ഭാവിയുടെ ഓഹരികളെന്നാണ് പൊതുവിൽ എനർജി ഓഹരികളെ വിശേഷിപ്പിക്കുന്നത്. പ്രത്യേകിച്ചും ഗ്രീൻ എനർജി ഓഹരികൾ. ആ പട്ടികയിൽ ഏറ്റവും മുൻപിലുണ്ടായിരുന്ന ഓഹരിയാണ് സുസ്ലോൺ എനർജി. എന്നാൽ സുസ്ലോൺ എനർജി ഓഹരികൾ അതിൻ്റെ ഉയർന്ന ഓഹരി വിലയായ 52.10 രൂപയിൽ നിന്നും ഇതുവരെ ഏകദേശം 9 ശതമാനം ഇടിഞ്ഞു. എന്താണ് ഇടിവിന് കാരണമെന്നും നിലവിലെ ഓഹരി വില എത്രയാണെന്നും നമുക്ക് വിശദമായി നോക്കാം. ഒപ്പം ബ്രോക്കറേജ് വിലയിരുത്തലുകളും.
നിലവിലെ ഓഹരി വില
എൻഎസ്ഇയിൽ 5.01 ശതമാനം ഇടിവോടെ 47.40 രൂപ എന്നതാണ് നിലവിൽ സുസ്ലോൺ എനർജി ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 0.73 ശതമാനം ഇടിവും ഓഹരി നേരിട്ടു. അതേസമയം ഒരു മാസത്തെ മുന്നേറ്റം പരിശോധിക്കുമ്പോൾ ഓഹരി 18.80 ശതമാനം മുന്നേറിയതായി കാണാം. 2024-ൽ ഇതുവരെ 23.12 ശതമാനവും ഓഹരി നേട്ടമുണ്ടാക്കി.
21 ശതമാനമാണ് ആറ് മാസത്തെ വളർച്ച. ഒരു വർഷത്തിനിടെ 209 ശതമാനം നേട്ടത്തോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും സുസ്ലോൺ എനർജി ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 1,160.64 ശതമാനമാണ് കഴിഞ്ഞ അഞ്ച് വർഷത്തെ നേട്ടം. 52.10 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. 13.20 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ഇടിവിന് കാരണം
കമ്പനിയുടെ സ്വതന്ത്ര ഡയറക്ടർമാരിൽ ഒരാളായ മാർക്ക് ഡെസെഡെലീർ രാജിവച്ചതിനെത്തുടർന്നാണ് തിങ്കളാഴ് സുസ്ലോൺ എനർജി ഓഹരി 5 ശതമാനത്തിന് മുകളിൽ ഇടിഞ്ഞത്. പൂനെ ആസ്ഥാനമായുള്ള സ്ഥാപനത്തിലെ കോർപ്പറേറ്റ് ഭരണ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മാർക്ക് ഡെസെഡെലീർ രാജിവെച്ചത്.
ബ്രോക്കറേജ് വിലയിരുത്തൽ
ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാൻഷ്യൽ അനലിസ്റ്റുകൾ, സുസ്ലോൺ എനർജി ഓഹരിയുടെ ബൈ റേറ്റിംഗ് നിലനിർത്തിയിട്ടുണ്ട്. 54 രൂപ എന്നതാണ് ടാർഗെറ്റ് വില. മറ്റൊരു ബ്രോക്കറേജായ നുവാമ ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് പറയുന്നത് 53 രൂപ ടാർഗെറ്റ് വിലയോടെ സുസ്ലോൺ എനർജി ഓഹരി വാങ്ങാമെന്നാണ്.
കാറ്റാടി മേഖലയുടെ ഘടനാപരമായ ഉയർച്ചയും കമ്പനിയുടെ സാമ്പത്തിക വഴിത്തിരിവും വിലയിരുത്തിയാണ് നുവാമ ബൈ കോൾ നിലനിർത്തിയത്. കമ്പനിയുടെ സ്വതന്ത്ര ഡയറക്ടർ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ മൃദു സ്വഭാവവും പ്രക്രിയാധിഷ്ഠിതവുമാണെന്ന് ബ്രോക്കറേജ് പറഞ്ഞു. സുസ്ലോൺ എനർജിയുടെ മാനേജ്‌മെൻ്റ് ആദ്യം ബിസിനസിൻ്റെ ആവശ്യങ്ങൾ പരിഹരിക്കാൻ നോക്കുകയാണെന്നും അത്തരം "മികച്ച ഇൻ-ക്ലാസ്" നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുവെന്നും നുവാമ കൂട്ടിച്ചേർത്തു.

ഗ്ലോബൽ ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി അടുത്തിടെ സുസ്ലോൺ എനർജി സ്റ്റോക്കിന് ഒരു 'ഓവർ വെയ്റ്റ്' കോൾ പുറപ്പെടുവിച്ചിരുന്നു.
സുസ്ലോൺ എനർജി ലിമിറ്റഡ്
ഹരിതോർജ്ജ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി, വിവിധ ശേഷികളിലുള്ള വിൻഡ് ടർബൈൻ ജനറേറ്ററുകൾ, അനുബന്ധ ഘടകങ്ങൾ എന്നിവയുടെ നിർമാണം നടത്തുന്നു. ഈ മേഖലയിൽ 27% വിപണി വിഹിതമുള്ള കമ്പനിയാണിത്. ഏഷ്യ, ആഫ്രിക്ക, ആസ്ട്രേലിയ,യൂറോപ്പ്, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ ഏകദേശം 17 രാജ്യങ്ങളിൽ കമ്പനിക്ക് ബിസിനസ് സാന്നിദ്ധ്യമുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications