നിക്ഷേപകരുടെ കീശ നിറച്ച് ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് ഇന്ത്യൻ ഓഹരി വിപണി. തിങ്കളാഴ്ച സെന്‍സെക്‌സ് 855 പോയിന്റ് അഥവാ 1.09 ശതമാനം ഉയര്‍ന്ന് 79,408.50 ലും നിഫ്റ്റി 50 274 പോയിന്റ് അഥവാ 1.15 ശതമാനം ഉയര്‍ന്ന് 24,125.55 ലും അവസാനിച്ചു. തുടർച്ചയായ അഞ്ചാമത്തെ ദിവസമാണ് വിപണി പച്ചയിൽ അവസാനിക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 2.20 ശതമാനവും 1.67 ശതമാനവും ഉയര്‍ന്നു.
തിങ്കളാഴ്ച ഓഹരി വിപണിയിൽ വലിയ കുതിപ്പുണ്ടാക്കിയ ഓഹരികളിലൊന്ന് സുസ്ലോൺ എനർജിയാണ്. ഓഹരി വരും ദിവസങ്ങളിലും മുന്നേറ്റം തുടരുമെന്നാണ് മാർക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ. നമുക്ക് പരിശോധിക്കാം.
നേട്ടം 10 ശതമാനം
കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് വിലയായ 55.08 രൂപയിൽ നിന്ന് 55.58 രൂപയിൽ ആരംഭിച്ച സുസ്ലോൺ എനർജി ഓഹരി വില ഇൻട്രാഡേയിൽ 11 ശതമാനം ഉയർന്ന് 61.10 രൂപയിലെത്തി. ഒടുവിൽ ഓഹരി വില 9.50 ശതമാനം ഉയർന്ന് 60.31ൽ ക്ലോസ് ചെയ്തു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി സുസ്‌ലോൺ എനർജിയുടെ ഓഹരി വിലയിൽ ആരോഗ്യകരമായ നേട്ടമുണ്ടായിട്ടുണ്ട്. ഏപ്രിൽ മാസം ഇതുവരെ 7 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. അതേസമയം മാർച്ച് മാസത്തെ വളർച്ച 21 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം ഓഹരി വില 53 ശതമാനം ഉയർന്നു. 2024 സെപ്റ്റംബർ 12 ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയായ 86.04 ഉം കഴിഞ്ഞ വർഷം മെയ് 13 ന് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വിലയായ 37.95 രൂപയിലും ഓഹരി എത്തി.
കുതിപ്പിന് കാരണം
സൺഷുർ എനർജിയിൽ നിന്ന് 100.8 മെഗാവാട്ട് ഇപിസി കാറ്റാടി വൈദ്യുതി ഓർഡർ നേടിയതായി കഴിഞ്ഞ ദിവസം സുസ്ലോൺ വ്യക്തമാക്കിയിരുന്നു. ഇതാണ് ഓഹരി വിലയിലെ കുതിപ്പിന് കാരണമായത്. മഹാരാഷ്ട്രയിലെ ജാത്ത് മേഖലയിലാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. കരാർ പ്രകാരം, 2.1 മെഗാവാട്ട് ശേഷിയുള്ള ഹൈബ്രിഡ് ലാറ്റിസ് ടവറുകൾ (HLT) ഉപയോഗിച്ച് 48 അത്യാധുനിക S120 കാറ്റാടി ജനറേറ്ററുകൾ (WTGS) സുസ്ലോൺ വിതരണം ചെയ്യും. ഓരോന്നിനും 2.1 മെഗാവാട്ട് ശേഷിയുണ്ട്. കാറ്റാടി ടർബൈനുകൾ വിതരണം ചെയ്യുകയും ഉപകരണങ്ങളുടെ ഇൻസ്റ്റാളേഷൻ മേൽനോട്ടം വഹിക്കുകയും പദ്ധതി നടപ്പിലാക്കുകയും ചെയ്യും.

ഓഹരി വാങ്ങണോ...?
കമ്പനിയുടെ വളർച്ചാ സാധ്യതകളും സുഖകരമായ മൂല്യനിർണ്ണയവും കണക്കിലെടുക്കുമ്പോൾ ഇടത്തരം മുതൽ ദീർഘകാലത്തേക്ക് ഓഹരിയുടെ സാധ്യതയെക്കുറിച്ച് വിദഗ്ദ്ധർ പോസിറ്റീവായി വിലയിരുത്തുന്നുണ്ട്. സുസ്ലോണിന് ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിലെ വരുമാനം കാണിക്കുന്നുവെന്ന് വിപണി വിദഗ്ധനായ അതുൽ പരഖ് ചൂണ്ടിക്കാട്ടി.
ചോയ്‌സ് ബ്രോക്കിംഗിലെ ഡെറിവേറ്റീവ് അനലിസ്റ്റായ ഹാർദിക് മറ്റാലിയയുടെ അഭിപ്രായത്തിൽ സുസ്ലോൺ ഓഹരി പഴയ കുതിപ്പിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്. 62 രൂപയ്ക്ക് അടുത്ത് ഉടനടി പ്രതിരോധം കാണപ്പെടുമെന്ന് മറ്റാലിയ പറഞ്ഞു. ഈ ലെവലിനു മുകളിലുള്ള നിർണ്ണായകവും സുസ്ഥിരവുമായ നീക്കം നിലവിലുള്ള ഏകീകരണത്തിൽ നിന്നുള്ള ഒരു മുന്നേറ്റം സ്ഥിരീകരിക്കുമെന്നും 70 രൂപയ്ക്ക് മുകളിലേക്കുള്ള ഹ്രസ്വകാല റാലിക്ക് വേദിയൊരുക്കുമെന്നും മാത്താലിയ പറഞ്ഞു.
ഓഹരി പങ്കാളിത്തം
എക്സ്ചേഞ്ച് ഫയലിംഗ് അനുസരിച്ച്, ഡിസംബർ പാദത്തിന്‍റെ അവസാനത്തിൽ സുസ്ലോൺ എനർജിയിൽ റീട്ടെയിൽ നിക്ഷേപകർക്ക് ഇപ്പോൾ 25.12 ശതമാനം ഓഹരികളുണ്ട്. നേരത്തെ ഇത് 24.49 ശതമാനമായിരുന്നു. 23 ശതമാനമാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം. അതേസമയം മ്യൂച്വൽ ഫണ്ടുകൾ മാർച്ച് പാദത്തിൽ കമ്പനിയിലെ അവരുടെ ഓഹരികൾ 4.44 ശതമാനത്തിൽ നിന്നും 4.17 ശതമാനമായി കുറച്ചു.
സുസ്ലോൺ എനർജി
കാറ്റില്‍ നിന്നും ഇന്ത്യയില്‍ ഏറ്റവുമധികം ഊര്‍ജം ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് പൂനെ ആസ്ഥാനമായ സുസ്ലോണ്‍ എനര്‍ജി ലിമിറ്റഡ്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ ടര്‍ബൈനുകളാണ് രൂപകല്‍പ്പന ചെയ്യുന്നത്. കാറ്റാടികള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധരായ കമ്പനിക്ക് 18 രാജ്യങ്ങളില്‍ ബിസിനസ് സാന്നിധ്യമുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
