ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ ശൃംഖലകളിലൊന്നായ സൺ ടിവി നെറ്റ്‌വർക്ക് ലിമിറ്റഡിന്റെ ഓഹരികൾ ഇടിയുന്നു. നിലവിൽ 4 ശതമാനത്തിലധികം ഓഹരി ഇടിഞ്ഞ് 587.40 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ സെഷനുകളിലും ഓഹരിയിൽ ഇടിവുണ്ടായെങ്കിലും ഇന്ന് ശ്രദ്ധയാകർഷിക്കാൻ മറ്റൊരു കാര്യമുണ്ട്. അതെ, സൺ ടിവി നെറ്റ്‌വർക്കിൻ്റെ ഉടമകളിലൊരാളായ കലാനിധി മാരനെതിരെ സഹോദരനും മുൻ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ദയാനിധി മാരൻ "വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ" ഉൾപ്പെടെയുള്ള വഞ്ചനാപരമായ പ്രവർത്തനങ്ങൾ ആരോപിച്ച് നോട്ടീസ് അയച്ചു.
2025 ജൂൺ 10 ന് പുറത്തിറക്കിയ നിയമപരമായ നോട്ടീസ് കലാനിധി മാരനും ഭാര്യ കാവേരി മാരൻ ഉൾപ്പെടെ ഏഴ് പേർക്കാണ് അയച്ചത്. ഇതോടെയാണ് ഇന്ന് സൺ ടിവിയുടെ ഓഹരികൾ വിപണി തുറന്നപ്പോൾ തന്നെ താഴേക്ക് വീണത്. ആരോപണത്തെ കുറിച്ച് വിശദമായി അറിയാം...
പ്രധാന ആരോപണങ്ങൾ
വ്യക്തിപരമായ നേട്ടത്തിനായി കലാനിധി മാരൻ ഈ കമ്പനി ഏറ്റെടുക്കാൻ പദ്ധതിയിട്ടതായി ദയാനിധി മാരൻ അയച്ച നോട്ടീസിൽ ആരോപിക്കുന്നു. 2003 സെപ്റ്റംബറിൽ അവരുടെ പിതാവ് മുരസൊലി മാരൻ ഗുരുതരാവസ്ഥയിലായിരുന്നപ്പോഴാണ് ഈ നീക്കത്തിന് തുടക്കമിട്ടതെന്ന് നോട്ടീസിൽ ആരോപിക്കുന്നു. ഈ സാഹചര്യം കലാനിധി മാരൻ ചൂഷണം ചെയ്തതായും നോട്ടീസിൽ ആരോപിക്കുന്നു.
2003-ൽ ഇരുവരുടെയും പിതാവിന്റെ മരണശേഷം മരണ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നിയമപരമായ അവകാശി സർട്ടിഫിക്കറ്റ് പോലുള്ള ശരിയായ രേഖകൾ ഇല്ലാതെ, അവരുടെ അമ്മ മല്ലിക മാരന് ഓഹരികൾ കൈമാറ്റം ചെയ്യപ്പെട്ടു എന്ന് നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. പിന്നീട് കലാനിധി മാരന് ഓഹരികൾ കൈമാറാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൈമാറ്റം നടത്തിയതെന്നും പറയുന്നു.

ഓഹരി വിഹിതം എത്രയാണ്?
2003 സെപ്റ്റംബർ 15 ന് കലാനിധി മാരാൻ 12 ലക്ഷം ഇക്വിറ്റി ഓഹരികൾ ഒരു ഓഹരിക്ക് 10 രൂപ വീതം നൽകി എന്നാണ് നോട്ടീസിൽ ആരോപിക്കുന്നത്. ഇത് വിശ്വാസ വഞ്ചനയുടെയും നിയമപരമായ കുറ്റകൃത്യത്തിൻ്റെയും ഉദാഹരണമാണ്. കാരണം ആ സമയത്ത് ഓഹരികളുടെ മൂല്യം 2,500 മുതൽ 3,000 രൂപ വരെയായിരുന്നു എന്നതാണ് സത്യം.
ഇത്തരമൊരു നീക്കത്തിനു മുന്നേ കലാനിധിക്ക് ഓഹരികളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ പിന്നീട് ഭൂരിഭാഗം ഓഹരികളുടെയും ഉടമയായി കലാനിധി. അതായത് കുടുംബങ്ങളുടെ ഓഹരികൾ വെറും 20% ആയി കുറച്ചു. നിലവിൽ, സൺ ടിവി നെറ്റ്‌വർക്കിൽ 75 ശതമാനം ഉടമസ്ഥതയിലുള്ള അദ്ദേഹം 2.9 ബില്യൺ ഡോളർ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ബിസിനസുകാരിൽ ഒരാളാണ്.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണം ആവശ്യപ്പെടുമെന്ന് നോട്ടീസിൽ ദയാനിധി മാരൻ പറയുന്നു. സൺ ഡയറക്ട് ടിവി പ്രൈവറ്റ് ലിമിറ്റഡ്, സ്‌പൈസ് ജെറ്റ് തുടങ്ങിയവ ഏറ്റെടുക്കാൻ ഈ ഫണ്ടുകൾ ഉപയോഗിച്ചതായി നോട്ടീസിൽ അവകാശപ്പെടുന്നു.
പ്രധാന ആവശ്യങ്ങൾ
2003 സെപ്റ്റംബർ 15 ലെ സൺ ടിവി നെറ്റ്‌വർക്ക് ലിമിറ്റഡിന്റെ ഓഹരി പങ്കാളിത്തം പുനഃസ്ഥാപിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. മാത്രമല്ല നിയമവിരുദ്ധമായി സ്വന്തമാക്കിയ എല്ലാ സമ്പത്തും എം കെ ദയാലു, എസ് എൻ മാരൻ എന്നിവരുടെ നിയമപരമായ അവകാശികൾക്ക് തിരികെ നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ കലാനിധി മാരനും, അദ്ദേഹത്തിൻ്റെ കൂടെയുള്ളവർക്കുമെതിരെ സിവിൽ, ക്രിമിനൽ, റെഗുലേറ്ററി, എൻഫോഴ്‌സ്‌മെന്റ് നടപടികൾ ആരംഭിക്കാൻ സാധ്യതയുണ്ട്.
സ്വത്ത് തർക്കം മുൻപും ഉണ്ടായിട്ടുണ്ട്....
വർഷങ്ങൾക്കു മുന്നേ ഉയർന്ന മൂല്യം ഉണ്ടായിരുന്നിട്ടും സൺ ടിവിയിലെ എംകെ ദയാലുവിന്റെ ഓഹരി 100 കോടി രൂപയ്ക്ക് വാങ്ങിയതിനെച്ചൊല്ലി കരുണാനിധിയുടെയും മാരന്റെയും കുടുംബങ്ങൾ തമ്മിൽ തർക്കം നടക്കുകയും, അതിനെതിരെ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. കൂടാതെ, കലാനിധിയുടെയും, ദയാനിധിയുടെയും അമ്മയായ മല്ലിക മാരന് ലാഭവിഹിതം നൽകുന്നത് സംബന്ധിച്ച് 2006 ലും പ്രശ്നങ്ങൾ ഉയർന്നിരുന്നു.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications