ദില്ലി: കഴിഞ്ഞ വര്‍ഷം പാപ്പരായി പ്രഖ്യാപിക്കാന്‍ ഇരുന്നതായിരുന്നു 'വണ്‍വെബ്' എന്ന മള്‍ട്ടി നാഷണല്‍ കമ്പനി. അന്താരാഷ്ട്ര തലത്തില്‍ ബ്രോഡ്ബാന്‍ഡ്, സാറ്റലൈറ്റ്, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ് വണ്‍വെബ്.
അന്ന് വണ്വെബിനെ രക്ഷിച്ചെടുത്തത് യുകെ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് സുനില്‍ മിത്തല്‍ ആയിരുന്നു. ഇപ്പോള്‍ വണ്‍വെബിലെ ഭൂരിപക്ഷ ഓഹരികളും സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് സുനില്‍ മിത്തലിന്റെ ഭാരതി എന്റര്‍പ്രൈസസ്. വലിയ നിക്ഷേപമാണ് നടത്തുന്നത്. വിശദാംശങ്ങള്‍...
500 ദശലക്ഷം ഡോളര്‍
പുതിയതായി 500 ദശലക്ഷം ഡോളര്‍ കൂടിയാണ് ഭാരതി ഗ്രൂപ്പ് വണ്‍വെബില്‍ നിക്ഷേപിക്കാന്‍ പോകുന്നത്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ 3,700 കോടിയില്‍ അധികം വരും ഇത്. ഇതോടെ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ മേഖലയിലെ കമ്പനിയില്‍ ഭാരതി ഗ്രൂപ്പിന് ഭൂരിപക്ഷ ഓഹരികളും സ്വന്തമാകും.
എത്ര ഓഹരികള്‍
500 ദശലക്ഷം ഡോളറിന്റെ കൈമാറ്റവും യൂട്ടില്സാറ്റിനിലെ 550 ദശലക്ഷം ഡോളറിന്റെ നിക്ഷേപവും കൂടിയാകുമ്പോള്‍ ഭാരതി ഗ്രൂപ്പിന്റെ ഓഹരികള്‍ 38.6 ശതമാനം ആകും. യുകെ ഗവണ്മെന്റിനും സോഫ്റ്റ്ബാങ്കിനും യൂട്ടെല്സാറ്റിനും 19.3 ശതമാനം വീതം ഓഹരികള്‍ വണ്‍വെബില്‍ ഉണ്ടാകും. 2021 ല്‍ തന്നെ ഇടപാടുകള്‍ പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
വണ്‍വെബ്
ലോ എര്‍ക്ക് ഓര്‍ബിറ്റ് (എല്‍ഇഒ) സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് കമ്പനിയാണ് വണ്‍വെബ്. 2012 ല്‍ ഗ്രെഗ് വെയ്ലര് സ്ഥാപിച്ച കമ്പനിയാണിത്. 2020 ല്‍ കടുത്ത പ്രതിസന്ധികളിലൂടെ ആയിരുന്നു കമ്പനി കടന്നുപോയത്. കടബാധ്യത കൂടിയതോടെ 85 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യവും അന്ന് ഉണ്ടായിരുന്നു. അന്ന് യുകെ ഗവണ്മെന്റും ഭാരതി ഗ്ലോബലും ആയിരുന്നു അവരെ കൈപിടിച്ചുയര്‍ത്തിയത്.
2.4 ബില്യണ്‍ ഡോളര്‍
പുതിയ നിക്ഷേപങ്ങള്‍ വരുന്നതോടെ വണ്‍വെബ് വലിയ മുന്നേറ്റം തന്നെ നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൊത്തം 2.4 ബില്യണ്‍ ഡോളറിന്റെ ഇക്വിറ്റി നിക്ഷേപമാണ് ഇടപാടുകള്‍ പൂര്‍ത്തിയാകുമ്പോള്‍ കമ്പനിയ്ക്ക് ലഭ്യമാകുക എന്നാണ് കരുതുന്നത്.
വലിയ ലക്ഷ്യങ്ങള്‍
'എല്ലാവര്ക്കും എല്ലായിടത്തും ഇന്റര്‍നെറ്റ് സേവനങ്ങള്‍' എന്നതാണ് വണ്‍വെബിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതിനായി 650 ലോ എര്‍ത്ത് ഓര്‍ബിറ്റ് കൃത്രിമോപഗ്രഹങ്ങളുടെ ഒരു ശൃംഖല ഒരുക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇതുവരെ 218 കൃത്രിമോപഗ്രങ്ങള്‍ ആണ് ഇവര്‍ ഇതിനായി വിക്ഷേപിച്ചിരിക്കുന്നത്. പുതിയ നിക്ഷേപങ്ങള്‍ വരുന്ന സാഹചര്യത്തില്‍ ഈ നീക്കങ്ങള്‍ വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കാം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications