രാജ്യത്തെ പ്രമുഖ വിപണി വിദഗ്ധരുടെ ഇടയില്‍ ബാങ്കിംഗ് ഓഹരികളുടെ ഹ്രസ്വകാല പ്രകടനം സംബന്ധിച്ച അഭിപ്രായ സര്‍വേ സംഘടിപ്പിച്ചു. ഒരു ദേശീയ മാധ്യമമാണ് എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ബാങ്കിംഗ് മേഖലയിലെ ഓഹരികളുടെ പ്രകടനം സംബന്ധിച്ച നിരീക്ഷണം തേടിയത്. ചുരുങ്ങിയത് 10 വിപണി വിദഗ്ധര്‍ എങ്കിലും നിക്ഷേപത്തിന് ശുപാര്‍ശ ചെയ്തതും 26 ശതമാനം ലാഭമെങ്കിലും പ്രതീക്ഷിക്കാവുന്നതുമായ 12 ഓഹരികളെയാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
- ഡിസിബി ബാങ്ക്- ഈ സ്മോള്‍ കാപ് ബാങ്കിന് വിപണി വിദഗ്ധര്‍ നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 121 രൂപയാണ്. ഓഹരിയുടെ നിലവിലെ മാര്‍ക്കറ്റ് വിലയേക്കാള്‍ 67.90 ശതമാനം മുകളിലുള്ള നിലവാരമാണിത്. 24 അനലിസ്റ്റുകളാണ് ഡിസിബി ബാങ്ക് ഓഹരികള്‍ വാങ്ങാമെന്ന് ശുപാര്‍ശ ചെയ്തത്.
- സിറ്റി യൂണിയന് ബാങ്ക്- ഈ മിഡ് കാപ് ബാങ്ക് ഓഹരിക്ക് വിപണി നിരീക്ഷകര്‍ നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 197 രൂപയാണ്. സിറ്റി യൂണിയന് ബാങ്ക് ഓഹരികളുടെ നിലവിലുള്ള വിപണി വിലയേക്കാള്‍ 64.20 ശതമാനം അധികമാണിത്. 21 അനലിസ്റ്റുകളാണ് ഈ ഓഹരികളില്‍ ഹ്രസ്വകാല നിക്ഷേപത്തിന് നിര്‍ദേശിച്ചത്.
- കരൂര്‍ വൈശ്യ- ഈ സ്മോള്‍ കാപ് ബാങ്ക് ഓഹരിക്ക് വിപണി വിദഗ്ധര്‍ നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 73 രൂപയാണ്. ഓഹരിയുടെ ഇപ്പോഴുള്ള മാര്‍ക്കറ്റ് വിലയേക്കാള്‍ 58.50 ശതമാനം ഉയര്‍ന്ന നിലവാരമാണിത്. 12 മാര്‍ക്കറ്റ് അനലിസ്റ്റുകളാണ് കരൂര്‍ വൈശ്യ ബാങ്ക് ഓഹരികള്‍ വാങ്ങാമെന്ന് ശുപാര്‍ശ ചെയ്തത്.
- ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക്- ഈ സ്മോള്‍ കാപ് ബാങ്ക് ഓഹരിയില്‍ വിപണി നിരീക്ഷകര്‍ നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 24.50 രൂപയാണ്. ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികളുടെ നിലവിലുള്ള വിപണി വിലയേക്കാള്‍ 47.60 ശതമാനം മുകളിലാണിത്. 14 അനലിസ്റ്റുകളാണ് ഈ ഓഹരികളില്‍ ഹ്രസ്വകാല നിക്ഷേപത്തിന് നിര്‍ദേശിച്ചത്.
- ആര്‍ബിഎല്‍- ഈ മിഡ് കാപ് ബാങ്ക് ഓഹരിക്ക് വിപണി വിദഗ്ധര്‍ നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 191 രൂപയാണ്. ഓഹരിയുടെ ഇപ്പോഴുള്ള മാര്‍ക്കറ്റ് വിലയേക്കാള്‍ 41.70 ശതമാനം ഉയര്‍ന്ന നിലവാരമാണിത്. 21 മാര്‍ക്കറ്റ് അനലിസ്റ്റുകളാണ് ആര്‍ബിഎല്‍ ബാങ്ക് ഓഹരികള്‍ വാങ്ങാമെന്ന് ശുപാര്‍ശ ചെയ്തത്.
- ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ്- ഈ മിഡ് കാപ് ബാങ്ക് ഓഹരിയില്‍ വിപണി നിരീക്ഷകര്‍ നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 76.20 രൂപയാണ്. ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികളുടെ നിലവിലുള്ള വിപണി വിലയേക്കാള്‍ 40.90 ശതമാനം മുകളിലാണിത്. 12 അനലിസ്റ്റുകളാണ് ഈ ഓഹരികളില്‍ ഹ്രസ്വകാല നിക്ഷേപത്തിന് നിര്‍ദേശിച്ചത്.
- ഐസിഐസിഐ ബാങ്ക്- ഈ ലാര്‍ജ് കാപ് ബാങ്ക് ഓഹരിക്ക് വിപണി വിദഗ്ധര്‍ നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 970 രൂപയാണ്. ഓഹരിയുടെ ഇപ്പോഴുള്ള മാര്‍ക്കറ്റ് വിലയേക്കാള്‍ 35.10 ശതമാനം ഉയര്‍ന്ന നിലവാരമാണിത്. 43 മാര്‍ക്കറ്റ് അനലിസ്റ്റുകളാണ് ഐസിഐസിഐ ബാങ്ക് ഓഹരികള്‍ വാങ്ങാമെന്ന് നിര്‍ദേശിച്ചത്.
- ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്- ഈ ലാര്‍ജ് കാപ് ബാങ്ക് ഓഹരിക്ക് വിപണി നിരീക്ഷകര്‍ നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 1,250 രൂപയാണ്. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരികളുടെ നിലവിലുള്ള വിപണി വിലയേക്കാള്‍ 34.70 ശതമാനം മുകളിലാണിത്. 41 അനലിസ്റ്റുകളാണ് ഈ ഓഹരികളില്‍ ഹ്രസ്വകാല നിക്ഷേപത്തിന് നിര്‍ദേശിച്ചത്.
- എസ്ബിഐ- ഈ ലാര്‍ജ് കാപ് ബാങ്ക് ഓഹരിയില്‍ വിപണി വിദഗ്ധര്‍ നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 652 രൂപയാണ്. ഓഹരിയുടെ നിലവിലെ മാര്‍ക്കറ്റ് വിലയേക്കാള്‍ 32.10 ശതമാനം ഉയര്‍ന്ന നിലവാരമാണിത്. 42 മാര്‍ക്കറ്റ് അനലിസ്റ്റുകളാണ് എസ്ബിഐ ബാങ്ക് ഓഹരികള്‍ വാങ്ങാമെന്ന് നിര്‍ദേശിച്ചത്.
- എച്ച്ഡിഎഫ്സി ബാങ്ക്- ഈ ലാര്‍ജ് കാപ് ബാങ്ക് ഓഹരിക്ക് വിപണി നിരീക്ഷകര്‍ നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 1,940 രൂപയാണ്. എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളുടെ നിലവിലുള്ള വിപണി വിലയേക്കാള്‍ 29.80 ശതമാനം മുകളിലാണിത്. 44 അനലിസ്റ്റുകളാണ് ഈ ഓഹരികളില്‍ ഹ്രസ്വകാല നിക്ഷേപത്തിന് നിര്‍ദേശിച്ചത്.
- ആക്സിസ് ബാങ്ക്- ഈ ലാര്‍ജ് കാപ് ബാങ്ക് ഓഹരിയില്‍ വിപണി വിദഗ്ധര്‍ നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 942 രൂപയാണ്. ഓഹരിയുടെ നിലവിലെ മാര്‍ക്കറ്റ് വിലയേക്കാള്‍ 28.80 ശതമാനം ഉയര്‍ന്ന നിലവാരമാണിത്. 47 മാര്‍ക്കറ്റ് അനലിസ്റ്റുകളാണ് ആക്സിസ് ബാങ്ക് ഓഹരികള്‍ വാങ്ങാമെന്ന് നിര്‍ദേശിച്ചത്.
- ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്- ഈ ലാര്‍ജ് കാപ് ബാങ്ക് ഓഹരിക്ക് വിപണി നിരീക്ഷകര്‍ നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 51.40 രൂപയാണ്. ഐഡിഎഫ്സി ബാങ്ക് ഓഹരികളുടെ നിലവിലുള്ള വിപണി വിലയേക്കാള്‍ 26.60 ശതമാനം മുകളിലാണിത്. 11 അനലിസ്റ്റുകളാണ് ഈ ഓഹരികളില്‍ ഹ്രസ്വകാല നിക്ഷേപത്തിന് നിര്‍ദേശിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications