പുതിയ ഉയരങ്ങൾ താണ്ടി മുന്നോട്ട് പോവുകയാണ് ഇന്ത്യൻ ഓഹരി വിപണി. അതുകൊണ്ടു തന്നെ നിക്ഷേപകരുടെ ആത്മവിശ്വാസത്തിൽ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മികച്ച നേട്ടമുണ്ടാക്കുന്നത് ഷുഗർ ഓഹരികളാണ്. രാജശ്രീ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ്, ശക്തി ഷുഗേഴ്‌സ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ ഓഹരികളെല്ലാം മികച്ച വളർച്ച കൈവരിച്ചു. 2024-25 സീസണിൽ പഞ്ചസാരയുടെ മിനിമം വിൽപ്പന വില ഉയർത്തുന്നത് സർക്കാർ പരിഗണിക്കുന്നതിനാലാണ് ഓഹരികളിൽ വലിയ മുന്നേറ്റമുണ്ടാകുന്നത്. അതുകൊണ്ടു തന്നെ മികച്ച നേട്ടുണ്ടാക്കിയ ഷുഗർ ഓഹരികളെ നമുക്ക് വിശദമായി പരിശോധിക്കാം.
1. രാജശ്രീ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ്
എൻഎസ്ഇയിൽ 84.03 രൂപ എന്നതാണ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 38.89 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 34 ശതമാനം വളർച്ച നേടാനും ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 25 ശതമാനം വളർച്ചയാണ് രാജശ്രീ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് ഓഹരി നേടിയത്.
101.90 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 38.30 രൂപയാണ് 52ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

2. ശക്തി ഷുഗേഴ്‌സ് ലിമിറ്റഡ്
39.94 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. 16.10 ശതമാനം വളർച്ചയാണ് അഞ്ച് ദിവസത്തിനിടെ ശക്തി ഷുഗേഴ്‌സ് ലിമിറ്റഡ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 18.17 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 40 ശതമാനം വളർച്ചയാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്.
46.75 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില 23.90 രൂപയാണ്.
3. ശ്രീ രേണുക ഷുഗേഴ്‌സ് ലിമിറ്റഡ്
49.09 രൂപയാണ് ശ്രീ രേണുക ഷുഗേഴ്‌സ് ലിമിറ്റഡ് ഓഹരിയുടെ വില. അഞ്ച് ദിവസത്തിനിടെ 19.44 ശതമാനവും ഒരു മാസത്തിനിടെ 16.88 ശതമാനവും വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു. 20214-ൽ ഇതുവരെ നേടിയത് 3.57 ശതമാനം മുന്നേറ്റമാണ്.
57.25 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 36.55 രൂപയാണ് 52ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

4. മവാന ഷുഗേഴ്‌സ് ലിമിറ്റഡ്
119.76 രൂപയാണ് എൻഎസ്ഇയിൽ മവാന ഷുഗേഴ്‌സ് ലിമിറ്റഡ് ഓഹരിയുടെ വില. 17.58 ശതമാനം നേട്ടമുണ്ടാക്കാൻ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഓഹരിക്ക് സാധിച്ചു. 29.54 ശതമാനം വളർച്ചയാണ് ഓഹരി കഴിഞ്ഞ ഒരു മാസത്തിനിടെ നേടിയത്. 22.58 ശതമാനം വളർച്ചയാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്.
124.56 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില 83.40 രൂപയാണ്
5. ഉത്തം ഷുഗർ മിൽസ് ലിമിറ്റഡ്
370.80 രൂപയാണ് ഉത്തം ഷുഗർ മിൽസ് ലിമിറ്റഡ് ഓഹരിയുടെ വില. 17.53 ശതമാനം നേട്ടമാണ് അഞ്ച് ദിവസത്തിനിടെ ഓഹരി നേടിയത്. ഒരു മാസത്തിനിടെ 13.24 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
535.80 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 275 രൂപയാണ് 52ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
