ഓഹരി സൂചികകൾ കുടുതൽ ഉയരങ്ങളിലേക്ക് മുന്നേറുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഓഹരി വിപണി നേട്ടത്തിലാണ് അവസാനിച്ചത്. വരും ദിവസങ്ങളിലും മുന്നേറ്റം തുടരുമെന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്ച ഓഹരിയ വിപണിയിൽ മികച്ച നേട്ടം കൊയ്തത് പഞ്ചസാര കമ്പനികളാണ്. ഡാൽമിയ ഭാരത് ഷുഗർ, ശ്രീ രേണുക ഷുഗർ, ത്രിവേണി എഞ്ചിനീയറിംഗ്, ബജാജ് ഹിന്ദുസ്ഥാൻ എന്നിവ 16 ശതമാനം വരെ ഉയർന്നു. എന്താണ് ഈ മുന്നേറ്റത്തിന് കാരണമെന്ന് പരിശോധിക്കാം.
കുതിപ്പിന് കാണം
2024 നവംബർ 1 മുതൽ കരിമ്പ് ജ്യൂസ് അല്ലെങ്കിൽ സിറപ്പ് എഥനോൾ ഉൽപ്പാദിപ്പിക്കാൻ പഞ്ചസാര മില്ലുകളെ അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപനം പുറത്ത് വന്നതിന് പിന്നാലെയാണ് പഞ്ചസാര കമ്പനി ഓഹരികൾ മുകളിലേക്ക് ഉയർന്നത്. കരിമ്പ് ജ്യൂസിനും സിറപ്പിനും പുറമെ ബി-ഹെവി മൊളാസുകളും സി-ഹെവി മൊളാസുകളും എഥനോൾ ഉൽപാദനത്തിന് ഉപയോഗിക്കാൻ പുതിയ നയം അനുമതി നൽകുന്നു.
ഓഹരികളുടെ പ്രകടനം
1. ഡാൽമിയ ഭാരത് ഷുഗർ
പഞ്ചസാരയുടെ നിര്‍മ്മാണം, വൈദ്യുതി ഉല്‍പ്പാദനം, വ്യാവസായിക ആല്‍ക്കഹോള്‍ നിര്‍മ്മാണം, റിഫ്രാക്ടറി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനമാണ് ഡാല്‍മിയ ഭാരത് ഷുഗര്‍ & ഇന്‍ഡസ്ട്രീസ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞതും വലുതുമായ പഞ്ചസാര കമ്പനികളില്‍ ഒന്ന്. യുപിയിലും മഹാരാഷ്ട്രയിലും സാന്നിധ്യമുണ്ട്.

ഓഹരി വില
വെള്ളിയാഴ്ച ആദ്യ സെഷനിൽ തന്നെ 10 ശതമാനത്തോളം നേട്ടമുണ്ടാക്കാൻ ഡാൽമിയ ഭാരത് ഷുഗർ ഓഹരിക്ക് സാധിച്ചു. അതോടെ വില 490 രൂപയ്ക്ക് മുകളിലേക്ക് ഉയർന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 12.82 ശതമാനവും ഒരു മാസത്തിനിടെ 18 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 15.529 ശതമാനം വളർച്ചയാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്.
2. ശ്രീ രേണുക ഷുഗർ
ഇന്ത്യയിലെ ഏറ്റവും വലിയ പഞ്ചസാര നിർമ്മാണ കമ്പനികളിലൊന്നാണ് ശ്രീ രേണുക ഷുഗേഴ്‌സ് ലിമിറ്റഡ്. ഇന്ത്യയ്ക്ക് പുറമെ ബ്രസീലിലും കമ്പനിക്ക് കാര്യമായ സാന്നിധ്യമുണ്ട്. പഞ്ചസാര, എഥനോള്‍, പവര്‍ കോജനറേഷന്‍ ഉല്‍പ്പാദനം എന്നിവയുള്‍പ്പെടെ ശ്രീ രേണുക ഷുഗേഴ്‌സിന് വിപുലമായ ഉല്‍പ്പന്ന ശ്രേണിയുണ്ട്.
ഓഹരി വില
എൻഎസ്ഇയിൽ 6 ശതമാനത്തിലധികം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 50.53 രൂപയാണ് ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.33 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 57.25 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില.

3. ത്രിവേണി എഞ്ചിനീയറിംഗ്
ഇന്ത്യൻ പഞ്ചസാര വ്യവസായത്തിൽ ശക്തമായ സ്വാധീനമുള്ള കമ്പനി. ഉത്തര്‍പ്രദേശിലാണ് പ്രധാന പ്ലാന്‍റുകള്‍. വ്യാവസായിക, ഊര്‍ജ്ജ മേഖലകളില്‍ മികച്ച ശേഷിയുണ്ട്.
ഓഹരി വില
8 ശതമാനത്തോളം ഉയർച്ചയാണ് എൻഎസ്ഇയിൽ വെള്ളിയാഴ്ച ആദ്യ സെഷനിൽ തന്നെ ത്രിവേണി എഞ്ചിനീയറിംഗ് ഓഹരി നേടിയത്. അതോടെ ഓഹരി വില 480 രൂപയ്ക്ക് തൊട്ടടുത്തെത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5.53 ശതമാനവും ഒരു മാസത്തിനിടെ 12.66 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു.
ഗാർഹിക പഞ്ചസാരയുടെ ലഭ്യതയെ ബാധിക്കില്ല
കേന്ദ്രസർക്കാറിന്‍റെ പുതിയ നയം ഗാർഹിക പഞ്ചസാരയുടെ ലഭ്യതയെ ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ, ഭക്ഷ്യ-പൊതുവിതരണ വകുപ്പും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയവും ചേർന്ന് പഞ്ചസാരയെ എത്തനോൾ ഉൽപ്പാദനത്തിലേക്കുള്ള വഴിതിരിച്ചുവിടുന്നത് നിരീക്ഷിക്കാനും അവലോകനം ചെയ്യാനും ഒരുമിച്ച് പ്രവർത്തിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

ചെന്നൈ-ബെംഗളൂരു ഹൈസ്പീഡ് റെയിൽ: ടെൻഡർ നടപടികൾ വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുക്കുമോ?



Click it and Unblock the Notifications