1.47 ലക്ഷം കോടി രൂപയുടെ എജിആർ കുടിശ്ശിക കമ്പനികളിൽ നിന്ന് ഈടാക്കാൻ നിർദ്ദേശിച്ച കോടതി ഉത്തരവ് പാലിക്കാത്തതിന് കമ്പനികൾക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. സർക്കാരിന് നൽകാനുള്ള പിഴത്തുക അടക്കാത്തതിൽ വോഡാഫോൺ-ഐഡിയ, ഭാരതി എയർടെൽ അടക്കമുള്ള ടെലികോം കമ്പനികളെയാണ് സുപ്രീം കോടതി വിമർശിച്ചിരിക്കുന്നത്. അടുത്ത വാദം കേൾക്കുന്നതിന് മുമ്പ് പിഴത്തുക അടച്ചു തീർക്കണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര ഉത്തരവിട്ടു.
ഇതിനിടെ വോഡഫോൺ ഐഡിയയുടെ ഓഹരി 13.62 ശതമാനം ഇടിഞ്ഞ് ബിഎസ്ഇയിൽ 3.87 രൂപയായി. എന്നാൽ എയർടെൽ ഓഹരി വില 4.18 ശതമാനം ഉയർന്ന് 558.9 രൂപയായി. കുടിശ്ശിക ഈടാക്കാനുള്ള കോടതി ഉത്തരവിനെ മറികടന്ന് ടെലികോം വകുപ്പ് എക്സിക്യൂട്ടീവ് ഉത്തരവ് പിൻവലിക്കണമെന്ന് കോടതിയിൽ വെള്ളിയാഴ്ച ആവശ്യപ്പെട്ടു.

പിഴത്തുക പിരിച്ചെടുക്കാത്തത് ഉദ്യോഗസ്ഥ വീഴ്ചയാണെന്നും എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കേന്ദ്ര സർക്കാറിനോടും സുപ്രീംകോടതി ചോദിച്ചു. ഈ നാട്ടിൽ ഒരു നിയമവും നിലനിൽക്കുന്നില്ലേ. എന്ത് അസംബന്ധമാണ് ഇവിടെ നടക്കുന്നത്. സുപ്രീംകോടതി അടച്ചു പൂട്ടണമോ എന്നും കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.
വോഡാഫോൺ-ഐഡിയ, ഭാരതി എയർടെൽ എന്നിവയെ കൂടാതെ അനിൽ അംബാനിയുെട റിലയൻസ് കമ്യൂണിക്കേഷൻസ്, ടാറ്റാ ടെലിസർവീസസ് എന്നിവയും പിഴത്തുകക്ക് ഇളവ് തേടി സുപ്രീംകോടതിയെ സമീപിച്ചത്. എയർടെൽ 21,682.13 കോടിയും വോഡാഫോൺ 19,823.71 കോടിയും റിലയൻസ് കമ്യൂണിക്കേഷൻസ് 16,456.47 കോടിയും ബി.എസ്.എൻ.എൽ 2,098.72 കോടിയും എം.ടി.എൻ.എൽ 2,537.48 കോടിയും പിഴയായി നൽകാനുള്ളത്.
ബിഎസ്‌എൻഎല്ലിനെ പുനരുജ്ജീവിപ്പിക്കും, ലാഭകരമാക്കും: ടെലികോം മന്ത്രിയുടെ ഉറപ്പ്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
