നിക്ഷേപകർക്ക് വലിയ പ്രതീക്ഷ നൽകി തിരിച്ചുവരവിന്‍റെ പാതയിലാണ് സുസ്ലോൺ എനർജിയുടെ ഓഹരി. ചൊവ്വാഴ്ചയും ഓഹരി പച്ചയിൽ അവസാനിച്ചതോടെ തുടർച്ചയായ രണ്ടാം സെഷനിലും നിക്ഷേപകർക്ക് ആശ്വാസമായി. ഈ വർഷം ഏപ്രിൽ 7 ന് കണ്ട ഒരു വർഷത്തെ ഏറ്റവും താഴ്ന്ന മൂല്യമായ 46 രൂപയിൽ നിന്ന് 44.65 ശതമാനം വീണ്ടെടുത്തു. ഓഹരി വരും ദിവസങ്ങളിലും മുന്നേറാനുള്ള സാധ്യതയുണ്ടോ....? വിശദമായി നമുക്ക് പരിശോധിക്കാം.
ഓഹരി വില
എൻഎസ്ഇയിൽ 0.12 ശതമാനം നേട്ടത്തോടെ 66.50 രൂപ എന്ന നിലയിലാണ് സുസ്ലോൺ എനർജി ചൊവ്വാഴ്ച ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരുമാസത്തിനിടെ 5.9 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. ആറ് മാസത്തെ പ്രകടനം പരിശോധിച്ചാൽ 20.65 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ടെന്ന് കാണാം. 86.04 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.

ഓഹരി വാങ്ങണോ..?
സാങ്കേതികമായി, സുസ്ലോൺ ഓഹരി 70 രൂപയ്ക്ക് മുകളിൽ പ്രതിരോധം നേരിടുന്നു. കഴിഞ്ഞ 26 സെഷനുകളിൽ കുറഞ്ഞ വോള്യങ്ങളിൽ 64.50-68.50 ലെവലുകൾക്ക് ഇടയിലാണ്. നിലവിൽ ഓഹരിക്ക് ആക്കം കുറവായതിനാൽ, എൻട്രി പരിഗണിക്കുന്നതിന് മുമ്പ് ഒരു ബ്രേക്ക്ഔട്ടിനായി കാത്തിരിക്കണമെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. സുസ്ലോണിന് താഴ്ന്ന നിലവാരത്തിൽ വാങ്ങൽ താൽപ്പര്യം പ്രകടമായെങ്കിലും 70.30 രൂപയിലെ പ്രതിരോധം മറികടക്കാൻ ഓഹരിക്ക് കഴിഞ്ഞില്ലെന്ന് ബൊനാൻസയിലെ സീനിയർ ടെക്നിക്കൽ റിസർച്ച് അനലിസ്റ്റ് കുനാൽ കാംബ്ലെ അഭിപ്രായപ്പെട്ടു. 70.30 രൂപയ്ക്ക് മുകളിലുള്ള വ്യക്തമായ ബ്രേക്ക്ഔട്ട് പുതിയ വാങ്ങലുകൾക്ക് കാരണമാകും. അതുവരെ ഓഹരി വാങ്ങുന്നത് പരിഗണിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുസ്ലോൺ ഓഹരിക്ക് 66 രൂപയിൽ സപ്പോർട്ട് കാണാമെന്നും 67 രൂപയിൽ ഉടനടി പ്രതിരോധം കാണാമെന്നുമാണ് ആനന്ദ് രതിയിലെ ടെക്‌നിക്കൽ റിസർച്ച് അനലിസ്റ്റ് സീനിയർ മാനേജർ ജിഗർ എസ് പട്ടേൽ നിരീക്ഷിച്ചത്. 67 രൂപയ്ക്ക് മുകളിലുള്ള ഒരു സ്ഥിരമായ നീക്കം ഓഹരിയെ 70 രൂപയിലേക്ക് തള്ളിവിടുമെന്നും, ദീർഘകാല ട്രേഡിങ് ശ്രേണി 66 രൂപയ്ക്കും 70 രൂപയ്ക്കും ഇടയിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർന്ന റിസ്ക് ടോളറൻസ് ഉള്ള നിക്ഷേപകർക്ക് മാത്രമേ സുസ്ലോൺ അനുയോജ്യമാകൂ എന്ന് വെൽത്ത്മിൽസ് സെക്യൂരിറ്റീസിലെ ഇക്വിറ്റി സ്ട്രാറ്റജി ഡയറക്ടർ ക്രാന്തി ബത്തിനി അഭിപ്രായപ്പെട്ടു.
സാങ്കേതിക കാര്യങ്ങൾ
വിപണി മൂലധനം - 90,507 കോടി.
52 വീക്ക് ഹൈ' ലോ: 86.0 / 46.0
സ്‌റ്റോക്ക് പിഇ: 43.7
ബുക്ക്‌വാല്യൂ: 4.51
മുഖവില: 2 രൂപ
ഓഹരി പങ്കാളിത്തം
മ്യൂച്വൽ ഫണ്ടുകൾക്ക് ഇപ്പോൾ സുസ്ലോൺ എനർജിയിൽ 5.24% ഓഹരി പങ്കാളിത്തമുണ്ട്. ബ്ലോക്ക് ഡീലിന്‍റെ ഭാഗമായി സുസ്ലോൺ എനർജിയുടെ പ്രൊമോട്ടർമാർ ഈ പാദത്തിൽ ചില ഓഹരികൾ വിറ്റഴിച്ചിരുന്നു, ഇത് മുമ്പത്തെ 13.25% ൽ നിന്ന് 11.74% ആയി കുറച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ജൂൺ അവസാനത്തിലും കമ്പനിയിൽ 1% ന് മുകളിൽ ഓഹരി നിലനിർത്തി. എന്നിരുന്നാലും, സുസ്ലോൺ എനർജിയിൽ ഓഹരി പങ്കാളിത്തമുള്ള റീട്ടെയിൽ ഓഹരി ഉടമകളുടെ എണ്ണം മാർച്ച് അവസാനത്തിൽ 56.12 ലക്ഷത്തിൽ നിന്ന് 55.4 ലക്ഷമായി കുറഞ്ഞു.
സുസ്ലോൺ എനർജി
എൻഡ്-ടു-എൻഡ് വിൻഡ് പവർ സൊല്യൂഷനുകൾ നൽകുന്ന ഇന്ത്യയിലെ മുൻനിര കമ്പനിയാണിത്. ഇലക്ട്രിക് എക്വിപ്മെന്റ് മേഖലയിൽ ബിസിനസ് ചെയ്യുന്ന കമ്പനി മിഡ്ക്യാപ് വിഭാഗത്തിൽ ഉൾപ്പെടുന്നു. ലോകത്തെ വിവിധതരം കാലാവസ്ഥകൾക്ക് യോജിക്കുന്ന കസ്റ്റമൈസ്ഡ് ടർബൈനുകൾ നിർമിക്കുന്നതിൽ ഫോക്കസ് ചെയ്യുന്നു. റിസർച്ച് & ഡെവലപ്മെന്റ് സെന്ററുകൾ, ട്രെയിനിങ് ക്യാമ്പസുകൾ തുടങ്ങിയവയും കമ്പനി ഓപ്പറേറ്റ് ചെയ്യുന്നു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പെന്നി സ്‌റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്‌റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്‌റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications