ഒരൊറ്റ പ്രഖ്യാപനം. ഈ സ്റ്റോക്ക് വാങ്ങാം. 12 മാസം കൊണ്ട് 32 ശതമാനം വരെ ഉയരാന്‍ ഓഹരിക്ക് കെല്‍പ്പുണ്ട്. കേള്‍ക്കേണ്ട താമസം കഴുത്തറ്റം നഷ്ടത്തില്‍ മുങ്ങിയ വിപണിയില്‍ നിന്നും കരകയറുകയാണ് സണ്‍ ടിവി നെറ്റ്വര്‍ക്ക്. ബ്രോക്കറേജായ കൊട്ടാക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് റേറ്റിങ് ഉയര്‍ത്തിയതിന് പിന്നാലെ സണ്‍ ടിവി നെറ്റ്വര്‍ക്ക് ഓഹരികള്‍ 6 ശതമാനത്തിലധികം മുന്നേറി.
വെള്ളിയാഴ്ച്ച 405.25 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ച കമ്പനി 434 രൂപയിലാണ് വാരാന്ത്യം വ്യാപാരം നിര്‍ത്തിയത്. ഇന്നുമാത്രം ഓഹരി വിലയിലേക്ക് 24.60 രൂപ അധികം ചേര്‍ക്കാന്‍ സ്റ്റോക്കിന് കഴിഞ്ഞു.
540 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് സണ്‍ ടിവി ഓഹരികളില്‍ കൊട്ടാക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് പുതുതായി നിര്‍ദേശിക്കുന്നത്. ലക്ഷ്യത്തിലേക്ക് എത്താനുള്ള കാലയളവ് 12 മാസം. അടുത്തകാലം വരെയും വിറ്റൊഴിവാക്കാനുള്ള 'റെഡ്യൂസ്' റേറ്റിങ്ങാണ് സ്റ്റോക്കിന് ബ്രോക്കറേജ് കല്‍പ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ വാങ്ങാനുള്ള 'ബൈ' റേറ്റിങ്ങിലേക്ക് കാര്യങ്ങളെത്തി.
വ്യവസായരംഗത്തെ ഘടനാപരമായ അപകടസാധ്യതകള്‍ കണക്കാക്കിയതിന് ശേഷവും മികച്ച മൂല്യം വാഗ്ദാനം ചെയ്യാന്‍ സണ്‍ ടിവിക്ക് കഴിയുന്നുണ്ടെന്ന് ബ്രോക്കറേജ് നിരീക്ഷിക്കുന്നു.
'കമ്പനിയുടെ ക്യാഷ് ജനറേഷന് ദൃഢമാണ്. മൂലധനവിഹിതത്തിലെ ആശങ്കകള്‍ പരിഹരിക്കാനായി മാനേജ്മെന്റ് ഡിവിഡന്റ് പേഔട്ട് വര്‍ധിപ്പിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്', ജൂണ്‍ 17 -ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കൊട്ടാക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് പറയുന്നു.
കഴിഞ്ഞ 12 മാസം കൊണ്ട് 20 ശതമാനത്തിലധികം വിലയിടിവ് നേരിടുന്ന സ്റ്റോക്കാണ് സണ്‍ ടിവി നെറ്റ്വര്‍ക്ക്. പ്രധാന ബിസിനസിലെ നിക്ഷേപക്കുറവ്, ഡിജിറ്റല്‍ സെഗ്മന്റുകളിലെ ശ്രദ്ധക്കുറവ്, ഭരണപരമായ ആശങ്കകള്‍ എന്നിവ സണ്‍ ടിവി ഓഹരികളുടെ വീഴ്ച്ചയ്ക്കുള്ള കാരണങ്ങളാണ്.
എന്നാല്‍ പുതിയ സംഭവവികാസങ്ങള്‍ കമ്പനിയുടെ തലവര മാറ്റുമെന്ന് ബ്രോക്കറേജ് കരുതുന്നു. സണ്‍ ടിവിയുടെ ഉയര്‍ച്ചയില്‍ ഐപിഎല്‍ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദ് നിര്‍ണായകമാവും.
സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വര്‍ധിച്ച വാല്യുവേഷന് കമ്പനിയുടെ മാറ്റുകൂട്ടുന്നുണ്ട്. അടുത്ത രണ്ടു വര്‍ഷത്തിനകം ഐപിഎല്‍ ടീമില്‍ നിന്നുള്ള പ്രതിയോഹരി വരുമാനം മൂന്നുമടങ്ങ് വളര്‍ന്ന് 6.5 രൂപയാകുമെന്ന് ബ്രോക്കറേജ് കണക്കുകൂട്ടുന്നു.
അടുത്തിടെയാണ് ഐപിഎല്‍ സംപ്രേക്ഷണാവകാശം ഡിസ്നി സ്റ്റാറിനും വയകോമിനും ബിസിസിഐ നല്‍കിയത്. 48,390 കോടി രൂപയുടേതാണ് പുതിയ കരാര്‍. മറ്റു ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ പോലെ സണ്‍ ടിവിയുടെ ഹൈദരാബാദ് ഫ്രാഞ്ചൈസിയും ഇതിന്റെ പ്രധാന ഗുണഭോക്താവായി മാറും.
സംപ്രേക്ഷണാവകാശവുമായി ബന്ധപ്പെട്ട പുതിയ കരാര്‍ ഐപിഎല്‍ ടീമുകളുടെ വരുമാനം രണ്ടിരട്ടിയാക്കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ടീമുകളുടെ വാല്യുവേഷനും വര്‍ധിക്കും. 7,500 കോടി രൂപയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന് കൊട്ടാക്ക് ഇക്വിറ്റീസ് മൂല്യം കല്‍പ്പിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
