2% അരികെ വിപണിയുടെ വീഴ്ച്ച; എന്നാല്‍ ഈ സ്‌മോള്‍-കാപ്പ് ഓഹരികള്‍ സ്‌റ്റൈലായി 'ആഘോഷിച്ചു'! 52% വരെ നേട്ടം

പോയവാരം നഷ്ടത്തിലാണ് ഇന്ത്യന്‍ വിപണി വ്യാപാരം പൂര്‍ത്തിയാക്കിയത്. സെന്‍സെക്‌സില്‍ 1,141.78 പോയിന്റ് ചോര്‍ന്നു; 57,197.15 നിലയിലാണ് ബോംബെ സൂചിക വാരാന്ത്യം പിന്നിട്ടത്. എന്‍എസ്ഇ നിഫ്റ്റിയില്‍ 303.65 പോയിന്റ് ഇടിവ് സംഭവിച്ചു. 17,172 പോയിന്റ് നിലയിലേക്ക് സൂചിക തിരിച്ചിറങ്ങി.

പലിശ നിരക്കുകള്‍ ഉടന്‍ കൂട്ടുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്റെ പ്രതികരണം, ബോണ്ട് വരുമാനത്തിലെ ഉയര്‍ച്ച, നാലാംപാദ വരുമാന കണക്കുകള്‍, ദുഷ്‌കരമാവുന്ന റഷ്യ-ഉക്രൈന്‍ യുദ്ധം എന്നീ ഘടകങ്ങള്‍ പോയവാരം വിപണിയുടെ വീഴ്ച്ചയ്ക്ക് കാരണങ്ങളാണ്.

വീഴ്ച്ച

വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകള്‍ പരിശോധിച്ചാല്‍ പോയവാരം നിഫ്റ്റി ഐടിയാണ് ഏറ്റവും കനത്ത നഷ്ടം നേരിട്ടത്. സൂചിക 5.6 ശതമാനം താഴേക്ക് പോയി. നിഫ്റ്റി മീഡിയ സൂചികയിലും 4 ശതമാനം വീഴ്ച്ച സംഭവിച്ചു. നിഫ്റ്റി പിഎസ്‌യു, ബാങ്ക് സൂചികകള്‍ 4 ശതമാനം വീതം ഇടറിയിട്ടുണ്ട്.

മറുഭാഗത്ത് നിഫ്റ്റി ഓട്ടോ സൂചിക 3 ശതമാനവും നിഫ്റ്റി എനര്‍ജി സൂചിക 2.4 ശതമാനവും വീതം ഉയര്‍ച്ച രേഖപ്പെടുത്തിയത് കാണാം. വിശാല വിപണികളിലും നഷ്ടം നിഴലിക്കുന്നുണ്ട്. ബിഎസ്ഇ മിഡ്-കാപ്പ് 1.1 ശതമാനം നഷ്ടം കണ്ടു; സ്‌മോള്‍-കാപ്പ് സൂചിക 0.9 ശതമാനവും താഴേക്ക് വീണു. ലാര്‍ജ്-കാപ്പിലാണ് വന്‍വീഴ്ച്ച, 1.7 ശതമാനം!

ആശങ്കകള്‍

ആശങ്കകള്‍

ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ അനുമാനം രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) പുനഃപരിശോധിച്ചിട്ടുണ്ട്. 2022 വര്‍ഷം 3.6 ശതമാനം ആഗോള ജിഡിപി വളര്‍ച്ചയാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. മുന്‍പിത് 4.4 ശതമാനമായിരുന്നു. നടപ്പു വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 9 ശതമാനത്തില്‍ നിന്നും 8.2 ശതമാനമായും ഐഎംഎഫ് വെട്ടിക്കുറച്ചിട്ടുണ്ട്. ഇതേസമയം അമേരിക്ക, ചൈന, ജപ്പാന്‍ തുടങ്ങിയ സുപ്രധാന സമ്പദ്‌വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ നില ഏറെ ഭേദമാണ്.

 
സ്‌മോള്‍-കാപ്പുകള്‍ 'ആഘോഷിച്ച' വാരം

സ്‌മോള്‍-കാപ്പുകള്‍ 'ആഘോഷിച്ച' വാരം

പോയവാരം വിപണി നഷ്ടത്തിലാണ് നിര്‍ത്തിയതെങ്കിലും 50 സ്‌മോള്‍-കാപ്പ് ഓഹരികള്‍ 10 മുതല്‍ 52 ശതമാനം വരെ നേട്ടം കയ്യടക്കിയത് കാണാം. സണ്‍ഫ്‌ളാഗ് അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി, നവ്കര്‍ കോര്‍പ്പറേഷന്‍, ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍, മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ്, ടെക്‌സ്മാകോ റെയില്‍ ആന്‍ഡ് എഞ്ചിനീയറിങ്, ബജാജ് ഹിന്ദുസ്താന്‍ ഷുഗര്‍, ക്യൂപ്പിഡ്, ബോറോസില്‍ റീന്യൂവബിള്‍സ്, ഡിസിഎം ശ്രീറാം ഇന്‍ഡസ്ട്രീസ്, അപ്‌കോടെക്‌സ് ഇന്‍ഡസ്ട്രീസ്, മിന്‍ഡ കോര്‍പ്പറേഷന്‍ തുടങ്ങിയവര്‍ ഈ നിരയില്‍ പെടും. പൂര്‍ണ പട്ടിക ചുവടെ.

പട്ടിക
  • സണ്‍ഫ്‌ളാഗ് അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി - 52.08%
  • നവ്കര്‍ കോര്‍പ്പറേഷന്‍ - 39.73%
  • ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ - 36.17%
  • മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് - 32.57%
  • ടെക്‌സ്മാകോ റെയില്‍ ആന്‍ഡ് എഞ്ചിനീയറിങ് - 28.88%
  • ബജാജ് ഹിന്ദുസ്താന്‍ ഷുഗര്‍ - 27.20%
  • ക്യൂപ്പിഡ് - 24.77%
  • ബോറോസില്‍ റീന്യൂവബിള്‍സ് - 23.35%
  • ഡിസിഎം ശ്രീറാം ഇന്‍ഡസ്ട്രീസ് - 22.26%
  • അപ്‌കോടെക്‌സ് ഇന്‍ഡസ്ട്രീസ് - 21.01%
കയറ്റം
  • മിന്‍ഡ കോര്‍പ്പറേഷന്‍ - 20.64%
  • എന്‍എല്‍സി ഇന്ത്യ - 19.38%
  • ഉത്തം ഷുഗര്‍ മില്‍സ് - 18.60%
  • ടൈം ടെക്‌നോപ്ലാസ്റ്റ് - 18.16%
  • ടിജിവി സ്രാക്ക് ലിമിറ്റഡ് - 17.25%
  • ഷ്‌നൈഡര്‍ ഇലക്ട്രിക് ഇന്‍ഫ്രാസ്ട്രക്ചര്‍ - 17.11%
  • ജീനസ് പവര്‍ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് - 17.05%
  • ബോംബെ ഡൈയിങ് ആന്‍ഡ് മാനുഫാക്ചറിങ് കമ്പനി - 16.51%
  • ശ്രീ രേണുക ഷുഗഴ്‌സ് - 16.41%
 
ഇടറിയവർ

മറുഭാഗത്ത് ബിര്‍ല ടയേഴ്‌സ്, ഐനെസോ സ്‌റ്റൈറോല്യൂഷന്‍ ഇന്ത്യ, ഓറം പ്രോപ്‌ടെക്ക്, ഏഷ്യന്‍ ഗ്രാനൈറ്റോ ഇന്ത്യ, വീനസ് റെമഡീസ്, ഇന്ത്യാബുള്‍സ് റിയല്‍ എസ്‌റ്റേറ്റ്, യാരി ഡിജിറ്റല്‍ ഇന്റഗ്രേറ്റഡ് സര്‍വീസസ്, സോളാര ആക്ടിവ് ഫാര്‍മ സയന്‍സസ്, പിടിസി ഇന്‍ഡസ്ട്രീസ്, ജയ്പ്രകാശ് അസോസിയേറ്റ്‌സ്, ആലോക് ഇന്‍ഡസ്ട്രീസ്, ഇന്റലക്ട് ഡിസൈന്‍ അറീന, റാലിസ് ഇന്ത്യ, ഡൈനമിക് പ്രോഡക്ട്‌സ്, റെനൈസന്‍സ് ഗ്ലോബല്‍, സാരേഗാമ ഇന്ത്യ, സ്റ്റീല്‍ എക്‌സ്‌ചേഞ്ച് ഇന്ത്യ, കാബ്ര എക്‌സ്ട്രൂഷന്‍ ടെക്‌നിക്ക് എന്നീ കമ്പനികള്‍ 10 മുതല്‍ 24 ശതമാനം വരെ വീഴ്ച്ച സ്‌മോള്‍-കാപ്പ് രംഗത്ത് അറിയിക്കുന്നുണ്ട്.

 
നിഫ്റ്റി എങ്ങോട്ട്?

നിഫ്റ്റി എങ്ങോട്ട്?

കൃത്യമായ ദിശയില്ലാതെയാണ് മാര്‍ക്കറ്റ് ഹ്രസ്വകാലയളവില്‍ നീങ്ങുന്നത്. 17,280 പോയിന്റിന് മുകളില്‍ ബ്രേക്കൗട്ട് കണ്ടെത്തിയാല്‍ മാത്രമേ 'കാളക്കൂറ്റന്മാര്‍ക്ക്' പുള്‍ബാക്ക് റാലി സാധ്യമാവുകയുള്ളൂ. ഇതു സംഭവിച്ചാല്‍ 17,400-17,550 റേഞ്ചില്‍ സൂചിക ചലിക്കും. 200 ദിവസത്തെ സിംപിള്‍ മൂവിങ് ആവറേജായ 17,200 -ന് താഴെ വ്യാപാരം ചെയ്യുന്നിടത്തോളം നിഫ്റ്റിയില്‍ തിരുത്തല്‍ തുടരാനാണ് സാധ്യത, കൊട്ടാക്ക് സെക്യുരിറ്റീസിന്റെ ടെക്‌നിക്കല്‍ റിസര്‍ച്ച് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് അമോല്‍ അതാവാലെ പറയുന്നു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X