഹോദരങ്ങൾക്കുമായി ബിസിനസ് വിഭജിച്ചു. ഇളയ സഹോദരങ്ങൾക്ക് ഉയർന്ന വിറ്റുവരവുള്ള കടകൾ ലഭിക്കുമെന്ന തരത്തിൽ ബിസിനസ് വിഭജനം നടത്തി. ഇവിടെ നിന്നാണ് 450 കോടിയുടെ ബിസിനസ് ചെയിൻ ആരംഭിക്കുന്നത്.
കോവൈ പഴമുദിർ നിലയം
ബിസിനസ് വിഭജിച്ചതോടെ തനിക്ക് ലഭിച്ച ബിസിനസിന് പുതിയ ഔട്ട്ലേറ്റുകൾ നടരാജൻ ആരംഭിച്ചു. തിരുപ്പൂരിലെ ആദ്യ ഔട്ട്ലെറ്റ് ആരംഭിച്ച നടരാജന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കോവൈ പഴമുദിർ നിലയം എന്ന പേരിലായിരുന്നു നടരാജന്റെ സംരംഭങ്ങൾ.
2006 ഓടെ ചെന്നൈ, കോയമ്പത്തൂരിൽ രണ്ട്, തിരുപ്പൂരിൽ എന്നിവിടങ്ങളിൽ രണ്ട് വീതം ഔട്ട്ലെറ്റുകളും ഏകദേശം 40 കോടി രൂപയുടെ വാർഷിക വിറ്റുവരവുമായി നടരാജന്റെ കോവൈ പഴമുദിർ നിലയം വളർന്നിരുന്നു. നിലവിൽ 30 ഔട്ട്ലെറ്റുകളാണ് നടരാജന് കീഴിലുള്ളത്. ഇതിൽ മിക്ക ഔട്ട്‌ലെറ്റുകളും പങ്കാളിത്ത സ്ഥാപനങ്ങളായാണ് പ്രവർത്തിക്കുന്നത്. 2006 ൽ മകൻ സെന്തിൽകുമാറും ബിസിനസിലേക്ക് എത്തിയോടെ പുതിയ തലങ്ങളിലേക്ക് ബിസിനസ് വളർന്നു.
കെപിഎൻ ഫ്രാം ഫ്രെഷ് പ്രൈവറ്റ് ലിമിറ്റഡ്
2012 ലാണ് നടരാജന്റെ നേതൃത്വത്തിൽ കെപിഎൻ ഫ്രാം ഫ്രെഷ് പ്രൈവറ്റ് ലിമിറ്റഡ് രൂപീകരിക്കുന്നത്. കമ്പനിയിൽ 60 ശതമാനം ഓഹരികൾ നടരാജന്റെ കുടുംബത്തിന്റെ കയ്യിലും ബാക്കി 40 ശതമാനം ഓഹരികൾ കോവൈ പഴമുതിർ നിലയം ഔട്ട്‌ലെറ്റുകളിലെ ആറ് ബിസിനസ് പങ്കാളികൾക്കുമായാണ് മാറ്റിവെച്ചത്.
ഫ്രാഞ്ചൈസികൾ ആരംഭിച്ച നടരാജന് കെപിഎൻ ഫ്രാം ഫ്രെഷ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിൽ 12 ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകൾ ഉണ്ട്. കമ്പനിക്ക് കോയമ്പത്തൂരിൽ 20,000 ചതുരശ്ര അടി വെയർഹൗസും ചെന്നൈയിൽ വിശാലമായ 5 ഏക്കറിൽ 1.5 ലക്ഷം ചതുരശ്ര അടി വെയർഹൗസുമുണ്ട്. ഈ കമ്പനിക്ക് കീഴിൽ ഉത്പ്പന്നങ്ങളുടെ ഓൺലൈൻ ഡെലിവറിയും കമ്പനി ഒരുക്കുന്നു.
450 കോടി രൂപയുടെ വിറ്റുവരവ്
55 ഔട്ട്‌ലെറ്റുകളുള്ള പഴമുതിർ നിലയത്തിന് 2020-21 സാമ്പത്തിക വർഷത്തിൽ 450 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്. പച്ചക്കറി ചില്ലറ വില്പന രംഗത്ത് 70 കോടി രൂപയുടെ വളർച്ച നേടി. കോവിഡ് കാലത്ത് ഹോം ഡെലിവറി വഴി വലിയ മുന്നേറ്റം ബിസിനസിലുണ്ടായിരുന്നു. ഇന്ന് 100 ശതമാനം കട രഹിത കമ്പനിയാണ് കെപിഎൻ ഷ്രെഫ് ഫാം. വിറ്റുവരവിന്റെ രണ്ട് ശതമാനം കമ്പനിയുടെ ലാഭമാണെന്ന് മകനും സിഇഒയുമായ സെന്തിൽകുമാർ പറഞ്ഞു.


Click it and Unblock the Notifications