ഓഹരി വിപണി മൂന്ന് ദിവസമായി അവധിയിലാണ്. ഏപ്രിൽ 17 വ്യാഴാഴ്ചയാണ് അവസാനം വ്യാപാരം നടന്നത്. അന്ന് പൊതുവേ മികച്ച നേട്ടങ്ങളായിരുന്നു. കാരണം നിഫ്റ്റി 50 1.8% ഉയർന്ന് 23,851.65-ൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 1.96% ഉയർന്ന് 78,553.2-ൽ വ്യാപാരം അവസാനിപ്പിച്ചു. വെള്ളിയാഴ്ച ദുഖവെള്ളി അവധിയും ശനിയും ഇന്ന് ഞായറും വാരാന്ത്യ അവധിയുമായതിനാൽ ഇനി നാളെ ഏപ്രിൽ 21 തിങ്കളാഴ്ചയാണ് ഓഹരി വിപണി വ്യാപാരം ആരംഭിക്കുകയുള്ളൂ.
താരിഫ് ചുമത്തുന്നതിലൂടെ യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധവും, ആഗോള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ആശങ്കകളും നിലനിൽക്കുന്നതാണ് ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് കാരണമാവുന്നത്. ഈ കഴിഞ്ഞ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ് ഓഹരി വിപണി പ്രവർത്തിച്ചത്. ഏപ്രിൽ 14ന് അംബേദ്കർ ജയന്തിയും ഏപ്രിൽ 18ന് ദുഖവെള്ളിയും ആയിരുന്നു. അതായത് ഈ മൂന്ന് ദിവസത്തിൽ രണ്ട് ആഭ്യന്തര സൂചികകളും 4.5 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ഇത് മറ്റു ഏഷ്യൻ വിപണികളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.
നിഫ്റ്റി സൂചികയിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള ഓഹരികളായ ഐസിഐസിഐ ബാങ്കും എച്ച്ഡിഎഫ്‌സി ബാങ്കും ഈ കഴിഞ്ഞ ആഴ്ച യഥാക്രമം 7.2% ഉം 5.5% ഉം ഉയർന്നു. ഈ ഓഹരികളുടെ നാലാം പാദ ഫലങ്ങൾ വരാനിരിക്കുന്നതിനു മുന്നേയായി ഓഹരികൾ കുതിക്കാൻ തുടങ്ങിയിരിക്കുന്നു.
സുമീത് ബഗാഡിയ നിർദ്ദേശിക്കുന്ന ഓഹരികൾ
അപ്രതീക്ഷിത വളർച്ചയാണ് ഇന്ത്യൻ ഓഹരി വിപണിയിൽ കാണാൻ സാധിക്കുന്നത്. "ഹ്രസ്വകാലത്തേക്ക് ബെഞ്ച്മാർക്ക് സൂചിക 24,200 ൽ എത്താൻ സാധ്യതയുണ്ട്. എന്നിരുന്നാലും, നിഫ്റ്റി ബാങ്ക് സൂചിക എല്ലാ DEMA ലെവലുകൾക്കും മുകളിലായി വ്യാപാരം നടത്തുന്നതിനാൽ ഫ്രണ്ട്‌ലൈൻ ബാങ്കിംഗ് ഓഹരികളിൽ ചില ലാഭം ഉണ്ടാകാം. അതിനാൽ ചാർട്ടിൽ ശക്തമായി കാണപ്പെടുന്ന ഓഹരികൾ നോക്കണം. ഇന്ത്യൻ ഓഹരി വിപണിയുടെ ഭാവിയെക്കുറിച്ച് സുമീത് ബഗാഡിയ പറഞ്ഞു.

നാളെ ഓഹരി വിപണി ആരംഭിക്കുമ്പോൾ വാങ്ങാവുന്ന 100 രൂപയിൽ താഴെയുള്ള ഓഹരികളെ കുറിച്ച് അറിയാമോ? ചെറിയ ഇൻവെസ്റ്റ്മെൻ്റിലൂടെ വലിയ നേട്ടം കൊയ്യാൻ ആഗ്രഹിക്കുന്നവർക്ക് സുമീത് ബഗാഡിയന നിർദ്ദേശിക്കുന്ന ഈ ഓഹരികൾ വാങ്ങാം... ഏതെല്ലാമാണ് ഈ മികച്ച ഓഹരികൾ?
100 രൂപയിൽ താഴെ വാങ്ങാവുന്ന മാധവ് കോപ്പർ, ബാലാജി ടെലിഫിലിംസ്, വിസ സ്റ്റീൽ എന്നീ മൂന്ന് ഓഹരികൾ വാങ്ങാൻ സുമീത് ബഗാഡിയ ശുപാർശ ചെയ്യുന്നു. ഓരോന്നും വിശദമായി നോക്കാം;
1. മാധവ് കോപ്പർ : ഈ ഓഹരി 50.8 രൂപക്ക് വാങ്ങാം. 48.5 രൂപയാണ് സ്റ്റോപ്പ് ലോസ്. നിലവിലെ ഓഹരി ലക്ഷ്യ വില 54.5 രൂപയാണ്.
2. ബാലാജി ടെലിഫിലിംസ് : വ്യാപാരം ആരംഭിക്കുമ്പോൾ ഈ ഓഹരി 82.48 രൂപക്ക് വാങ്ങാം. 79.5 രൂപയാണ് സ്റ്റോപ്പ് ലോസ്. നിലവിൽ ഈ ഓഹരിയുടെ ടാർഗറ്റ് വില 88.5 രൂപയാണ്.
3. വിസ സ്റ്റീൽ : 35.5 രൂപക്ക് ഈ ഓഹരി വാങ്ങാം. അതായത് വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് 34.5 രൂപയാണ് സ്റ്റോപ്പ് ലോസ്. പക്ഷേ 38.5 രൂപയാണ് ഈ ഓഹരിയുടെ ലക്ഷ്യ വില .
ഈ മൂന്ന് ഓഹരികളും 100 രൂപയിൽ താഴെ വ്യാപാരം നടത്തുന്നവയാണ്. നാളെ വിപണി ആരംഭിക്കുമ്പോൾ മികച്ച നേട്ടം കൈവരിക്കാനും സാധിക്കും. കുറഞ്ഞ നിക്ഷേപത്തിലൂടെ വളരാൻ ആഗ്രഹിക്കുന്നവർക്ക് ഈ നിർദ്ദേശങ്ങൾ മികച്ച തീരുമാനങ്ങളാവും.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications