സുസ്ലോണ്‍ എനര്‍ജി. 15 രൂപയ്ക്ക് താഴെ കിട്ടുന്ന പെന്നി സ്റ്റോക്ക്. ഇപ്പോള്‍ ചെറുകിട നിക്ഷേപകര്‍ മുഴുവന്‍ സുസ്ലോണ്‍ എനര്‍ജിയില്‍ കണ്ണുംനട്ടിരിക്കുകയാണ്. ഓഹരി വിപണിയിലെ അടുത്ത ബംബര്‍ ലോട്ടറിയാണോ സുസ്ലോണ്‍? ആകാംക്ഷയേറെ.
എന്തായാലും കഴിഞ്ഞ ഒരുമാസത്തിനിടെ സുസ്ലോണ്‍ ഓഹരികള്‍ വാങ്ങിയവര്‍ക്ക് കോളടിച്ചിട്ടുണ്ട്; 46 ശതമാനം നേട്ടമാണ് കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുത്തത്. നവംബര്‍ അവസാനവാരം 8 രൂപയില്‍ ഇടപാടുകള്‍ നടത്തിയ സുസ്ലോണ്‍ എനര്‍ജി ഇപ്പോള്‍ 12 രൂപയിലേക്ക് കാലെടുത്തുവെയ്ക്കുന്നു.

നിലവില്‍ 52 ആഴ്ച്ച ഉയരത്തിലാണ് സ്റ്റോക്കിന്റെ നില്‍പ്പ്. പുതിയ മുന്നേറ്റത്തോടെ സുപ്രധാന ഹ്രസ്വകാല, ദീര്‍ഘകാല മൂവിങ് ആവറേജുകളെല്ലാം സുസ്ലോണ്‍ എനര്‍ജി കാറ്റില്‍പ്പറത്തി. കൂടാതെ MACD ചിത്രം (മൂവിങ് ആവറേജ് കണ്‍വര്‍ജന്‍സ് ഡൈവര്‍ജന്‍സ്) മുകളിലേക്കുള്ള ദിശയാണ് വരച്ചുകാട്ടുന്നത്. അതായത് ഒരങ്കത്തിനുള്ള ബാല്യം സ്റ്റോക്കില്‍ ഇനിയും ബാക്കി.
ടെക്നിക്കല്‍ ചാര്‍ട്ടിലെ ADX ഉം (ആവറേജ് ഡയറക്ഷണല്‍ ഇന്‍ഡക്സ്) ദൃഢമായ റാലി പറഞ്ഞുവെയ്ക്കുന്നുണ്ട്. പ്രതിദിന ചാര്‍ട്ടില്‍ 39.47 ഉം പ്രതിവാര ചാര്‍ട്ടില്‍ 25.06 -മാണ് സ്റ്റോക്കിലെ ADX നിലവാരം. പൊതുവേ ADX കണക്കുകള്‍ 25 -ന് മുകളിലെങ്കില്‍ അപ്ട്രെന്‍ഡ് ശക്തമായിരിക്കും.
എന്തായാലും 11 രൂപ നിലവാരത്തില്‍ രൂപംകൊണ്ട നിര്‍ണായക പ്രതിരോധം ഭേദിക്കാന്‍ സുസ്ലോണ്‍ എനര്‍ജിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഓഹരി വില ഇനിയും കയറുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.

വിഷയത്തില്‍ സ്വതന്ത്ര അനലിസ്റ്റായ മനീഷ് ഷാ അഭിപ്രായം പങ്കുവെയ്ക്കുന്നുണ്ട്. '10-11 രൂപ നിലവാരമായിരുന്നു സുസ്ലോണ്‍ എനര്‍ജി നേരിട്ട പ്രധാന കടമ്പ. അതിപ്പോള്‍ മറികടന്നുകഴിഞ്ഞു.
ഇതേസമയം, ചരിത്രം പരിശോധിച്ചാല്‍ വിശ്വസിക്കാവുന്ന ബുള്‍ റണ്‍ കമ്പനിയുടെ ഓഹരി വില ഇതുവരെ കണ്ടിട്ടില്ല. ഹ്രസ്വകാലം കൊണ്ടുതന്നെ കുതിപ്പിന്റെ വീര്യം ചോര്‍ന്നുപോകുന്നതാണ് പ്രശ്നം', മനീഷ് ഷാ സൂചിപ്പിക്കുന്നു.
'പക്ഷെ ഇത്തവണ കാര്യങ്ങള്‍ ഒരല്‍പ്പം വ്യത്യസ്തമാണ്. ഇടക്കാലത്തേക്കുള്ള മികച്ച നിക്ഷേപമായി സുസ്ലോണ്‍ എനര്‍ജിയെ പരിഗണിക്കുന്നതില്‍ തെറ്റില്ല. 3 മുതല്‍ 6 മാസം വരെ സ്റ്റോക്ക് സമാഹരിച്ചുവെയ്ക്കാം. കാരണം ടെക്നിക്കല്‍ ചാര്‍ട്ടില്‍ 'റൗണ്ട് ബോട്ടം' പാറ്റേണില്‍ നിന്നും പുറത്തുകടക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ട്രെന്‍ഡ് റിവേഴ്സലിനിത് വഴിയൊരുക്കും', ഷാ പറയുന്നു.
2015 മുതലുള്ള പ്രതിവാര ചാര്‍ട്ട് പരിശോധിച്ചാല്‍ സുസ്ലോണ്‍ എനര്‍ജിയുടെ ഓഹരി വില ദീര്‍ഘകാല ട്രെന്ഡ്ലൈനില് നിന്നും പുറത്തുകടക്കാനുള്ള തയ്യാറെടുപ്പിലാണ്. ബ്രേക്കൗട്ടുണ്ടായാല് ആദ്യഘട്ടത്തില്‍ 16 രൂപയിലേക്ക് വെച്ചുപ്പിടിക്കാന് സ്റ്റോക്കിന് കഴിയും. ശേഷം 20 രൂപയിലേക്കും കമ്പനിയുടെ ഓഹരി വില നീങ്ങും.
അതുകൊണ്ട് 8 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതി 3 മുതല്‍ 6 മാസം വരെ സുസ്ലോണ്‍ എനര്‍ജി ഓഹരികള്‍ കൈവശം വെയ്ക്കാമെന്നാണ് ട്രേഡര്‍മാര്‍ക്ക് മനീഷ് ഷാ നല്കുന്ന നിര്‍ദേശം.
ദീര്‍ഘകാല ചാര്‍ട്ട് പരിശോധിക്കുമ്പോള്‍ 'റൗണ്ട് ബോട്ടം' രൂപീകരണത്തില്‍ നിന്നും സ്റ്റോക്ക് പുറത്തുകടന്നെന്നാണ് സ്വാസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടിലെ സീനിയര്‍ ടെക്നിക്കല്‍ അനലിസ്റ്റ് പ്രവേഷ് ഗൗര്‍ വിലയിരുത്തുന്നത്. ഡൗണ്ട്രെന്ഡിന് അറുതിവന്നു; ഇനി ട്രെന്‍ഡ് റിവേഴ്സലിനാണ് സാധ്യതയെന്ന് ഇദ്ദേഹം സൂചിപ്പിക്കുന്നു.
'പ്രതിദിന ചാര്‍ട്ടില്‍ വോളിയം വര്‍ധനവിന്റെ പിന്‍ബലത്തോടെയുള്ള പുതിയ മുന്നേറ്റം 14 രൂപയിലേക്ക് കമ്പനിയുടെ ഓഹരി വില കൊണ്ടെത്തിക്കാം. ഇനി തിരുത്തലിനാണ് സ്റ്റോക്ക് വിധേയമാകുന്നതെങ്കില്‍ 8 രൂപയിലാണ് പ്രധാന പിന്തുണ ഒരുങ്ങുന്നത്. 7.25 രൂപയില്‍ നിര്‍ണായക പിന്തുണയും രൂപംകൊള്ളും. എന്തായാലും ടെക്നിക്കല്‍ ചാര്‍ട്ടിലെ മൊമന്റം സൂചകങ്ങളെല്ലാം ഇപ്പോഴത്തെ ട്രെന്‍ഡിനെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്', പ്രവേഷ് ഗൗര്‍ വ്യക്തമാക്കുന്നു.
നവംബറില്‍ മൂന്ന് പ്രധാന മ്യൂച്വല്‍ ഫണ്ടുകള്‍ സുസ്ലോണ്‍ എനര്‍ജി ഓഹരികളില്‍ നിക്ഷേപം നടത്തിയെന്ന കാര്യവും പ്രത്യേകം പരാമര്‍ശിക്കണം. പോയമാസം ക്വാണ്ട് സ്മോള്‍കാപ്പ് ഫണ്ട് 1.95 കോടി സുസ്ലോണ്‍ ഓഹരികളാണ് പുതുതായി വാങ്ങിയത്. കഴിഞ്ഞ ഒരുമാസം കൊണ്ട് 5.4 ശതമാനം നേട്ടം സ്റ്റോക്കില്‍ നിന്നും പിടിക്കാന്‍ ക്വാണ്ട് സ്മോള്‍കാപ്പ് ഫണ്ടിന് സാധിക്കുകയും ചെയ്തു.
എസ്ബിഐ നിഫ്റ്റി സ്മോള്‍കാപ്പ് 250 ഇന്‍ഡക്സ് ഫണ്ടും മോത്തിലാല്‍ ഒസ്വാള് നിഫ്റ്റി സ്മോള്‍കാപ്പ് 250 ഇന്‍ഡക്സ് ഫണ്ടുമാണ് കമ്പനിയില്‍ ശ്രദ്ധ പതിപ്പിച്ച മറ്റു രണ്ടുപേര്‍. നവംബറില്‍ യഥാക്രമം 2.19 ലക്ഷവും 1.21 ലക്ഷവും ഓഹരികളാണ് ഇവര്‍ അധികമായി സമാഹരിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

കൊച്ചി പഴയ കൊച്ചിയല്ല! റെനോ ഡെസ്റ്റര് തിരിച്ചെത്തുമ്പോള്‍ എതിരാളികള്‍ കൂടി, ഇനി മത്സരം കടുക്കും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്



Click it and Unblock the Notifications