ബജറ്റിന് പിന്നേദിവസമായ ഇന്നും ഓഹരി വിപണി ആരംഭിച്ചത് നഷ്ടത്തിലാണ്. ഫ്യൂച്ചറുകൾക്കും ഓപ്ഷനുകളിലും സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് വർധിപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചതിനെത്തുടർന്ന് ബജറ്റ് ദിവസത്തെ ഇടിവ് തുടരുകയാണ്. വിദേശ നിക്ഷേപകരുടെ വില്പനയും വിപണിയെ ബാധിച്ചു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി നേട്ടമുണ്ടാക്കുന്ന ഒരു ഓഹരിയുടെ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
സുസ്ലോൺ എനർജി ലിമിറ്റഡിൻ്റെ ഓഹരികൾ തുടർച്ചയായി രണ്ടാം ദിവസവും 5 ശതമാനം മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ്. അതോടെ ഓഹരി വില 60 രൂപ മറികടന്നു. ബ്രോക്കറേജുകളും മാർക്കറ്റ് വിദഗ്ധരും നൽകിയ ടാർഗെറ്റ് വില മറിടക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്.
കുതിപ്പിന് കാരണം
ഏപ്രിൽ-ജൂൺ പാദത്തിൽ കമ്പനിയുടെ വരുമാനത്തിലുണ്ടായ വർധനവാണ് ഓഹരിയുടെ കുതിപ്പിന് കാരണം. സുസ്ലോൺ എനർജിയുടെ അറ്റാദായം 200 ശതമാനം വർധിച്ച് 300 കോടി രൂപ കടന്നപ്പോൾ വരുമാന വളർച്ചയും 50 ശതമാം ആയി ഉയർന്നു. അതോടൊപ്പം ബുധനാഴ്ചത്തെ ട്രേഡിംഗ് സെഷനിൽ സുസ്ലോൺ ഓഹരികൾ ഒന്നിലധികം ബ്ലോക്ക് ഡീലുകൾക്ക് സാക്ഷ്യം വഹിച്ചു, അതിൽ കമ്പനിയുടെ 227 കോടി രൂപയുടെ ഓഹരിയുടെ 0.3% കൈമാറി. ലഭ്യമായ കണക്കുകൾ പ്രകാരം 3.8 കോടി ഓഹരികൾ ശരാശരി 60 രൂപയ്കാണ് ഇടപാട് നടന്നത്.

ഓഹരി വില
എൻഎസ്ഇയിൽ 60.72 രൂപ എന്ന റെക്കോർഡ് വിലയിലാണ് സുസ്ലോൺ എനർജി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 11.31 ശതമാനവും ഒരു മാസത്തിനിടെ 11 ശതമാനവും വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. ആറ് മാസം കൊണ്ട് 47.38 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. 2024-ൽ ഇതുവരെ 57.71 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 203.60 ശതമാനം വളർച്ചയാണ് സുസ്ലോൺ എനർജി ഓഹരി നേടിയത്. 17.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ഷെയർഹോൾഡിംഗ് പാറ്റേൺ
ജൂണിലെ ഷെയർഹോൾഡിംഗ് അനുസരിച്ച് സുസ്‌ലോണിന് 41.43 ലക്ഷം ചെറുകിട ഓഹരിയുടമകളുണ്ട്. അതായത് 23.16 ശതമാനം. വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ കമ്പനിയിലെ തങ്ങളുടെ ഓഹരികൾ 19.57 ശതമാനത്തിൽ നിന്ന് ജൂൺ അവസാനത്തോടെ 21.53 ശതമാനമായി ഉയർത്തി. ആഭ്യന്തര സ്ഥാപനങ്ങളും സുസ്ലോണിലെ തങ്ങളുടെ ഓഹരി മാർച്ചിലെ 1.86 ശതമാനത്തിൽ നിന്ന് ജൂണിൽ 3.82 ശതമാനമായി ഉയർത്തി.
സുസ്ലോൺ എനർജി ലിമിറ്റഡ്
ഹരിതോർജ്ജ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി, വിവിധ ശേഷികളിലുള്ള വിൻഡ് ടർബൈൻ ജനറേറ്ററുകൾ, അനുബന്ധ ഘടകങ്ങൾ എന്നിവയുടെ നിർമാണം നടത്തുന്നു. ഈ മേഖലയിൽ 27% വിപണി വിഹിതമുള്ള കമ്പനിയാണിത്. ഏഷ്യ, ആഫ്രിക്ക, ആസ്ട്രേലിയ,യൂറോപ്പ്, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ ഏകദേശം 17 രാജ്യങ്ങളിൽ കമ്പനിക്ക് ബിസിനസ് സാന്നിദ്ധ്യമുണ്ട്.
ബജറ്റ് നിരാശ പിന്തുടർന്ന് വിപണി
ആഭ്യന്തര സൂചികകൾ ബുധനാഴ്ച വ്യാപാരം ആരംഭിച്ചത് നഷ്ടത്തിൽ. സെൻസെക്സ് 233.7 പോയിൻ്റ് ഇടിഞ്ഞ് 80,195.34 ൽ എത്തി. നിഫ്റ്റി 73.45 പോയിൻ്റ് താഴ്ന്ന് 24,405.60 ൽ എത്തി. സെക്ടറിൽ സൂചികകളിൽ നിഫ്റ്റി മീഡിയ, റിയൽറ്റി, ഓയിൽ ആൻഡ് ഗ്യാസ്, എനർജി, പിഎസ്ഇ സൂചികകൾ ഒന്നര ശതമാനത്തിലധികം ഉയർന്നു. നിഫ്റ്റി ബാങ്ക്, പ്രൈവറ്റ് ബാങ്ക്, ഓട്ടോ സൂചികകൾ നഷ്ടത്തിലാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
