വര്‍ണങ്ങളുടെ ഉത്സവമായ ഹോളിയെ സ്വീകരിക്കാന്‍ വിപണിയും ആവേശത്തിമിര്‍പ്പില്‍. അനുകൂലമായ ആഗോള സൂചകങ്ങളുടെ പിന്‍ബലത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന മുന്നേറ്റത്തിനാണ് വിപണി ഇന്ന് സാക്ഷ്യം വഹിച്ചത്. പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും 2 ശതമാനത്തോളം മുന്നേറി. നിഫ്റ്റി 17,250-ന് മുകളിലേക്കും സെന്‍സെക്സ് 1,000 പോയിന്റിലേറെയും കുതിച്ചു. ഇതോടെ മാര്‍ച്ച് 7-ന് ഏഴ് മാസത്തെ താഴ്ന്ന നിലവാരം രേഖപ്പെടുത്തിയ സൂചികകള്‍ 10 ശതമാനത്തോളം തിരികെ പിടിച്ചു കഴിഞ്ഞു. നിക്ഷേപകരുടെ ആസ്തിയിലും 19 ലക്ഷം കോടിയുടെ മുന്നേറ്റമുണ്ടായി. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയിട്ടും വിപണി മുന്നേറാനുള്ള 7 കാരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
7 കാരണങ്ങള്‍
- പ്രതീക്ഷിച്ച തോതിലുള്ള നിരക്ക് വര്‍ധന- യുഎസ് ഫെഡറല്‍ റിസര്‍വ് 25 ബിപിഎസ് നിരക്കില്‍ പലിശ വര്‍ധിപ്പിക്കുമെന്നായിരുന്നു അനുമാനം.
- അമേരിക്കന്‍ സമ്പദ്ഘടന ശക്തമായി തുടരുന്നുവെന്ന ഫെഡ് ചെയര്‍മാന്റെ പ്രസ്താവനയും വിപണിക്ക് ഊര്‍ജം പകര്‍ന്നു.
- അതേപോലെ ഇനി 6 തവണ കൂടി പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന് ഫെഡറല്‍ റിസര്‍വ് വ്യക്തമാക്കിയതോടെ അതു സംബന്ധിച്ച അനിശ്ചിതത്വം തീര്ന്നതിനേയും പോസിറ്റീവായി ഉള്‍ക്കൊണ്ടു.
- വിപണികള്‍ ഓവര്‍ സോള്‍ഡ് മേഖലയിലായിരുന്നതും അനുകൂല വാര്‍ത്തയെത്തിയതോടെ ഷോര്‍ട്ട് കവറിംഗ് നടന്നതും.
- ക്രൂഡ് ഓയില്‍ വില 100 ഡോളര്‍ നിലവാരത്തിന് താഴേക്ക് വന്നത്.
- വിദേശ നിക്ഷേപകര്‍ ആഭ്യന്തര വിപണിയില്‍ വീണ്ടും നിക്ഷേപം ആരംഭിച്ചത്.
- ചൈനീസ് സര്‍ക്കാര്‍, പ്രതിസന്ധി നേരിടുന്ന മേഖലയ്ക്കു വേണ്ട സഹായം നല്‍കുമെന്ന പ്രഖ്യാപനം.
ഒടുവില്‍ എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റി 312 പോയിന്റ് ഉയര്‍ന്ന് 17,287-ലും ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്സ് 1,047 പോയിന്റ് കുതിച്ച് 57,864-ലുമെത്തി ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കി. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരി സൂചികയായ നിഫ്റ്റി-ബാങ്ക് 680 പോയിന്റ് നേട്ടത്തില്‍ 36,429-ലും ക്ലോസ് ചെയ്തു. നിഫ്റ്റിയുടെ ഇന്നത്തെ ഓപ്പണിങ് 227 പോയിന്റ് കുതിച്ചുയര്‍ന്ന് 17,203-ലായിരുന്നു. വ്യാഴാഴ്ച വ്യാപാരത്തിനിടെ സൂചികയുടെ ഉയര്‍ന്ന നിലവാരം 17,344-ലും താഴ്ന്ന നിലവാരം 17,175-ലും രേഖപ്പെടുത്തി.
ഐടി ഒഴികെ എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ 14-ഉം വ്യാഴാഴ്ച നേട്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. 3.13% മുന്നേറിയ നിഫ്റ്റി- റിയാല്‍റ്റി സൂചികയാണ് നേട്ടത്തില്‍ മുന്നിലെത്തിയത്. ധനകാര്യ സേവനം, ഓട്ടോ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗം സൂചികകള്‍ 2 ശതമാനത്തിലേറെയും മുന്നേറി. നിഫ്റ്റി-ബാങ്ക്, എഫ്എംസിജി, ഓയില്‍ & ഗ്യാസ് തുടങ്ങിയ ഓഹരി സൂചികകള്‍ 2 ശതമാനത്തോളവും മുന്നേറി. ഇതിനിടെ, മിഡ് കാപ്-100 സൂചിക 1.38 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 1.23 ശതമാനവും ഉയര്‍ന്നു.
വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകള്‍ 6 ശതമാനത്തിലേറെ താഴ്ന്ന് 22.61-ലേക്കെത്തി. വിക്സ് നിരക്കുകള്‍ 22 നിലവാരത്തിലേക്ക് വന്നത് വിപണിക്ക് ആശ്വാസം പകരുന്നതാണ്. അതേസമയം, എന്‍എസ്ഇയിലെ 45 ഓഹരികള്‍ വ്യാപാരത്തിനിടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം കുറിച്ചു. 14 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരവും തൊട്ടു. ഇതിനിടെ, 139 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 62 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയില്‍ ഇന്ന് 333 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 220 കമ്പനികള്‍ ലോവര്‍ സര്‍ക്യൂട്ടിലും ക്ലോസ് ചെയ്തു.
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട ആകെ 2,127 ഓഹരികളില്‍ 1,366 എണ്ണവും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. 706 ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം പൂര്‍ത്തിയാക്കി. 55 ഓഹരികളില്‍ മാറ്റമൊന്നും രേഖപ്പെടുത്താനാകാതെയും ക്ലോസ് ചെയ്തു. ഇതിനിടെ ഇന്നത്തെ ഓഹരികളുടെ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 1.93--ലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 2.75 നിലവാരത്തിലായിരുന്നു. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ അവധി ഇടവേള കണക്കിലെടുത്ത് നിക്ഷേപകര്‍ ജാഗ്രത പാലിച്ചതും ചെറിയ തോതില്‍ ലാഭമെടുത്തതുമാണ് ഇന്ന് എഡി റേഷ്യോ താഴാന്‍ ഇടയാക്കിയത്. എങ്കിലും വിപണിയില്‍ പൊതുവിലുണ്ടായ ഉണര്‍വാണ് നിരക്ക് 2-നോട് ചേര്‍ത്ത് നിര്‍ത്തിയത്.
- നേട്ടം:- നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 46 എണ്ണവും വ്യാഴാഴ്ച നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. 5.36% ഉയര്‍ന്ന എച്ച്ഡിഎഫ്സി ഓഹരിയാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. ടൈറ്റന്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ എന്നിവ 4 ശതമാനത്തിലേറെ മുന്നേറി. എസ്ബിഐ ലൈഫ്, റിലയന്‍സ്, കൊട്ടക് ബാങ്ക്, ഐഷര്‍ മോട്ടോര്‍സ്, ടാറ്റ കണ്‍സ്യൂമര്‍ ഓഹരികള്‍ 3 ശതമാനത്തിലേറെയും കുതിച്ചു.
- നഷ്ടം:- നിഫ്റ്റി-50 സൂചികയിലെ 4 ഓഹരികളാണ് ഇന്നത്തെ വ്യാപാരത്തില്‍ നഷ്ടം രേഖപ്പെടുത്തിയത്. 1.05% വീണ ഇന്‍ഫോസിസാണ് നഷ്ടത്തില്‍ മുന്നിലെത്തിയത്. സിപ്ല 0.86%, ഐഒസി 0.49%, എച്ച്സിഎല്‍ ടെക് 0.42% എന്ന കണക്കിലും നഷ്ടം നേരിട്ടു.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications