അടുത്ത ആഴ്ച ഇന്ത്യൻ ഓഹരി വിപണിയെ സംബന്ധിച്ച് നിർണായക ദിവസങ്ങളാണ്. ജൂൺ നാലാം തീയ്യതി പൊതുതെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതാണ് അതിനുള്ള കാരണം. വെള്ളിയാഴ്ച ആഭ്യന്തര സൂചികകൾ വ്യാപാരം അവസാനിപ്പിച്ചത് നേരിയ നേട്ടത്തോടെയാണ്. സെൻസെക്‌സ് 76 പോയിൻ്റ് അഥവാ 0.10 ശതമാനം ഉയർന്ന് 73,961.31 ലും നിഫ്റ്റി 42 പോയിൻ്റ് അഥവാ 0.19 ശതമാനം ഉയർന്ന് 22,530.70 ലും വ്യാപാരം അവസാനിപ്പിച്ചു.
കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സ് (സിജിഎ) മെയ് 31 വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2023-24 ലെ ഗവൺമെൻ്റിൻ്റെ ബജറ്റ് കമ്മി ജിഡിപിയുടെ 5.63% ആയിരുന്നു, ഇത് കേന്ദ്ര ബജറ്റിൽ പ്രവചിച്ച 5.8 ശതമാനത്തേക്കാൾ മികച്ചതാണ്. ഈ കണക്കുകളും വരും ദിവസം വിപണിയെ സ്വാധീനിക്കും. ഹ്രസ്വകാല ദിശ പൊതുതിരഞ്ഞെടുപ്പ് ഫലങ്ങളെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ആർബിഐ നയം, പിഎംഐ ഡാറ്റ, തുടങ്ങിയ പ്രധാന സാമ്പത്തിക സൂചകങ്ങളുടെ പ്രകാശനം നിക്ഷേപകർക്ക് വിപണിയിൽ കൂടുതൽ സമഗ്രമായ കാഴ്ചപ്പാട് നൽകുമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് മേധാവി വിനോദ് നായർ പറഞ്ഞു.

തിങ്കളാഴ്ച മുതൽ ജൂൺ 3 വരെ ഓഹരികൾ വാങ്ങാം
വിപണി വിദഗ്ധനായ സുമീത് ബഗാഡിയ തിങ്കളാഴ്ച വാങ്ങാൻ 2 ഓഹരികൾ ശുപാർശ ചെയ്തു - പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ടാറ്റ സ്റ്റീൽ ലിമിറ്റഡ്.
1. ടാറ്റ സ്റ്റീൽ ലിമിറ്റഡ്
എൻഎസ്ഇയിൽ 2.01 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 167.45 രൂപ എന്നതാണ് ടാറ്റാ സ്റ്റീലിന്‍റെ നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഏകദേശം 5 ശതമാനത്തോളം ഇടിന് ഓഹരിക്ക് സംഭവിച്ചിട്ടുണ്ട്. 19.74 ശതമാനമാണ് 2024-ൽ ഇതുവരെയുള്ള വളർച്ച.
ഓഹരി അതിൻ്റെ 50 ദിവസത്തെ എക്‌സ്‌പോണൻഷ്യൽ മൂവിംഗ് ആവറേജ് (ഇഎംഎ) ലെവലുമായി ചേർന്ന് 163.3 ലെവലിനടുത്ത് ശക്തമായ പിന്തുണ കണ്ടെത്തുന്നു, ഇത് വാങ്ങാനുള്ള താൽപ്പര്യത്തെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, സ്റ്റോക്ക് ഇപ്പോൾ അതിൻ്റെ ഹ്രസ്വകാല (20 ദിവസം) ഇഎംഎ ലെവലിന് അടുത്താണ് വ്യാപാരം ചെയ്യുന്നത് എന്നതിനാൽ, താഴ്ന്ന തലങ്ങളിൽ നിന്ന് ഓഹരി കൈവശം വച്ചിരിക്കുന്ന നിക്ഷേപകർ ലാഭം ബുക്ക് ചെയ്യാൻ നിർദ്ദേശിക്കുന്നു.
ടാർഗെറ്റ് - ₹ 188 | സ്റ്റോപ്പ്-ലോസ് - ₹ 155

2. പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്
എൻഎസ്ഇയിൽ 0.75 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 309 രൂപ എന്നതാണ് നിവലിൽ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3 ശതമാനത്തിന്‍റെ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. അതേ സമയം 2024-ൽ ഇതുവരെ 30 ശതമാനത്തോളം വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു.
ഈയിലെ ഓഹരിയുടെ ട്രേഡിംഗ് അളവിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായി. ഇത് ഒരു ബ്രേക്ക്ഔട്ടിനെ സൂചിപ്പിക്കുന്നു എന്നാണ് സുമീത് ബഗാഡിയ പറയുന്നത്. വില 320 രൂപ ലെവലിന് മുകളിൽ ക്ലോസ് ചെയ്യുകയാണെങ്കിൽ അതിന് 350 രൂപ എന്ന ഹ്രസ്വകാല ലക്ഷ്യങ്ങളിൽ എത്താൻ സാധ്യതയുണ്ട്. മറുവശത്ത്, ഉടനടിയുള്ള സപ്പോർട്ട് ലെവലുകൾ 304 രൂപ ആണ്. ഈ ലെവലുകൾ വാങ്ങാനുള്ള അവസരങ്ങളായി കണക്കാക്കാം.
ടാർഗെറ്റ് - ₹ 350 | സ്റ്റോപ്പ്-ലോസ് - ₹ 304
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
