1,000 രൂപ 1.25 ലക്ഷമാക്കിയ ഇത്തിരിക്കുഞ്ഞന്‍ സ്‌റ്റോക്ക്; നിങ്ങളും ആ ഭാഗ്യവാനാണോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണടച്ച് തുറക്കും മുമ്പ് കോടീശ്വരന്മാരാകാന്‍ ആഗ്രഹിക്കാത്തവരായി അധികമാരും കാണില്ല. അത്തരം ഭാഗ്യാന്വേഷണത്തിന്റെ ഭാഗമായി പലരും ഇപ്പോള്‍ ക്രിപ്‌റ്റോ കറന്‍സിയില്‍ ഒന്നു പയറ്റി നോക്കുന്നുമുണ്ട്. പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടു വരുമെന്ന് പറഞ്ഞതോടെ, ക്രിപ്റ്റോയുടെ ലോകത്തും നഷ്ടക്കഥകളായി ബാക്കി. ക്രിപ്‌റ്റോ കറന്‍സികളുടെ കുതിപ്പില്‍ ഓഹരി വിപണിയുടെ ഗ്ലാമര്‍ മങ്ങിപ്പോകുമോയെന്ന് നിനച്ചിരിക്കുമ്പോഴാണ് ക്രിപ്‌റ്റോ കറന്‍സികളെയും വെല്ലുന്ന ആദായ നേട്ടത്തിന്റെ കഥ വെളിച്ചത്തേക്കു വരുന്നത്. ബോംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ അധികമാരാലും ശ്രദ്ധിക്കാതെ കിടന്ന ലോജിസ്റ്റിക് മേഖലയിലെ ഒരു കമ്പനി, നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത് സ്വപ്‌ന നേട്ടമാണ്.

പെന്നി സ്റ്റോക്ക്

പെന്നി സ്റ്റോക്ക്

തീരെ വിലക്കുറവിലുള്ള ഓഹരികളെയാണ് പെന്നി സ്റ്റോക്കുകള്‍ എന്ന് വിളിക്കുന്നത്. മൈക്രോ ക്യാപ് സ്റ്റോക്കുകള്‍ എന്നും അറിയപ്പെടാറുണ്ട്. ഇന്ത്യയില്‍ 10-20 രൂപയില്‍ താഴെ വിലയുള്ള ഓഹരികളെയാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പെന്നി സ്റ്റോക്കുകളുടെ വിപണി മൂല്യവും, ഓഹരി ഉടമകളുടെ എണ്ണവും പൊതുവേ കുറവായിരിക്കും. അപ്രതീക്ഷിതമായ ഊഹാപോഹങ്ങളും തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഒക്കെ കമ്പനികളുടെ ഓഹരി വിലയില്‍ വളരെ വേഗത്തില്‍ പ്രതിഫലിച്ചേക്കും. അതിനാല്‍ ഞൊടിയിടയില്‍ പെന്നി സ്റ്റോക്കുകളുടെ വിലയും ഉയരുകയും താഴുകയും ചെയ്യാറുണ്ട്. എന്നാല്‍ അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി സ്റ്റോക്കുകള്‍ക്ക് കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ചയും നല്‍കാറുണ്ട്.

Also Read: ഒത്താൽ 1,100 രൂപ വരെ ലാഭം, ഈ ഐസിഐസിഐ ഗ്രൂപ്പ് കമ്പനിയെ വാങ്ങുന്നോ?Also Read: ഒത്താൽ 1,100 രൂപ വരെ ലാഭം, ഈ ഐസിഐസിഐ ഗ്രൂപ്പ് കമ്പനിയെ വാങ്ങുന്നോ?

ഞൊടിയിടയില്‍ ലക്ഷപ്രഭു

ഞൊടിയിടയില്‍ ലക്ഷപ്രഭു

2020 ഡിസംബര്‍ 8- ന് വെറും 1.53 രൂപ മാത്രം വിലയുണ്ടായിരുന്നപ്പോള്‍ 1,000 രൂപയ്ക്ക് ഓഹരികള്‍ വാങ്ങിയിരുന്നേല്‍ ഇന്നത്തെ മാര്‍ക്കറ്റ് വില പ്രകാരം അത് 1.23 ലക്ഷമായി മാറിയേനെ. അതായത്, 1,00,000 രൂപയക്ക് ഓഹരികള്‍ കഴിഞ്ഞ ഡിസംബറില്‍ വാങ്ങിയിരുന്നെങ്കില്‍ ഇന്നത് 1.23 കോടി രൂപയായി വര്‍ധിക്കുമായിരുന്നു. ആദായത്തില്‍ 12,253 ശതമാനം നേട്ടം. ഈ സ്വപ്ന നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചത് വെറും 12 മാസത്തിനുള്ളിലാണ്. ഇതോടെ കമ്പനിയുടെ വിപണി മൂലധനം ഇപ്പോള്‍ 136 കോടിയായി ഉയര്‍ന്നു.

Also Read: 249 രൂപയുടെ ഈ ടെക്‌സ്റ്റൈല്‍ ഓഹരിയില്‍ 44% ലാഭം നേടാം; വാങ്ങുന്നോ?Also Read: 249 രൂപയുടെ ഈ ടെക്‌സ്റ്റൈല്‍ ഓഹരിയില്‍ 44% ലാഭം നേടാം; വാങ്ങുന്നോ?

ഈ വര്‍ഷവും മോശമല്ല

ഈ വര്‍ഷവും മോശമല്ല

ഈ വര്‍ഷം ആദ്യത്തെ 11 മാസം കൊണ്ട് തന്നെ 9,743 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചു. അതായത് ജനുവരിയില്‍ നിക്ഷേപിച്ച ഒരു ലക്ഷം ഈ നവംബറോടെ 98 ലക്ഷം രൂപയായി മാറിയേനെ. കഴിഞ്ഞ മൂന്ന് മാസത്തിനിടെയില്‍ പോലും 260 ശതമാനം നേട്ടം നല്‍കി. ഇക്കഴിഞ്ഞ ഒരാഴ്ചക്കിടെ പോലും 1 ലക്ഷത്തിന് 15,000 രൂപയോളം ലാഭം ഫ്ലോമിക് ഗ്ലോബൽ ലോജിസ്റ്റികസിന്റെ ഓഹരികള്‍ സമ്മാനിച്ചിട്ടുണ്ട്. നിലവില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഉയര്‍ന്ന വില 216.30 രൂപ ഇക്കഴിഞ്ഞ ഒക്ടോബര്‍ 28- നാണ്.

Also Read: സ്‌റ്റോക്ക് സ്പ്ലിറ്റ് നല്ലതാണോ? ഡിസംബറില്‍ ഓഹരി വിഭജനം നടത്തുന്ന 4 കമ്പനികളെ അറിയാംAlso Read: സ്‌റ്റോക്ക് സ്പ്ലിറ്റ് നല്ലതാണോ? ഡിസംബറില്‍ ഓഹരി വിഭജനം നടത്തുന്ന 4 കമ്പനികളെ അറിയാം

ഫ്‌ലോമിക് ഗ്ലോബല്‍ ലോജിസ്റ്റിക്സ്

ഫ്‌ലോമിക് ഗ്ലോബല്‍ ലോജിസ്റ്റിക്സ്

മുംബൈയിലെ അന്ധേരി കേന്ദ്രമാക്കി ലോജിസ്റ്റിക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഫ്‌ലോമിക് ഗ്ലോബല്‍ ലോജിസ്റ്റിക്. ഇവര്‍ക്ക് ദുബായിലും ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. കാര്‍ഗോ കയറ്റുമതിയും ഇറക്കുമതിയുമാണ് പ്രധാന പ്രവര്‍ത്തനം. കൂടാതെ, കസ്റ്റംസ് ബ്രോക്കറേജ്, വെയര്‍ഹൗസിങ്, ചരക്ക് നീക്കം, വിതരണം തുടങ്ങി നിരവധി സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ്. ഇവര്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ഉപഭോക്താക്കളുണ്ടെന്ന് കമ്പനിയുടെ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നു.

Also Read: കോവിഡിലെ അവസരം! ഈ 4 ഇന്‍ഷുറന്‍സ് ഓഹരികള്‍ 43% വരെ ലാഭം നല്‍കാം; നോക്കുന്നോ?Also Read: കോവിഡിലെ അവസരം! ഈ 4 ഇന്‍ഷുറന്‍സ് ഓഹരികള്‍ 43% വരെ ലാഭം നല്‍കാം; നോക്കുന്നോ?

ഓഹരി പങ്കാളിത്തം

ഓഹരി പങ്കാളിത്തം

പൊതുജനങ്ങളുടെ പക്കലാണ് ഫ്‌ലോമിക് ഗ്ലോബലിന്റെ (BSE : 504380) 72.51 ശതമാനം ഓഹരികളും. ബാക്കി രണ്ട് പ്രമോട്ടര്‍മാര്‍ക്കും കൂടി 27.39 ശതമാനം ഓഹരികളും സ്വന്തമായുണ്ട്. അതേസമയം, 536 പബ്ലിക് ഷെയര്‍ ഹോള്‍ഡര്‍മാരുടെ കൈവശം 52.20 ലക്ഷം ഓഹരികളാണുള്ളത്. എന്നാല്‍ HNI വിഭാഗത്തിലുള്ള 38 പേരുടെ പക്കലാണ് കമ്പനിയുടെ 49.54 ശതമാനം ഓഹരികളും. ബാക്കി റീട്ടേയില്‍ നിക്ഷേപകരായ 488 പബ്ലിക് ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്കും കുടി 2.03 ശതമാനം ഓഹരികള്‍ മാത്രമേയുള്ളൂവെന്നതും ശ്രദ്ധേയമാണ്.

Also Read: തുടര്‍ച്ചയായി ലാഭത്തിലുള്ള ഈ 2 സ്റ്റോക്കുകള്‍ വാങ്ങിക്കോളൂ; 30% നേട്ടം കിട്ടുംAlso Read: തുടര്‍ച്ചയായി ലാഭത്തിലുള്ള ഈ 2 സ്റ്റോക്കുകള്‍ വാങ്ങിക്കോളൂ; 30% നേട്ടം കിട്ടും

സാമ്പത്തികം

സാമ്പത്തികം

എന്നാല്‍ ഫ്‌ലോമിക് ഗ്ലോബലിന്റെ ഓഹരി മൂല്യത്തിലെ വളര്‍ച്ചയുടെ മികവൊന്നും സാമ്പത്തിക ഫലത്തില്‍ കാണാനില്ല. കഴിഞ്ഞ 2 വര്‍ഷമായി കമ്പനി വരുമാനം കാണിക്കുന്നുണ്ട്. എന്നാല്‍ 2020-ല്‍ ലാഭമൊന്നുമില്ല. എന്നാല്‍ വരുമാനം 114 കോടിയായും കാണിച്ചിട്ടുണ്ട്. എന്നാല്‍ 2021 സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം 2 കോടി രൂപയുണ്ട്. ഇതേ കലായളവിലെ വരുമാനം 165 കോടി രൂപയുമാണ്. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ വിറ്റുവരവ് കൂടിയിട്ടും അറ്റാദായത്തിന്റെ വളര്‍ച്ച താഴേക്കാണ്.

Also Read: വിപണി കുതിപ്പിലാണ്; എന്നാൽ ഈ 7 നിഫ്റ്റി സ്റ്റോക്കുകള്‍ ജാഗ്രതയോടെ മാത്രം വാങ്ങുകAlso Read: വിപണി കുതിപ്പിലാണ്; എന്നാൽ ഈ 7 നിഫ്റ്റി സ്റ്റോക്കുകള്‍ ജാഗ്രതയോടെ മാത്രം വാങ്ങുക

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Super Natural Returns From Penny Stock Flomic Global Logistic

Super Natural Returns From Penny Stock Flomic Global Logistic
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X