ഇന്ന് വിപണിയിൽ സുസ്ലോൺ എനർജി ഓഹരികൾ 4 ശതമാനത്തോളം ഇടിഞ്ഞ് ഒരു ഓഹരിക്ക് 68 രൂപ എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. തുടർച്ചയായ രണ്ടാം ദിവസവും ഓഹരികൾ നഷ്ടം തുടർന്നു. 2025 സാമ്പത്തിക വർഷത്തെ നാലാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചതിനു ശേഷമാണ് നിലവിലെ ഈ തുടർച്ചയായ തകർച്ച. മെയ് 29 വ്യാഴാഴ്ചയായിരുന്നു സുസ്ലോൺ ഓഹരികളുടെ നാലാം പാദ ഫലങ്ങൾ പുറത്ത് വിട്ടത്.
സുസ്ലോണിന്റെ ഓഹരി വിലയിലുണ്ടായ ഇടിവിന് കാരണം ലാഭ ബുക്കിംഗ് തന്നെയാണ്. കാരണം മെയ് മാസത്തിൽ കമ്പനിയുടെ 2025 നാലാം പാദ ഫലങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് ഓഹരികളിൽ നിന്നും നിക്ഷേപകർ വ്യാപകമായി ലാഭം എടുത്തിട്ടുണ്ട്. മെയ് 30 ന് ഓഹരി വില 6 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 74.30 രൂപയിൽ എത്തിയിരുന്നു.
സുസ്ലോൺ എനർജിയുടെ നാലാം പാദത്തിലെ കുതിപ്പ്...
നാലാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചതിനു പിന്നാലെ സുസ്ലോൺ ഓഹരികൾ ശക്തമായ മുന്നേറ്റം കാഴ്ച വെച്ചു. മെയ് അവസാനത്തോടെ ഓഹരി 27 ശതമാനമാണ് നേട്ടം കൈവരിച്ചത്. ഇത് 2024 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ നേട്ടമാണ്. നാലാം പാദ ഫലങ്ങൾക്കു പുറമേ ചരിത്രത്തിലാദ്യമായി കമ്പനി പുറത്തിറക്കിയ 2026 സാമ്പത്തിക വർഷത്തെ മാർഗ്ഗനിർദ്ദേശവും ശ്രദ്ധേയമാണ്.
സുസ്ലോൺ എനർജിയുടെ ഓഹരി വിലയിൽ ഹ്രസ്വകാല അസ്ഥിരത ഉണ്ടായിരുന്നു. എന്നാൽ 2024-25 സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ സുസ്ലോണിന് 5.6 ജിഗാവാട്ട് എന്ന റെക്കോർഡ് ഓർഡർ ബുക്ക് ഉണ്ട്. അതിന്റെ S144 പ്ലാറ്റ്‌ഫോം മാത്രം 5 ജിഗാവാട്ട് കവിഞ്ഞു. ഇതോടെ സുസ്ലോൺ ഇന്ത്യയിലെ കാറ്റാടി ഊർജ്ജ വിപണിയിലെ മുൻനിര കമ്പനിയായി മാറിയിരിക്കുന്നു.

ഇന്ത്യയുടെ കാറ്റാടി ഊർജ്ജ വിപണി...
സുസ്ലോണിൻ്റെ WTG (കാറ്റ് ടർബൈൻ ജനറേറ്റർ) ബിസിനസിൽ നിന്നുള്ള സംഭാവന മാർജിൻ 23 ശതമാനമായി. ഇതിന് 4.5 ജിഗാവാട്ട് ഉൽപ്പാദന ശേഷിയുണ്ട്. 2025 സാമ്പത്തിക വർഷത്തിൽ S144-3.X MW സീരീസിനായി 10 പുതിയ ഉൽപാദന ലൈനുകൾ ചേർത്തുവെന്നും ദാമനിലെയും പോണ്ടിച്ചേരിയിലെയും സൗകര്യങ്ങളുടെ പ്രവർത്തനം പൂർത്തിയാക്കിയതായും കമ്പനി വ്യക്തമാക്കിയിരുന്നു.
ഓഹരി ലക്ഷ്യ വില
കമ്പനിയുടെ നാലാം പാദ ഫലങ്ങൾ മികച്ച നേട്ടം നൽകിയിട്ടുണ്ട്. ഇതോടെ ആഗോള ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി ഒരു ഓഹരിയ്ക്ക് 77 രൂപ എന്ന ലക്ഷ്യ വിലയോടെ 'ഓവർവെയ്റ്റ്' റേറ്റിംഗ് നിലനിർത്തി. എന്നാൽ മോട്ടിലാൽ ഓസ്വാൾ 'ബൈ' റേറ്റിംഗ് നിലനിർത്തി, ഒരു ഓഹരിയ്ക്ക് 83 രൂപ എന്ന ലക്ഷ്യ വിലയോടെ നിലനിർത്തി. നിലവിൽ ഓഹരിയുടെ വില 70 രൂപയ്ക്കും താഴെയാണ് ഉള്ളത്. അതിനാൽ നിലവിലെ സാഹചര്യത്തിൽ കുറഞ്ഞ വിലയിൽ സുസ്ലോൺ ഓഹരികൾ വാങ്ങുന്നുണ്ടോ?
സുസ്ലോൺ എനർജി ഓഹരി വിലയിലെ ട്രെൻഡ്
2024 ഒക്ടോബറിൽ സുസ്‌ലോൺ എനർജി ഓഹരികൾ അതിൻ്റെ ഏറ്റവും ഉയർന്ന നിരക്കായ 86 രൂപയിൽ വ്യാപാരം നടത്തിയിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ വില കുറവാണ്. പക്ഷേ അതൊരിക്കലും ഒരു ശക്തമായ ഇടിവിലേക്ക് പോയിട്ടില്ല. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഈ ഓഹരികൾ 601 ശതമാനവും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 2,190 ശതമാനവും ഉയർന്നു. ഓഹരി ഉടമകൾക്ക് വമ്പൻ റിട്ടേൺ നൽകാൻ സുസ്ലോൺ എനർജി ഓഹരികൾക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ 3.76% ഇടിഞ്ഞ് 68.51 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications