മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമെന്ന് കേട്ടിട്ടുണ്ടാകും. ഇതുപോലെയാണ് ബിസിനസിലും. പലതരത്തിലുള്ള ബിസിനസുകളിലൂചെ കയറി ഇറങ്ങി വന്നാണ് ഓരോ കമ്പനികളും വിജയത്തിന്റെ കൊടുമുടിയിലെത്തുന്നത്. എല്ലാവർക്കും സുപരിചിതമായ നോക്കിയ കമ്പനി, ഒരു കാലത്ത് മൊബൈൽ ഫോൺ നിർമാണം വഴി ലോകത്തിന്റെ നെറുകൈയിലെത്തിയ നോക്കിയ ആരംഭിച്ചത് ടോയലറ്റ് പേപ്പർ കമ്പനിയായിട്ടായിരുന്നു. ഇവിടെ നിന്ന വൈദ്യുത ഉത്പാദനത്തിലേക്കും കടന്നു. പിന്നീടാണ് നോക്കിയ ആരംഭിക്കുന്നത്. ഇതുപോലെയാണ് സോണി, ടോയോട്ട തുടങ്ങിയ കമ്പനികളുടെയും ചരിത്രം.
മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വിറ്ററിലിട്ട കുറിപ്പിലാണ് ഇന്നത്തെ താര കമ്പനികളുടെ ആദ്യ കാലം പറയുന്നത്. ആഗോള രംഗത്തെ പ്രധാന കമ്പനികളുടെ ആദ്യ ബിസിനസായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. 50 വര്‍ഷത്തിലധികം പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്പനികൾ പലതും ഇന്ന് പ്രസക്തമാകുന്നത് ആദ്യ കാല ബിസിനസിന്റെ പേരില്ല. ഇത്തരത്തിലുള്ള 13 കമ്പനികളാണ് അദ്ദേഹം കുറിച്ചത്.
സംരംഭകർ നല്ല വഴക്കമുള്ളവരാണെന്നും അവസരങ്ങൾ വരുമ്പോൾ അത് സ്വീകരിക്കുന്നവരാണെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു. 'മാറ്റത്തെ ഭയപ്പെടരുത്. നിങ്ങള്‍ ആദ്യം ചെയ്യാന്‍ തുടങ്ങിയ കാര്യങ്ങളിൽ കൂടികുഴഞ്ഞ് നില്‍ക്കേണ്ടതില്ല. പരിണാമമാണ് ജീവിതം!' എന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ ചെയ്തു.
റൈസ് കുക്കര്‍ വിറ്റ സോണി
1946-ല്‍ ഇബുക്ക മസാരുവും മൊറിറ്റ അകിയോയും ചേര്‍ന്ന് ടോക്കിയോ ടെലികമ്മ്യൂണിക്കേഷന്‍സ് എൻജനീയറിംഗ് കോര്‍പ്പറേഷന്‍ എന്ന കമ്പനി ആരംഭിക്കുന്നത്. souns എന്ന ലാറ്റിന്‍ വാക്കില്‍ നിന്ന് 1958 ലാണ് സോണി എന്ന പേര് സ്വീകരിക്കുന്നത്. ശബ്ദം എന്നാണ് വാക്കിന്റെ അർഥം. കമ്പനി ആദ്യമാിയ മാര്‍ക്കറ്റിലെത്തിയ ഇലക്ട്രിക് റൈസ് കുക്കര്‍ പരാജയമായിരുന്നു. പിന്നീടാണ് റേഡിയോയും മറ്റു ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങളുടെയും റിപ്പയറിംഗിലേക്ക് സോണി മാറുന്നത്.
മീന്‍ വിറ്റ സാംസങ്
മീനും പച്ചക്കറികളും വിറ്റ ഗ്രാസറി കടയായിരുന്നു തുടക്കത്തില്‍ സാംസങ്. 1938 ല്‍ ലീ ബൈയുങ് കൊറിയയിലെ തേഗിലാണ് സംസാങ് ആരംഭിക്കുന്നത്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പ്പന്നങ്ങളായിരുന്നു പ്രധാന വില്പന. പിന്നീട് കൊറിയന്‍ യുദ്ധത്തിന് ശേഷം തുണി മില്‍ ആരംഭിച്ചു. 1960 കളിലാണ് സാംസങ് ആദ്യ ഇലക്ട്രോണിതക്‌സ് ഉത്പ്പന്നം പുറത്തിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടീവിയായിയിരുന്നു ആദ്യ ഇലക്ട്രോണിക്സ് ഉത്പ്പന്നം. 1970 ഓടെ കമ്പനി കയറ്റുമതിയും ആരംഭിച്ചു.
മെഴുകുതിരി വി്റ്റ് തുടങ്ങിയ കോള്‍ഗേറ്റ്
200 രാജ്യങ്ങളിലായി വിപണിയുള്ള അമേരിക്കന്‍ കമ്പനിയാണ് കോള്‍ഗേറ്റ്. കോള്‍ഗേറ്റ് എന്ന് കേള്‍ക്കുമ്പോള്‍ ദന്ത സംരക്ഷണത്തിനുള്ള ഉത്പ്പന്നങ്ങള്‍ ഓര്‍മ വരുമെങ്കിലും ക്ലീനിംഗ് ഉത്പന്നങ്ങളും പേഴ്‌സണല്‍ കെയര്‍ ഉത്പ്പന്നങ്ങളും കമ്പനി വില്‍ക്കുന്നുണ്ട്.
വില്യം കേള്‍ഗേറ്റ് 19ാം നീറ്റാണ്ടില്‍ സോപ്പും മെഴുകുതിരിയും വില്‍ക്കുന്ന കമ്പനിയായാണ് വില്യം കോള്‍ഗേറ്റ് ആന്‍ഡ് കമ്പനി ആരംഭിക്കുന്നത്.. 1896 ലാണ് കോള്‍ഗേറ്റ് കമ്പനി ആദ്യ ടൂത്ത്‌പേസ്റ്റ് ട്യൂബ് വില്പ്പന നടത്തുന്നത്. 1928 ലാണ് കമ്പനി പാല്‍മോവീവിനെ വാങ്ങുന്നത്.
തറി വിറ്റ ടോയോട്ട
2008 ലാണ് ടോയോട്ട എന്ന ജപ്പാന്‍ കമ്പനി ജനറല്‍ മോട്ടോഴ്‌സിനെ മറികടന്ന് ലോകത്തെ ഏറ്റവും വിലയ ഓട്ടോമൊബൈല്‍ നിര്‍മാതാക്കളായത്. 1930തില്‍ കിചിരോ ടോയോട്ടയാണ് ടോയോട്ട ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ സ്ഥാപിക്കുന്നത്. ഇദ്ദേഹ്ത്തിന്റെ പിതാവ് സ്ഥാപിച്ച ടോയോഡ ഓട്ടോമാറ്റക്ക് ലൂം വര്‍ക്ക്‌സിന്റെ ഒരു ഡിവിഷനായിരുന്നു ഇത്.
ആദ്യ കാര്‍ എഎ സെഡാന്‍ മോഡല്‍ 1936 ലാണ് പുറത്തിറങ്ങുന്നത്. ടോയോട്ട മോട്ടോര്‍ കമ്പനി എന്ന പേരിലേക്ക് മാറുന്നത് 1937ലാണ്. ടോയോട്ട മെഷിന്‍ വര്‍ക്ക്, ടോയോട്ട ഓട്ടോ ബോഡി ലിമിറ്റഡ് എന്നിവങ്ങനെ വ്യത്യസ്ത സ്ബ്‌സിഡിയിറികള്‍ പിന്നീടുണ്ടായി.
പേന വിറ്റ ഐക്ക
ലോകത്തെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ വില്പന സ്വീഡിഷ് കമ്പനിയായ ഐക്കയുടെ പേരിലാണ്. ലോകത്താകെ 300 സ്‌റ്റോരുകള്‍ ഐകയ്ക്ക് ഉണ്ട്. 1943 ല്‍ ഇവാന്‍ഗര്‍ കമ്പാര്‍ഡ് ആണ് തെക്കൻ സ്വീഡനിൽ ഐക്ക ആരഭിക്കുന്നത്. തുടക്കത്തില്‍ പേനയും ലൈറ്ററും വില്പന നടത്തുന്ന കമ്പനിയായിട്ടായിരുന്നു തുടക്കം. 1948ലാണ് ഫര്‍ണിച്ചർ ബിസിനസിലേക്ക് മാറുന്നത്. 1958 ൽ സ്വീഡനിലെ ആംഹള്‍ട്ടിലാണ് ആദ്യ സ്റ്റോര്‍. ഇന്ത്യയിൽ ഹൈദരാബാദിലും ബംഗളൂരുവിലും ഐക്കയ്ക്ക് സ്റ്റോറുകളുണ്ട്.
ലെഗോ: കളിപ്പാട്ടങ്ങൾ
കോൾഗേറ്റ്: മെഴുകുതിരികൾ
ടൊയോട്ട: തറികൾ
ടിഫാനി & കോ: സ്റ്റേഷനറി
ഹസ്ബ്രോ: തുണിത്തരങ്ങൾ
IKEA: പേനകൾ
റിഗ്ലി: സോപ്പ്
അവോൺ: പുസ്തകങ്ങൾ
ഡ്യൂപോണ്ട്: വെടിമരുന്ന്
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications