പ്രാഥമിക ഓഹരി വില്പ്പനക്കാലത്തെ ഗംഭീര അരങ്ങേറ്റം. തുടര്‍ന്ന് ഭീകരമായ വീഴ്ച്ച. പറഞ്ഞുവരുന്നത് ഫാര്‍മ കമ്പനിയായ സുപ്രിയ ലൈഫ്സയന്‍സ് ലിമിറ്റഡിനെ കുറിച്ചാണ്. 2021 ഡിസംബര്‍ 28 -നായിരുന്നു ഓഹരി വിപണിയിലേക്ക് സുപ്രിയ ലൈഫ്സയന്സിന്റെ രംഗപ്രവേശം.
ഐപിഓയുടെ ആദ്യദിനംതന്നെ പൂര്‍ണമായി സബ്സ്ക്രൈബ് ചെയ്യപ്പെട്ട ഓഹരി ലിസ്റ്റിങ് ദിനം 55 ശതമാനം അധിക പ്രീമിയം കയ്യടക്കി. ഐപിഒ വില 274 രൂപയെന്നിരിക്കെ 425 രൂപയ്ക്കാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനി പേരുചേര്ത്തതും.

എന്നാല്‍ വിപണിയിലെ രാജവാഴ്ച്ച തുടരാന്‍ സുപ്രിയ ലൈഫ്സയന്സിന് കഴിഞ്ഞില്ല. ഒന്നുരണ്ടാഴ്ച്ചത്തെ ഉയര്‍ച്ചയ്ക്ക് ശേഷം വീഴ്ച്ചകളുടെ നീണ്ട പരമ്പരയ്ക്ക് കമ്പനി സാക്ഷിയായി. ഫലമോ, സുപ്രിയ ലൈഫ്സയന്സിന്റെ ഓഹരി വില 601.9 രൂപയെന്ന എക്കാലത്തേയും ഉയര്‍ന്ന നിലയില്‍ നിന്നും 179.1 രൂപയിലേക്ക് കൂപ്പുകുത്തി; പതനം 70 ശതമാനത്തിലധികം. എന്നാല്‍ ഇപ്പോള്‍ ചിത്രം സാവധാനം മാറുന്നു. കമ്പനിയുടെ ഓഹരികള്‍ തിരിച്ചുവരവിന് ശ്രമിക്കുകയാണ്.
വെള്ളിയാഴ്ച്ച മാത്രം 8 ശതമാനത്തിലധികം ഉയര്‍ച്ചയാണ് സുപ്രിയ ലൈഫ്സയന്‍സ് രേഖപ്പെടുത്തിയത്. 205 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ച കമ്പനി 224.95 രൂപ വരെയ്ക്കും കയറിയ ശേഷം 220 രൂപയില്‍ തിരശ്ശീലയിട്ടു. പോയവാരത്തെ മുഴുവന്‍ ചിത്രമെടുത്താലും കാണാം 5 ശതമാനം മുന്നേറ്റം. സുപ്രിയ ലൈഫ്സയന്‍സില്‍ ബുള്ളിഷ് ട്രെന്‍ഡ് ഒരുങ്ങുന്നുവെന്ന സൂചന ടെക്നിക്കല്‍ ചാര്‍ട്ട് നല്‍കുന്നുണ്ട്.

Image Source: Investing.com
പ്രതിദിന ചാര്‍ട്ടില്‍ താഴെത്തട്ടില്‍ 'ബുള്ളിഷ് ഡൈവര്‍ജന്‍സ്' ഓഹരി വരച്ചുകാട്ടുന്നുണ്ട്. 'ഓവര്‍സോള്‍ഡ്' മേഖലയില്‍ നിന്നുള്ള കടന്നുവരവും അടുത്ത ചാട്ടത്തിനുള്ള കാഹളം മുഴക്കുന്നു. പൊടുന്നനെയുള്ള വോളിയം വര്‍ധനവും സ്റ്റോക്കില്‍ പ്രത്യേകം പരാമര്‍ശിക്കണം. താഴെത്തട്ടില്‍ ശക്തമായ വാങ്ങലുകളാണ് സുപ്രിയ ലൈഫ്സയന്‍സ് കാണുന്നത്.
വെള്ളിയാഴ്ച്ച മാത്രം 17.3 ലക്ഷം ഓഹരിയിടപാടുകള്‍ സ്റ്റോക്കില്‍ നടന്നു. 10 ദിവത്തെ ശരാശരി വോളിയത്തിലും വര്‍ധനവ് കാണാം. ഫെബ്രുവരി 14 വരെ 2 ലക്ഷം ശരാശരി വോളിയം കണ്ട സുപ്രിയ ലൈഫ് സയന്‍സ് നിലവില്‍ 5 ലക്ഷത്തിലധികം ശരാശരി വോളിയം പറഞ്ഞുവെയ്ക്കുന്നുണ്ട്. വോളിയം വര്ധനവിനൊപ്പമുള്ള വിലവര്‍ധനവ് സ്റ്റോക്കില്‍ രൂപപ്പെടുന്ന ബുള്ളിഷ് ട്രെന്‍ഡിന് സ്ഥിരീകരണം നല്കുന്നു.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടം ലക്ഷ്യമിടുന്നവര്‍ക്ക് സുപ്രിയ ലൈഫ്സയന്‍സില്‍ എന്ട്രിയെടുക്കാനുള്ള മികച്ച അവസരമാണ് ഇപ്പോഴത്തേത്. ഓവര്‍സോള്‍ഡ് സോണില്‍ നിന്നുള്ള തിരിച്ചുവരവ് സ്റ്റോക്കില്‍ മെച്ചപ്പെട്ട റിസ്ക്-ടു-റിവാര്‍ഡ് സാധ്യതയ്ക്കാണ് അടിവരയിടുന്നതും.
ഇനിയിപ്പോള്‍ സുപ്രിയ ലൈഫ്സയന്സിന്റെ ഓഹരി വില ഇടിയുകയാണെങ്കില്‍ നിക്ഷേപകര്‍ക്ക് 179 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതാം. നിലവിലെ ട്രെന്‍ഡ് മാനിച്ച് ഹ്രസ്വകാലാടിസ്ഥാനത്തില്‍ ഏറ്റവും കുറഞ്ഞത് 260 രൂപ തൊടാനെങ്കിലും സ്റ്റോക്ക് ശ്രമിക്കും. ഇക്കാരണത്താല്‍ സ്വിങ് ട്രേഡിന് വേണ്ടിയും സുപ്രിയ ലൈഫ്സയന്സിനെ പരിഗണിക്കുന്നതില്‍ തെറ്റില്ല.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications