2020 അവസാനം വരെ വർക്ക് വിസ താൽക്കാലികമായി നിർത്തിവച്ച യുഎസ് പ്രസിഡസ്ന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിൽ താൻ നിരാശനാണെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ. 2020 അവസാനം വരെ എച്ച് -1 ബി, എച്ച് -2 ബി, എൽ, ജെ തുടങ്ങിയ വിഭാഗങ്ങളിലെ വർക്ക് വിസ താൽക്കാലികമായി നിർത്തിവച്ച് പ്രസിഡന്റ് ട്രംപ് പ്രഖ്യാപനം നടത്തിയതിന് മണിക്കൂറുകൾക്കുള്ളിലാണ് പിച്ചെയുടെ ട്വീറ്റ്.
യുഎസ് പരിധിയിലുള്ള ഇന്ത്യൻ ടെക്കികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന തൊഴിൽ വിസകളിലൊന്നാണ് എച്ച് -1 ബി വിസ. വിദേശത്ത് നിന്നും തൊഴിലാളികളെ കൊണ്ടുവരുന്നതിന് കമ്പനികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്ന വിസയാണ് ഇത്. അതിനാൽ തന്നെ പുതിയ എച്ച് -1 ബി വിസ നല്‍കുന്നതില്‍ യു.എസ് ഭരണകൂടം ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണത്തില്‍ വലയുന്നതും ഐ. ടി കമ്പനികളാണ്.

ഈ വിസകളിലാണ് ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഇന്ത്യൻ ഐടി കമ്പനികളായ ടിസിഎസ്, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ ഭൂരിഭാഗം കമ്പനികളും ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് എഞ്ചിനീയർമാരെ കൊണ്ടുവരുന്നത്. എച്ച് 1 ബി വിസയിലൂടെ അമേരിക്കയില്‍ താമസിച്ച് ജോലി ചെയ്യുന്നവരില്‍ 70 ശതമാനവും ഇന്ത്യന്‍ പൗരന്മാരാണ്. കുടിയേറ്റം തടയുന്നതിനും രാജ്യത്തെ പ്രാദേശിക തൊഴിലിനെ സഹായിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് എച്ച്-1 ബി, എല്‍-1, മറ്റ് താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റുകള്‍ എന്നിവയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നാണ് പറയുന്നത്. ഇതിനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു.
ഉത്തരവിൽ പ്രസിഡന്റ് ഒപ്പുവെച്ചതോടെ ഈ വർഷം അവസാനം വരെ ഏകദേശം 3.25 ലക്ഷം കുടിയേറ്റക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമാണ് വിലക്ക് ബാധകമാകുക എന്നാണ് കണക്ക്. എന്നാൽ ഇത് 5.25 ലക്ഷം വരുമെന്നാണ് ട്രംപ് ഭരണകൂടത്തിലെ ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നല്ലൊരു ശതമാനം തദ്ദേശീയർക്ക് തൊഴിൽ നഷ്‌ടപ്പെട്ടിട്ടുണ്ട്.
അതിനാൽ തന്നെ എച്ച് -1 ബി, എച്ച് -2 ബി, ജെ, എൽ നോൺ മൈഗ്രന്റ് വിസകൾ ഉപയോഗിച്ച് അധികമായി തൊഴിലാളികൾ വരുന്നത് നിലവിൽ അമേരിക്കയിലെ തദ്ദേശീയരായവരുടെ തൊഴിലവസരങ്ങൾക്ക് ഭീഷണിയാണെന്നാണ് ഉത്തരവിൽ പറയുന്നത്. അമേരിക്കൻ തൊഴിൽ മേഖലക്ക് ഭീഷണി ഉയർത്തുന്ന കുടിയേറ്റ തൊഴിലാളികൾക്കുള്ള വിലക്ക് 2020-ന്റെ അവസാനം വരെ നീട്ടുന്നുവെന്നാണ് ഉത്തരവിലുള്ളത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications